കള്ളപ്പണ ഇടപാടിൽ അറസ്റ്റിലായ പ്രതിയുടെ ചിത്രത്തിന് പകരം തന്റെ ചിത്രം photo നൽകിയതിൽ മനോരമയ്ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മണികണ്ഠൻ ആചാരി. മണികണ്ഠൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ പ്രതികരണം നടത്തിയത്. മനോരമ മലപ്പുറം എഡിഷനിൽ മണികണ്ഠനെ കുറിച്ച് വന്ന വാർത്തയെ കുറിച്ച് അദ്ദേഹം അഴിമുഖത്തോടു പ്രതികരിക്കുന്നു. Manikandan Achari
ഒരാളുടെ ആദ്യത്തെ പ്രവർത്തി എന്ന് പറയുന്നത് കാഴ്ചയാണ്. രണ്ടാമത്തെ പ്രവർത്തി കേൾവിയാണ്, മൂന്നാമത്തെ പ്രവർത്തി വർത്തമാനമാണ്. നാലാമത്തെ പ്രവർത്തിയാണ് വായന. ഇവിടെ ആദ്യത്തെ പ്രവർത്തിയിൽ തന്നെ ഞാൻ ഒരു കേസിൽ പ്രതിയായിരിക്കുകയാണ്.
”മലയാള മനോരമ പത്രത്തിൽ എന്റെ ഫോട്ടോ സഹിതം ന്യൂസ് വന്നത് കണ്ട് എന്റെ ഭാര്യയുടെ സുഹൃത്തുക്കൾ വിളിച്ച് വിവരം ചോദിച്ചു. പിന്നീട് എന്നെ എന്റെ സുഹൃത്തുക്കൾ വിളിക്കുകയും എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. എന്റെ അഭിപ്രായത്തിൽ ഇതൊരു അബദ്ധം ആണെന് വിശ്വസിക്കാൻ കഴിയില്ല. കാരണം മലയാള സിനിമയിൽ അറിയപ്പെടുന്ന മണികണ്ഠൻ രണ്ട് പേരാണ്. ഒന്ന് മണികണ്ഠൻ പട്ടാമ്പിയും, മറ്റൊന്ന് മണികണ്ഠൻ ആചരിയുമായാണ്. ഞാൻ മലയാളം, തമിഴ്, തെലുങ്, കന്നഡ തുടങ്ങിയ ഭാഷകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. സ്റ്റേറ്റ് അവാർഡും, നാഷണൽ ഫെസ്റ്റുകളിൽ പല വാർത്തകളും വന്ന് അറിയപ്പടുന്ന ആളാണ് ഞാൻ എന്ന് വിശ്വസിക്കുന്നു. അപ്പോൾ എന്റെ ഈ ഒരു ഫോട്ടോ അത്ര എളുപ്പം കിട്ടുന്ന ഫോട്ടോ അല്ല. ഞാൻ തന്നെ സെർച്ച് ചെയ്തിട്ട് എനിക്ക് ആ ഫോട്ടോ കിട്ടിയിട്ടില്ല.manikandan
തുറമുഖം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉള്ള എന്റെ ലുക്ക് ആണ് പത്രത്തിൽ വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ സമയം എടുത്ത് കിട്ടിയിരിക്കുന്ന ഒരു ഫോട്ടോ ആണ് അത്. ആ സമയം അവർ ഏത് മണികണ്ഠനാണ് പ്രതി എന്ന് തിരക്കിയിരുന്നെങ്കിൽ ഇങ്ങനെയൊരു അബദ്ധം സംഭവിക്കില്ലായിരുന്നു. എനിക്ക് ഇത് പ്രശ്‌നമാകുന്നത് എന്റെ അഭിനയ മേഖലയിലാണ്. നമ്മളെ ഒരു സിനിമയിലേക്ക് വിളിക്കുന്നത് ഒരുപാട് ചർച്ചകൾക്കൊടുവിലാണ്. ഇതിന് മുൻപ് നമ്മൾ ചെയ്‌ത വർക്ക്, വാങ്ങുന്ന പ്രതിഫലം, ഇതിനെ കുറിച്ച് എല്ലാം ചർച്ച ചെയ്തു ആ റോളിൽ സെലക്ട് ആകുമ്പോൾ പത്രത്തിൽ ഇത്തരം ഒരു വാർത്ത കണ്ടാൽ ആ ചാൻസ് നഷ്ടപ്പെടും. ഒരു കേസിൽ ആരോപിതനായാൽ തന്നെ സിനിമയിൽ ചാൻസ് കുറയുകയാണ് ചെയ്യുന്നത്. എല്ലാവരും ബാക്കപ്പ് ഉള്ള നടി നടന്മാരല്ല. വീട്ടിലെ കാര്യങ്ങളും, ലോണും, പിന്നെ എന്റെ ഹിസ്റ്ററി എടുത്തു നോക്കിയാൽ അറിയാൻ സാധിക്കും കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങൾ വന്നപ്പോൾ സൊസൈറ്റിക്ക് വേണ്ടി സഹായങ്ങൾ ചെയ്ത ഒരാൾ കൂടിയാണ് ഞാൻ. അതെല്ലാം ഇതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ചെയ്തു പോകുന്നത്.
ഞാൻ ജനങ്ങളുടെ ഇടയിലൂടെ ജീവിക്കുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ട് തന്നെ എനിക്ക് എതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയരുമ്പോൾ തന്നെ എന്നെ നേരിട്ട് ആക്രമിക്കാൻ ആളുകളുണ്ട്. ഇത്രയും വർഷമായിട്ടും ഒരു മോശമായ അഭിപ്രായം എനിക്ക് നേരെ വന്നിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് അത് വേദനിച്ചു. ഇപ്പഴും ആ വാർത്ത വേണ്ടരീതിയിൽ തിരുത്തിയിട്ടില്ല. എന്റെ ഫോട്ടോ വച്ച് കൊടുത്ത വാർത്തയുടെ അത്ര പ്രാധാന്യം അവരുടെ തിരുത്തലിൽ വന്നിട്ടില്ല. നിലവിൽ ഒരു കേസ് വേണോ വേണ്ടയോ എന്ന കാര്യത്തിൽ ഞാൻ ഒരു തീരുമാനം എടുത്തിട്ടില്ല. ഇന്ന് ഒരു ദിവസം അവരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രതികരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഞാൻ”. manikandan achari.
content summary; Manikandan Achari case updates manikandan achari malayala manorama alligation updates