June 04, 2026 |
Share on

അവള്‍ക്കൊപ്പം കൂടുതല്‍ ചേര്‍ന്നു നിന്ന് സോഷ്യല്‍ മീഡിയ

സമൂഹ മാധ്യമങ്ങൾ അതിജീവിതയ്ക്ക് പിന്തുണയുമായി #അവൾക്കൊപ്പം ആണ്

നടിയെ ആക്രമിച്ച കേസിൽ, നടൻ ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കികൊണ്ടുള്ള കോടതി വിധി പൊതുസമൂഹത്തിലും സിനിമാമേഖലയിലും വലിയ പ്രതികരണങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറ് പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

വിധി പ്രസ്താവത്തിന് പിന്നാലെ തന്നെ, തനിക്കെതിരെ നടന്നത് ക്രിമിനൽ ഗൂഢാലോചനയാണ് എന്നായിരുന്നു ദിലീപ് പ്രതികരിച്ചത്. കോടതി വളപ്പിലും ദിലീപിന്റെ വീടിന്റെ മുൻപിലും മധുരം വിളമ്പിയും കേക്കുമുറിച്ചുമായിരുന്നു ആരാധരുടെ ആഹ്ലാദ പ്രകടനങ്ങൾ. അതെ സമയം, സമൂഹ മാധ്യമങ്ങൾ അതിജീവിതയ്ക്ക് പിന്തുണയുമായി #അവൾക്കൊപ്പം ആണ്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ ആദ്യനാളുകളിൽ തന്നെ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട താരങ്ങളിൽ ഒരാളാണ് റിമ കല്ലിങ്കൽ. കോടതി വിധി പുറത്തുവന്നതിന് പിന്നാലെ 2017-ൽ കേസ് നടന്ന സമയത്ത് റിമ ഉയർത്തിക്കാട്ടിയ ‘അവൾക്കൊപ്പം’ എന്നെഴുതിയ ബാനറിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ പിന്തുണ വീണ്ടും ഓർമപ്പെടുത്തിയത്. റീമ കല്ലിങ്കല്‍ ചിത്രം പങ്കുവെച്ച് ഉടന്‍തന്നെ രമ്യ നമ്പീശനും ഇന്‍സ്റ്റഗ്രാമില്‍ നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.

WCC യുടെ സ്ഥാപകാംഗങ്ങളിൽ ഒരാളും അതിജീവിതയുടെ സുഹൃത്തുമാണ് രമ്യ നമ്പീശൻ. അവള്‍ക്കൊപ്പം എന്ന ചിത്രം തന്നെയാണ് രമ്യയും പങ്കുവെച്ചത് തന്റെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. കേസിന്റെ വിധി പറയുന്നതിന് മണിക്കൂറികള്‍ക്ക് മുന്‍പ്, ഇരുവരും കേസിന്റെ നാള്‍വഴികളെ ഒര്‍ത്തുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചിരുന്നു. പാര്‍വതി തിരുവോത്തും ഇന്‍സ്റ്റഗ്രാമില്‍ നടിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

വിഷയത്തിൽ നേരത്തെയും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ളയാളാണ് പാര്‍വതി. അതിജീവിതയുടെ പോരാട്ടത്തിൽ പിന്തുണ അറിയിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകൾ പാർവതി വിധിക്ക് മുന്നേ തന്നെ താരം പങ്കുവെച്ചിരുന്നു. മികച്ച രീതിയില്‍ എഴുതിയ ഒരു തിരക്കഥ ക്രൂരമായ രീതിയില്‍ ചുരുളഴിയുന്നതാണ് ദൃശ്യമായതെന്നും പാര്‍വതി തിരുവോത്ത് കുറിച്ചു.

വിധി വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പും വിധിക്ക് ശേഷവും WCC ഔദ്യോഗികമായി അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതൊരു എളുപ്പമുള്ള യാത്രയായിരുന്നില്ല. ഇരയായി മാറിയതിൽ നിന്ന് അതിജീവിതയായി മാറിയ യാത്ര. നീതിക്കായി കാത്തിരുന്ന 3215 ദിവസങ്ങൾ. അവരുടെ പോരാട്ടം സിനിമയിലെ സ്ത്രീകൾക്കും കേരളത്തിനും വലിയ മാറ്റങ്ങളാണ് നൽകിയത്. അവരുടെ പോരാട്ടം ഓരോ അതിജീവിതയ്ക്ക് വേണ്ടിയുള്ളതാണ്. ഞങ്ങൾ അവൾക്കൊപ്പം, ഇത് കണ്ടിരിക്കുന്ന ഓരോ അതിജീവിതക്കൊപ്പവും ഞങ്ങൾ ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു.” എന്നായിരുന്നു WCC പങ്കുവെച്ചത്.

content summary: Actress Assault Case Social media stood more aligned with ‘Avalkoppam’

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×