December 09, 2024 |

തൊഴിലാളി സമരത്തില്‍ മുട്ടിടിച്ച് അദാനി പോര്‍ട്ട്‌

ദിനം പ്രതി നഷ്ടം 50 കോടി

അദാനി ഗംഗാവരം തുറമുഖത്ത് ശമ്പളവർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികളുടെ സമരം ദിവസങ്ങൾ പിന്നിടുകയാണ്. ഇതോടെ സ്റ്റീൽ കമ്പനികൾക്കടക്കം ആവശ്യമായ കൽക്കരി കെട്ടിക്കിടക്കുകയാണ്. പണിമുടക്ക് തുടരുന്നതോടെ കൽക്കരി കമ്പനിയിലേക്കെത്തിക്കാൻ കഴിയാതെ വൻനഷ്ടം നേരിടുന്നതായി വിസാഗ് സ്റ്റീൽ പ്ലാൻ്റ് എന്നറിയപ്പെടുന്ന രാഷ്ട്രീയ ഇസ്പത്‌ നിഗം ലിമിറ്റഡ് (ആർഐഎൻഎൽ).പ്രതിദിനം 40-50 കോടി രൂപയുടെ വരുമാന നഷ്ടം സംഭിവിക്കുന്നതായാണ് കമ്പനി പറയുന്നത്.adani ports news 

വിഷയത്തിൽ ഉടനടി പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പിന് കത്തെഴുതിയിരിക്കുകയാണ് ആർഐഎൻഎൽ.“ സ്റ്റീൽ ഉണ്ടാകുന്നതിന് ആവശ്യമായ കോക്കിംഗ് കൽക്കരി കമ്പനിയിൽ എത്തുന്നില്ല. കമ്പനിക്ക് പ്രതിദിനം 40-50 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്. കൂടാതെ, യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാതെ ദിവസങ്ങളോളം വച്ചിരിക്കുന്നത് മൂലം നാശം സംഭവിക്കുന്നുണ്ട്.” അദാനി ഗംഗാവരം പോർട്ട് ലിമിറ്റഡ് (എജിപിഎൽ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അമിത് മാലിക്കിന് ആർഐഎൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അതുൽ ഭട്ട് മെയ് -5 ൽ എഴുതിയ കത്തിൽ പറയുന്നു.

കനത്ത നഷ്ടങ്ങൾ

ശമ്പളവർദ്ധനവ്‌ ഉയർത്തിക്കാട്ടിയുള്ള സമരം ആരംഭിക്കുന്നത് ഏപ്രിൽ 12 നാണ്. ഇതോടെ സ്റ്റീൽ നിർമ്മാണത്തിനുള്ള പ്രധാന ഘടകമായ കോക്കിംഗ് കൽക്കരിയുടെ വിതരണം തടസ്സപ്പെട്ടു. പ്രതിഷേധം ആരംഭിച്ചതുമുതൽ കമ്പനിയുടെ 700 കോടി രൂപ വിലമതിക്കുന്ന കോക്കിംഗ് കൽക്കരിയും ചുണ്ണാമ്പുകല്ലും അദാനി നിയന്ത്രണത്തിലുള്ള തുറമുഖത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അദാനിയുടെ യാർഡുകളിൽ കിടക്കുന്ന കൽക്കരിയും ചുണ്ണാമ്പുകല്ലും കൈമാറ്റം ചെയ്യുന്നതിനുള്ള അടിയന്തര ക്രമീകരണങ്ങൾ ചെയ്യണമെന്നാണ് ആർഐഎൻഎൽ കത്തിൽ പ്രധാനമായും പറയുന്നത്. എന്നാൽ കമ്പനിക്ക് ഇതുവരെ എജിപിഎല്ലിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല.

