July 01, 2026 |
Share on

ശരികല എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി

അഴിമുഖം പ്രതിനിധി അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് പിന്‍ഗാമിയായി ശരികല എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി. എഐഡിഎംകെ വിവരം ഔദ്യോഗികമായി ട്വീറ്ററിലൂടെയാണ് അറിയിച്ചത്. ശശികല പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണമെന്നും ജയലളിതയെപ്പോലെ എഐഎഡിഎംകെയുടെ ചുമതല വരണമെന്നും നേതാക്കള്‍ ആവിശ്യപ്പെട്ടിരുന്നു. അതെസമയം ജയലളിതയുടെ മരണത്തില്‍ ദു:ഖിതരായി 280 പേര്‍ മരിച്ചുവെന്ന് എഐഎഡിഎംകെ അറിയിച്ചു. മരിച്ചവരില്‍ 203 പേരുടെ പേരു വിവരങ്ങള്‍ പാര്‍ട്ടി പുറത്തു വിട്ടിട്ടുണ്ട്. ചെന്നൈ, വെല്ലൂര്‍, തിരുവള്ളൂര്‍, തിരുവണ്ണാമലൈ, കൃഷ്ണഗിരി, തിരുപ്പൂര്‍, ഈറോഡ് എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചവരിലേറയും. ഇതില്‍ […]

അഴിമുഖം പ്രതിനിധി

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് പിന്‍ഗാമിയായി ശരികല എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി. എഐഡിഎംകെ വിവരം ഔദ്യോഗികമായി ട്വീറ്ററിലൂടെയാണ് അറിയിച്ചത്. ശശികല പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണമെന്നും ജയലളിതയെപ്പോലെ എഐഎഡിഎംകെയുടെ ചുമതല വരണമെന്നും നേതാക്കള്‍ ആവിശ്യപ്പെട്ടിരുന്നു.

അതെസമയം ജയലളിതയുടെ മരണത്തില്‍ ദു:ഖിതരായി 280 പേര്‍ മരിച്ചുവെന്ന് എഐഎഡിഎംകെ അറിയിച്ചു. മരിച്ചവരില്‍ 203 പേരുടെ പേരു വിവരങ്ങള്‍ പാര്‍ട്ടി പുറത്തു വിട്ടിട്ടുണ്ട്. ചെന്നൈ, വെല്ലൂര്‍, തിരുവള്ളൂര്‍, തിരുവണ്ണാമലൈ, കൃഷ്ണഗിരി, തിരുപ്പൂര്‍, ഈറോഡ് എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചവരിലേറയും. ഇതില്‍ ചിലര്‍ ആത്മഹത്യ ചെയ്തവരാണ്. മരണമടഞ്ഞവരുടെ കുടുംബത്തിനു സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×