എട്ട് വർഷം നീണ്ട വിചാരണ, നീതിക്കായുള്ള അതിജീവിതയുടെ പോരാട്ടം

മലയാള സിനിമയെ ഉലച്ച കേസിൻ്റെ നാൾവഴികൾ

actress attck case

2017 ഫെബ്രുവരി 17, മലയാള സിനിമയെതന്നെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന ദിവസം. സ്ത്രീത്വത്തിനേറ്റ മുറിവിൻ്റെ ആഘാതം മനസിലാക്കുന്നതിനൊപ്പം മലയാള സിനിമാരം​ഗത്തെ പ്രമുഖരുടെ മുഖംമൂടി അഴിഞ്ഞുവീഴാൻ കൂടി കാരണമായ രാത്രിയായിരുന്നു അത്. സി​​​നി​​​മ​​​യി​​​ലെ വ​​​നി​​​താ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഡ​​​ബ്ല്യു​​​സി​​​സി​​​യു​​​ടെ പി​​​റ​​​വി, ഷൂ​​​ട്ടിം​​​ഗ് സെ​​​റ്റു​​​ക​​​ളി​​​ലും സ്ത്രീ​​​ക​​​ൾക്കാ​​​യി പ​​​രാ​​​തി​​​പ​​​രി​​​ഹാ​​​ര സെ​​​ൽ വേ​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി വി​​​ധി, ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർട്ടും വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളും തു​​​ട​​​ങ്ങി സ​​​മൂ​​​ഹ​​​ത്തി​​​ലും സ്ത്രീ​​​സു​​​ര​​​ക്ഷ​​​യി​​​ലും വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ൾക്കു വ​​​ഴി​​​വ​​​ച്ച കേ​​​സി​​​ലെ നാ​​​ൾവ​​​ഴി​​​ക​​​ൾ പരിശോധിക്കാം.

2017 ഫെബ്രുവരി 17 : തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വെച്ച് പ്രമുഖ യുവനടി ആക്രമിക്കപ്പെട്ടു. പീഡനദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തി. പ്രതികളിലൊരാളായ ഡ്രൈവർ മാർട്ടിൻ അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലായി.

ഫെബ്രുവരി 18 : സിനിമാരംഗത്തു പ്രവർത്തിക്കുന്ന ഡ്രൈവർ പെരുമ്പാവൂർ കോടനാട് സ്വദേശി സുനിൽകുമാർ (പൾസർ സുനി) ആണ് കൃത്യത്തിനു നേതൃത്വം നൽകിയതെന്നു വ്യക്തമായതോടെ പൊലീസ് ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിക്കുന്നു. പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങൾ പൊലീസ് കണ്ടെത്തി. കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല ക്രൈം​​​ബ്രാ​​​ഞ്ച് ഐ​​​ജി ദി​​​നേ​​​ന്ദ്ര ക​​​ശ്യ​​​പി​​​ൻറെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ചു.

ഫെബ്രുവരി 19: ആലപ്പുഴ സ്വദേശി വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവർ കോയമ്പത്തൂരിൽ പൊലീസിന്റെ പിടിയിൽ. നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊച്ചിയിൽ സിനിമാപ്രവർത്തകരുടെ കൂട്ടായ്മ

2017 ഫെ​​​ബ്രു​​​വ​​​രി 20 : പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ കൊ​​​ച്ചി ത​​​മ്മ​​​നം സ്വ​​​ദേ​​​ശി മ​​​ണി​​​ക​​​ണ്ഠ​​​നെ പാ​​​ല​​​ക്കാ​​​ട്ടു​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി.

ഫെബ്രുവരി 23: പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തിയ സുനിൽകുമാർ, തലശ്ശേരി സ്വദേശി വിജീഷ് എന്നിവരെ കോടതിമുറിയിൽനിന്നു ബലം പ്രയോഗിച്ചു പൊലീസ് അറസ്റ്റ് ചെയ്തു.

2017 മാർച്ച് മൂന്ന് : ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്നു പൊലീസ് കോടതിയിൽ.

2017 ഏപ്രിൽ 18 : സുനിൽകുമാറിനെ ഒന്നാം പ്രതിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം. ആകെ ഏഴു പ്രതികൾ.

2017 ജൂൺ 25: ദിലീപിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനൽ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്തു.

2017 ജൂൺ 28: ദിലീപ്, നാദിർഷ എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തു.

2017 ജൂലൈ രണ്ട്: ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രമായ ജോർജേട്ടൻസ് പൂരം ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി എത്തിയതായി തെളിവു ലഭിച്ചു.

2017 ജൂലൈ 10: ദിലീപ് അറസ്റ്റിൽ

2017 ജൂലൈ 11: അങ്കമാലി ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത്‌
ആലുവ സബ് ജയിലിലടച്ചു.

2017 ജൂലൈ 20: തെളിവു നശിപ്പിച്ചതിനു സുനിൽകുമാറിന്റെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ അറസ്‌റ്റിൽ.

2017 ഓഗസ്‌റ്റ് രണ്ട്: പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫ് അറസ്‌റ്റിൽ.

2017 ഓഗസ്‌റ്റ് 15: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു ദിലീപിൻ്റെ അമ്മയുടെ കത്ത്.

2017 സെപ്റ്റംബർ രണ്ട്: അച്ഛ‌ന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ ദിലീപിന് അനുമതി.

