June 26, 2026 |
Share on

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍; തെളിവുകള്‍ ലഭിച്ചാല്‍ നടപടി

കൂടുതല്‍ തെളിവുകള്‍ കമ്മീഷന്‍ തേടിയിട്ടുണ്ട്

യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തിയ ഓഡിയോ സന്ദേശത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷന്‍. പോലീസിനോട് ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കമ്മീഷന്‍ തേടിയിട്ടുണ്ട്. അനുബന്ധ തെളിവുകള്‍ ലഭിച്ചാല്‍ നടപടികളിലേക്കും കടക്കും.

രാഹുലിനെതിരെ കൊച്ചിയിൽ ലഭിച്ച പരാതി സംബന്ധിച്ചും റിപ്പോർട്ട് തേടിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി അറിയിച്ചു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട്ടെ മഹിളാമോർച്ച നേതാവ് അശ്വതി മണികണ്ഠൻ പരാതി നൽകി. ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകൾ, ജില്ലാ വനിതാ സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് പരാതി നൽകിയത്. രാഹുലിനെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യമുന്നയിച്ചത്. പൊതുപ്രവർത്തക എന്ന നിലയിലാണ് അശ്വതി മണികണ്ഠൻ പരാതി കൊടുത്തത്.

അതേസമയം, ഗര്‍ഭഛിദ്രത്തിന് യുവതിയെ നിര്‍ബന്ധിക്കുന്നതും അശ്ലീലം വിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖ പുറത്തുവന്നതിന് തൊട്ടുപിന്നാലെ രാഹുല്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം അവസാന നിമിഷം ഒഴിവാക്കി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതോടെയാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. പിന്നീട് നിരവധി പരാതികളാണ് രാഹുലിനെതിരെ ഉയര്‍ന്നത്. women’s commission file case against Rahul Mamkootathil 

Content Summary: women’s commission file case against Rahul Mamkootathil

Leave a Reply

Your email address will not be published. Required fields are marked *

×