കഴിഞ്ഞ ദിവസം അന്തരിച്ച ചലച്ചിത്ര-സീരിയൽ നടനും ജനപ്രിയ മിമിക്രി താരവുമായ കലാഭവൻ നവാസിന്റെ വിയോഗത്തിൽ നടുങ്ങി ചലച്ചിത്ര ലോകം. തുടർന്ന നടപടിയെന്ന നിലയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ചോറ്റാനിക്കര പോലീസ്. കളമശേരി മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം ആലുവ ടൗൺഹാളിലും വീട്ടിലും പൊതുദർശനമുണ്ടായിരിക്കും.
ഇന്നലെ വൈകീട്ടാണ് സിനിമ പ്രേമികളുടേയും ആരാധകരുടേയും പ്രിയപ്പെട്ടവരുടേയും നെഞ്ചുലച്ചുകൊണ്ടുള്ള കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗമുണ്ടായത്. ചലച്ചിത്ര ചിത്രീകരണത്തിന് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ കഴിയുകയായിരുന്ന നവാസിനെ കുഴഞ്ഞ് വീണ നിലയിൽ മുറിയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചരയോടെ ചിത്രീകരണം പൂർത്തിയാക്കി അദ്ദേഹം ഹോട്ടൽ റൂമിൽ തിരിച്ചെത്തിയിരുന്നു. വീട്ടിൽ പോവുകയാണെന്നും റൂം ചെക്കൗട്ട് ചെയ്യുകയാണെന്നും അറിയിച്ച് മുറിയിലേയ്ക്ക ്‌പോയ നവാസ് ഒരു മണിക്കൂറിന് ശേഷവും തിരിച്ച് വരാതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ മുറിയിൽ പരിശോധിച്ചപ്പോഴാണ് കുഴഞ്ഞ വീണ നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. ഇനിനിടയിൽ പല സുഹൃത്തുക്കളും സിനിമ പ്രവർത്തകരും നവാസിനെ ഫോൺ ചെയ്തിരുന്നു. തൊട്ടടുത്ത ആശുപത്രിയിൽെ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 51 വയസായിരുന്നു.
വാർത്തയറിഞ്ഞ് ചലച്ചിത്ര പ്രവർത്തരും രാഷ്ട്രീയ പ്രവർത്തകരും ആരാധകരും ആസ്പത്രിയിലെത്തി. രാത്രിയോടെ കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മൃതദേഹം മാറ്റുകയായിരുന്നു. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് അദ്ദേഹം ചോറ്റാനിക്കരയിൽ എത്തിയിരുന്നത്. ഈടുത്ത് പുറത്തിറങ്ങി ജനശ്രദ്ധ നേടുകയും ഒറ്റിറ്റി പ്ലാറ്റ് ഫോമിൽ വലിയ സംസാര വിഷയമാവുകയും ചെയ്ത ‘ഡിക്ടറ്റീവ് ഉജ്ജ്വലൻ’ എന്ന ചിത്രത്തിലെ വ്യത്യസ്തമായ റോളിന് കലാഭവൻ നവാസിന് വലിയ അനുമോദനം ലഭിച്ചിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായ ആ ചിത്രത്തിലെ ക്യാരക്ടർ റോൾ കഥാസന്ദർഭത്തിൽ വലിയ വഴിത്തിരിവ് സൃഷ്ടിക്കുന്ന പ്രധാന കഥാപാത്രമാണ്. സാധാരണ നവാസ് ചെയ്യുന്ന കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായത് കൊണ്ട് തന്നെ അത് വളരെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു.
ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി മലയാള ചലച്ചിത്ര രംഗത്തുള്ള കലാഭവൻ നവാസ് വിഖ്യാത നടനായിരുന്ന അബൂബക്കറിന്റെ മകനാണ്. നാടക നടനായ കൊച്ചിൻ ഹസനാരുടെ മകളും നടിയുമായ രഹ്‌നയാണ് നവാസിൻെ ഭാര്യ. സഹോദരൻ നിയാസും അറിയപ്പെടുന്ന ചലച്ചിത്ര-സീരിയൽ നടനാണ്. മിമിക്രി സ്റ്റേജുകളിലെ സൂപ്പർ സ്റ്റാർ എന്ന നിലയിൽ കേരളത്തിന് അകത്തും പുറത്തും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച കലാഭവൻ നവാസ് വടക്കാഞ്ചേരി സ്വദേശിയാണെങ്കിലും മിമിക്രി താരമെന്ന നിലയിലും സ്റ്റേജ് ഷോകളിലും പ്രശസ്തനാകുന്നത് എറണാകുളത്ത് താമസമുറപ്പിച്ചതിന് ശേഷമാണ്.
content summary: Film Industry Mourns Kalabhavan Nawas; Police Probe Unnatural Death