ആവശ്യത്തിനുള്ള കൽക്കരി ലഭ്യമല്ലാത്തത് ഉപകരണങ്ങൾ നശിക്കുന്നതിനും, സ്റ്റീൽ നിർമ്മാതാക്കളെ സാമ്പത്തികമായ വെല്ലുവിളിയിലേക്കും നയിക്കുന്നു. നിയമപരമായ പേയ്‌മെൻ്റ് ബാധ്യതകൾ നിറവേറ്റുന്നത് ബുദ്ധിമുട്ടാക്കുന്നുണ്ട് എന്നും അതുൽ ഭട്ട് വിശാഖ ജില്ലാ കളക്ടർക്ക് അയച്ച കത്തിൽ പറയുന്നു. ഒരു കൺവെയർ ബെൽറ്റ് സംവിധാനത്തിലൂടെയോ മറ്റേതെങ്കിലും അടിയന്തര ഗതാഗത മാർഗ്ഗത്തിലൂടെയോ കൽക്കരി എജിപിഎല്ലിൽ നിന്നും ആർഐഎൻഎലേക്ക് കൊണ്ടുപോകാൻ ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടതായി റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു. കുറച്ച് ദിവസങ്ങൾ കൂടി ഈ സ്ഥിതി തുടർന്നാൽ 16,000 കോടിയിലധികം മൂല്യമുള്ള മൊത്തം ഉപകരണങ്ങൾ നശിക്കും. 30,000 ജീവനക്കാരുടെ ഭാവിയാണ് ഇപ്പോൾ അപകടത്തിലായിരിക്കുന്നത്. ഈ നഷ്ടങ്ങളുടെയെല്ലാം ഉത്തരവാദിത്തം എജിപിഎൽ ഏറ്റെടുക്കണമെന്ന് സ്റ്റീൽ സ്റ്റീൽ എക്സിക്യൂട്ടീവ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെവിഡി പ്രസാദ് പറഞ്ഞു. അഞ്ച് കോക്ക് ഓവൻ ബാറ്ററികളും മൂന്ന് ബ്ലാസ്റ്റ് ഫർണസുകളുമാണ് സ്റ്റീൽ പ്ലാൻ്റിലുള്ളത്. സമരം കാരണം ഒരു ഫർണസ് മാത്രമാണ് പ്രവർത്തിക്കുന്നത്.

എന്തുകൊണ്ടാണ് തൊഴിലാളികൾ പണിമുടക്കുന്നത്?

അദാനി ഗംഗാവരം തുറമുഖ മാനേജ്‌മെന്റ് തൊഴിലാളികൾക്ക് വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക് ആരംഭിക്കുന്നത്. 2021 ൽ അദാനി ഏറ്റെടുത്തതിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ ഭൂമി നഷ്ട്ടമായിരുന്നു. ഇതോടെ കമ്പനിയിലെ തൊഴിൽ മൽസ്യത്തൊഴിലാളികൾക്ക് ഏറ്റെടുക്കേണ്ടി വന്നു. അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ) 2021 മാർച്ചിൽ DVS രാജു കുടുംബത്തിൽ നിന്ന് 3,604 കോടി രൂപയ്ക്ക് ഗംഗാവരം തുറമുഖത്തിൻ്റെ 58.1 ശതമാനം നിയന്ത്രിത ഓഹരി സ്വന്തമാക്കി.

തുറമുഖത്തിൻ്റെ ഏറ്റെടുക്കലും തുടർന്നുള്ള വിപുലീകരണവും മത്സ്യത്തൊഴിലാളികളെ സാരമായി ബാധിച്ചു, എന്നാൽ ചിലർ ഇവിടെ ജോലി ചെയ്യാൻ തുടങ്ങി. തൊഴിലാളികൾ ഉയർന്ന ശമ്പളവും വർധിപ്പിച്ച റിട്ടയർമെൻ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നതായും മാനേജ്‌മെൻ്റ് ഇതുവരെ സമ്മതിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയുടെ കിഴക്കൻ തീരത്തേക്കും തെക്കുകിഴക്കൻ ഏഷ്യയിലെ അയൽരാജ്യങ്ങളിലേക്കും ഒരു കവാടമായി വർത്തിക്കുന്ന തന്ത്രപരമായ ഇടമാണ് ഈ തുറമുഖം. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ആസിയാൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ ഏഷ്യ-പസഫിക്കിലെ പ്രധാന വിപണികളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന വ്യാപാര പാതകൾ ഈ സ്ഥലം സുഗമമാക്കുന്നു. adani ports news 

English summary; Rashtriya Ispat Nigam Ltd steel company’s revenue is taking a hit due to the ongoing strike at the Adani Gangavaram port

Advertisement
×