June 26, 2026 |
Share on

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി നല്‍കില്ലെന്ന് യുവതികള്‍; തുടര്‍ നടപടികള്‍ പ്രതിസന്ധിയിലേക്ക്

പരാതിയുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് യുവതികള്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് യുവതികള്‍. നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് ഇരകള്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചു.

പരാതിക്കാരില്‍ നിന്ന് മൊഴി ഉള്‍പ്പെടെ അന്വേഷണ സംഘം ശേഖരിച്ചെങ്കിലും ഇവരില്‍ നിന്ന് കാര്യമായ തെളിവ് ലഭിച്ചിട്ടില്ല. ഗര്‍ഭഛിദ്രത്തിന് തെളിവ് അന്വേഷിച്ച് അന്വേഷണ സംഘം കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്നായിരുന്നു വിവരങ്ങള്‍ തേടി ഇരകളെ സമീപിച്ചത്. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് യുവതികള്‍ വ്യക്തമാക്കുകയായിരുന്നു.

ഈ മാസം 15ന് ചേരുന്ന നിയമസഭാ സമ്മേളനത്തിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനായിരുന്നു ക്രൈം ബ്രാഞ്ചിന്റെ നീക്കം. ഗര്‍ഭച്ഛിദ്രം നടത്തിയ യുവതികള്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചതോടെ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാകും തുടര്‍നടപടികള്‍ എന്നാണ് സൂചന.

രാഹുലിനെതിരായ ലൈംഗികാതിക്രമ കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകളെ ഫോണില്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയത്.

ആരോപണമുയര്‍ത്തിയവര്‍ ആരും തന്നെ പരാതി നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കേസുകള്‍ ദുര്‍ബലമാണെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ വിലയിരുത്തിയിരുന്നു. Rahul Mamkootathil case: victims refuse to cooperate

Content Summary: Rahul Mamkootathil case: victims refuse to cooperate

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×