June 04, 2026 |
Share on

നടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം; ഗൂഡാലോചന നടന്നിട്ടുണ്ടെന്നു വിനയന്‍

സംവിധായകനും നിര്‍മാതാവും ഉത്തരം പറയണം

നടിയെ തട്ടിക്കണ്ടു പോയതിനു പിന്നില്‍ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി സംവിധായകന്‍ വിനയന്‍. മാതൃഭൂമി ഓണ്‍ലൈനോടു സംസാരിക്കുമ്പോഴായിരുന്നു വിനയന്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്.

പ്രസ്തുത സിനിമാതാരത്തിനുണ്ടായ ദുരനുഭവത്തിന് ഉത്തരവാദിത്വം പറയേണ്ടത് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ സംവിധായകനും നിര്‍മാതാവും ആണന്നും വിനയന്‍ പറഞ്ഞു. തനിക്കു കിട്ടിയ വിവരം അനുസരിച്ച് പ്രൊഡക്ഷന്‍ യൂണിറ്റിന്റെ വണ്ടിയിലായിരുന്നു നടി വീട്ടിലേക്കു മടങ്ങിയത്. സിനിമയുടെ ജോലികളുമായി ബന്ധപ്പെട്ട യാത്രയില്‍ ആണ് ആക്രമിക്കപ്പെട്ടതിനാല്‍ തന്നെ സംവിധായകനും നിര്‍മാതാവും ഉത്തരവാദിത്വം പറയണമെന്നും വിനയന്‍ മാതൃഭൂമിയോടു പറഞ്ഞു.

അതേസമയം സിനിമയുടെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ ഫെഫ്ക്കയ്ക്കും ഉത്തരവാദിത്വം ഉണ്ടെന്നും വിനയന്‍ പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×