2017 ഒക്ടോബർ മൂന്ന്: കർശന ഉപാധികളോടെ ദിലീപിനു ജാമ്യം.

2017 നവംബർ 15: അറസ്റ്റിലായശേഷം ദിലീപ് നൽകിയ മൊഴികളിൽ പൊരുത്തക്കേടു കണ്ടതിനെത്തുടർന്നു വീണ്ടും ചോദ്യം ചെയ്തു.

2017 നവംബർ 21: ബിസിനസ് ആവശ്യത്തിനു വിദേശത്തു പോകാൻ ദിലീപിനു ഹൈക്കോടതിയുടെ അനുമതി.

2017 നവംബർ 22: ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.

2018 ജനുവരി: കേസിൽ വനിതാ ജഡ്ജി വാദം കേൾക്കണം എന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി.

2018 ഫെബ്രുവരി 25: കേസിൽ വിചാരണ നടപടികൾക്കായി അന്നത്തെ സ്പെഷ്യൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിനെ ഹൈക്കോടതി നിയമിച്ചു.

2020 ജനുവരി 30: കേസിൽ വിചാരണ ആരംഭിച്ചു, സാക്ഷി വിസ്താരം തുടങ്ങി. പൾസർ സുനിയും ദിലീപുമടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരായി, അടച്ചിട്ട കോടതിയിൽ വിചാരണ, നടിയെ ആദ്യം വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ സുരേഷൻ ഹാജരായി, സാക്ഷി വിസ്താരത്തിനിടെ 22 സാക്ഷികൾ കൂറുമാറി.

2020 നവംബർ 20: വനിതാ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള നടിയുടെ ഹർജി ഹൈക്കോടതി തള്ളി, പിന്നാലെ ആദ്യം ചുമതലപ്പെടുത്തിയ പ്രോസിക്യൂട്ടർ കേസിൽ നിന്ന് പിൻമാറി.

2021 മാർച്ച് 1 : വിചാരണ ആറ് മാസത്തേക്ക് നീട്ടി സുപ്രീംകോടതി ഉത്തരവ്.

2021 ജുലൈ: കൊവിഡ് പ്രശ്നം ചൂണ്ടിക്കാട്ടി വീണ്ടും വിചാരണ സമയം നീട്ടി തരണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്പെഷ്യൽ ജഡ്ജ് സുപ്രീംകോടതിയിൽ കത്ത് നൽകി. ഓൺലൈൻ വിചാരണ പ്രായോഗികമായിരുന്നില്ല

2021 ഡിസംബർ 17: സുപ്രീംകോടതിയിൽ നൽകിയ വിടുതൽ ഹർജി ദിലീപ് പിൻവലിച്ചു. പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണം എന്ന്
ആവശ്യപ്പെട്ടായിരുന്നു ഹർജി

2021 ഡിസംബറിൽ ബാലചന്ദ്രകുമാറിൻറെ രംഗപ്രവേശനം. ദിലീപിൻറെ വീട്ടിൽവച്ച് സുനിയെ കണ്ടെന്ന് ബാലചന്ദ്രകുമാറിൻറെ മൊഴി.

2022 ജനുവരി 3: കോടതി അനുമതിയോടെ ദിലീപിനെതിരെ തുടരന്വേഷണം തുടങ്ങി. പൊലീസ് ബാലചന്ദ്ര കുമാറിൻറെ രഹസ്യമൊഴി രേഖപ്പെടുത്തി.

2022 ജനുവരി 22: അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

2022 ഫെബ്രുവരിക്കുള്ളിൽ പൂർത്തിയാക്കേണ്ട വിചാരണ വീണ്ടും മൂന്ന് മാസം നീട്ടി

2022 ജുലൈ 18: കേസിൽ മൂന്നാമത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. വി.അജകുമാർ ചുമതലയേറ്റു.

2022 ഒക്ടോബർ 22: തുടരന്വേഷണ റിപ്പോർട്ട് കോടതി സ്വീകരിച്ചു. കുറ്റപത്രത്തിൻറെ ഭാഗമാക്കി. തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന്‌ ദിലീപിൻറെ സുഹൃത്ത് ശരത്ത് പ്രതിയായി

2023 മാർച്ച് 24: വിചാരണ പൂർത്തിയാക്കാൻ 3 മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

2023 ഓഗസ്റ്റ്: ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മാറിയെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയിൽ.

2023 ഓഗസ്റ്റ് 21: ഹാഷ് വാല്യു മാറിയത് ജില്ലാ ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.

2023 ഓഗസ്റ്റ്: അവസാനം എട്ട് മാസം കൂടി നീട്ടി ചോദിച്ച് വിചാരണ കോടതി.

2024 മാർച്ച് 3: മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് അന്വേഷണ റിപ്പോർട്ട്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ
അന്വേഷിക്കണമെന്ന അതിജീവിതയുടെ അപ്പീൽ ഹൈക്കോടതി തള്ളി.

2024 ഡിസംബർ 14 : രാഷ്ട്രപതിക്ക് ദയാ ഹർജി നൽകി നടി

2025 ഏപ്രിൽ 5 : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി

2025 നവംബർ 25 : വിചാരണ പൂർത്തിയാക്കി കേസ് അന്തിമ വിധി പ്രസ്താവിക്കാൻ ഡിസംബർ 8 ലേക്ക് മാറ്റി

Content Summary: actress attack case complete timeline of verdict

This post was last modified on December 6, 2025 4:58 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment