രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനെത്തുടര്‍ന്ന് ജൂണ്‍ മാസത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയർന്നു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം (MoSPI) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രാജ്യത്തെ ഭക്ഷ്യ പണപ്പെരുപ്പം (Food Inflation) മെയ് മാസത്തില്‍ 4.78 ശതമാനമായിരുന്നത് ജൂണില്‍ 5.32 ശതമാനമായി വര്‍ദ്ധിച്ചു. മഴ കുറഞ്ഞതാണ് ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധനവിന് പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചതും മറ്റൊരു കാരണമാണ്. വ്യക്തിഗത ഗതാഗത മേഖലയിലെ പണപ്പെരുപ്പം (Perosnalt ransport inflation) മെയ് മാസം 3.06 ശതമാനമായിരുന്നെങ്കില്‍ നിന്ന് ജൂണില്‍ 7.35 ശതമാനമായി കുത്തനെ ഉയര്‍ന്നു. അതേസമയം, ചരക്കുഗതാഗത മേഖലയിലെ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുകയാണ്. മെയ് മാസത്തില്‍ 7.63 ശതമാനമായിരുന്ന ചരക്കുഗതാഗത പണപ്പെരുപ്പം ജൂണില്‍ 7.7 ശതമാനമായി രേഖപ്പെടുത്തി.
വാണിജ്യാടിസ്ഥാനത്തിലുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വിലവര്‍ദ്ധനവിനെത്തുടര്‍ന്ന് രാജ്യത്തെ ഹോട്ടല്‍ ഭക്ഷണത്തിനും താമസസൗകര്യങ്ങള്‍ക്കും ചിലവേറുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ 2.9 ശതമാനവും മെയ് മാസത്തില്‍ 5.75 ശതമാനവുമായിരുന്ന ‘റെസ്റ്റോറന്റ് ആന്‍ഡ് അക്കോമഡേഷന്‍ സര്‍വീസസ്’ വിഭാഗത്തിലെ പണപ്പെരുപ്പം, ജൂണില്‍ 6.9 ശതമാനമായാണ് വര്‍ദ്ധിച്ചത്. വരും ദിവസങ്ങളില്‍ ഊര്‍ജ്ജ പ്രതിസന്ധി പരിഹാരമായാലും റെസ്റ്റോറന്റ് മേഖലയിലെ പണപ്പെരുപ്പം ഉടനെ കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (CPI) അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ പണപ്പെരുപ്പ നിരക്ക് മെയ് മാസം 3.93 ശതമാനമാണെങ്കില്‍ ജൂണില്‍ അത് 4.38 ശതമാനമായി ഉയര്‍ന്നു. 2026-ന്റെ തുടക്കം മുതല്‍ ഓരോ മാസവും പണപ്പെരുപ്പ നിരക്കില്‍ തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതിനുമുമ്പ് 2024 ഡിസംബറിലാണ് (5.22%) നിരക്ക് ഇതിലും ഉയര്‍ന്ന നിലയിലുണ്ടായിരുന്നത്. എന്നാല്‍ 2012 അടിസ്ഥാന വര്‍ഷമാക്കിയുള്ള പഴയ സിപിഐ സീരീസ് പ്രകാരമുള്ള കണക്കായിരുന്നു അത്.
കഴിഞ്ഞ മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ രാജ്യത്തെ ഉപഭോക്തൃ ഭക്ഷ്യവില സൂചിക (ഇഎജക) 1.7 ശതമാനമായി ഉയര്‍ന്നു. ഇതേ കാലയളവില്‍ രാജ്യത്തെ ആകെ സൂചികയിലുണ്ടായ 1 ശതമാനം വര്‍ദ്ധനവിനേക്കാള്‍ കൂടുതലാണിത്. ഗതാഗത മേഖലയിലും പണപെരുപ്പം കുത്തനെ വര്‍ദ്ധിച്ചു, മെയ് മാസം 1.75 ശതമാനവും ജൂണില്‍ 4.31 ശതമാനവുമായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ഇതേ കാലയളവുമായി താരതമ്യം ചെയ്യുന്ന പണപ്പെരുപ്പ നിരക്കിനേക്കാള്‍, വിപണിയിലെ വിലക്കയറ്റത്തിന്റെ യഥാര്‍ത്ഥ വേഗത (Momentum) മനസ്സിലാക്കാന്‍ സഹായിക്കുന്നത് പ്രതിമാസ അടിസ്ഥാനത്തിലുള്ള (Month-on-Month) ഈ വില സൂചികാ വര്‍ദ്ധനവാണ്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ്ജ പ്രതിസന്ധിയും വിതരണ തടസ്സങ്ങളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതേത്തുടര്‍ന്ന് മെയ് പകുതിയോടെ നാല് തവണയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത്. ഇന്ധനവില വര്‍ദ്ധനവിന്റെ പൂര്‍ണ്ണമായ ആഘാതമാണ് ജൂണിലെ ഉപഭോക്തൃ വില സൂചികയില്‍ (CPI) പ്രതിഫലിക്കുന്നത്.
എന്നാല്‍, ആഗോള വിപണിയില്‍ എണ്ണവില മുന്‍ വര്‍ഷങ്ങളിലെ ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് അല്‍പം കുറഞ്ഞത് ആശ്വാസകരമാണെന്ന് ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിലെ ലീഡ് ഇക്കണോമിസ്റ്റ് അലക്സാണ്ട്ര ഹെര്‍മന്‍ പ്രസാദ് വിലയിരുത്തുന്നു. എങ്കിലും യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ഇപ്പോഴും അസ്ഥിരമായി തുടരുന്നതിനാല്‍ വിലയില്‍ ഉടനൊരു ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും അലക്സാണ്ട്ര കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ആഗോള വിപണിയില്‍ എണ്ണവില കുറയുന്നത് നിലവില്‍ ഇന്ത്യയ്ക്ക് ആശ്വാസമാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബാരലിന് 114.48 ഡോളറായിരുന്ന ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ബാസ്‌കറ്റിന്റെ ശരാശരി വില, ജൂലൈ മാസത്തിലെ നിലവിലെ കണക്കുകള്‍ പ്രകാരം 70.92 ഡോളറായി കുറഞ്ഞിട്ടുണ്ട്. ഇന്ധനവിലയിലുണ്ടായ ഈ ഇടിവ് വരും മാസങ്ങളില്‍ വിപണിയിലെ പണപ്പെരുപ്പ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിച്ചേക്കുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
Fuel price hikes, weak rains show impact as inflation crossed 4% in June after 16 months
This post was last modified on July 14, 2026 6:44 pm
Leave a Comment