കോമയില്‍ കഴിഞ്ഞത് 27 വര്‍ഷം; മുനീറ ഇനി ജീവിതത്തിലേക്ക്

1991 ന് അപകടം നടന്ന ശേഷം അമ്മ തന്റെ പേരു വിളിച്ചതിന്റെ സന്തോഷത്തിലാണ് ഒമര്‍.

ഒരിക്കലും എഴുന്നേറ്റ് നടക്കാനാവില്ലെന്ന് വിധിയെഴുതിയ ഡോക്ടര്‍മാരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മുനീറയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. അപകടത്തില്‍പ്പെട്ട് കോമാ സ്‌റ്റേജിലായ മുനീറ നീണ്ട ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം കോമയില്‍ നിന്നുണര്‍ന്നു. യുഎഇയിലാണ് സംഭവം.

മകനുമായി സ്‌കളില്‍ നിന്നും വരുന്ന വഴി 32ാം വയസ്സിലായിരുന്നു മുനീറ അബ്ദുള്ളയ്ക്ക് അപകടം സംഭവിച്ചത്. മുനീറയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടുവെങ്കിലും തലയ്ക്ക് സാരമായി പരിക്കേറ്റ മുനീറ കോമാ സ്‌റ്റേജിലേക്കാവുകയായിരുന്നു. തുടര്‍ന്ന് 27 വര്‍ഷങ്ങളായി ചികിത്സയ്‌ക്കൊപ്പം തന്നെ മുനീറയ്ക്ക് ഫിസിയോതെറാപ്പിയും തുടര്‍ന്നു.

മുനീറ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു താനെന്ന് ഭര്‍ത്താവ് അബ്ദുള്ള പറയുന്നു. ആ പ്രതിക്ഷയിലാണ് അബ്ദുള്ളയും മകനും ഇത്രയും കാലം ജീവിച്ചതും. ആദ്യമാദ്യം ചെറിയ ശബ്ദങ്ങളുണ്ടാക്കിയായിരുന്നു ആ മടങ്ങിവരവ്.  എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മകന്‍ ഒമറിന്റെ പേരു വിളിക്കുകയായിരുന്നു.

1991 ന് അപകടം നടന്ന ശേഷം അമ്മ തന്റെ പേരു വിളിച്ചതിന്റെ സന്തോഷത്തിലാണ് ഒമര്‍. ആദ്യം ഒമറിന്റെ പേരു മാത്രം പറഞ്ഞിരുന്ന മുനീറ ഇപ്പോള്‍ പ്രിയപ്പെട്ടവരോടെല്ലാം ചെറിയ തോതിലെങ്കിലങ്കിലും സംസാരിക്കാന്‍ ആരംഭിച്ചു. കോമയില്‍ ആയിരുന്നപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലായിരുന്നെങ്കിലും വേദന അറിയാന്‍ മുനീറയ്ക്കു കഴിയുമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. കോമയില്‍ നിന്നുണർന്നു, എന്നാൽ‌ മുനീറയുടെ ചികിത്സ ഇപ്പോഴും തുടര്‍ന്നുകോണ്ടിരിക്കുകയാണ്. ജീവിതത്തിലേക്ക് അവർ പൂർണമായും മടങ്ങിവരുമെന്നു തന്നെയാണ് മുനീറയെ സ്നേഹിക്കുന്നവരുടെ പ്രതീക്ഷ.

കൂടുതൽ വായനയ്ക്ക്- https://dailym.ai/2GCpcck

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment