പടിഞ്ഞാറന്‍ മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് സൈനിക ഭരണകൂടം നടത്തിയ വ്യോമാക്രമണത്തില്‍ 19 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അറക്കാന്‍ ആര്‍മി (എഎ) അറിയിച്ചു. എഎയും മ്യാന്‍മര്‍ സൈന്യവും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന ക്യൗക്താവ് ടൗണ്‍ഷിപ്പിലാണ് ഈ ദാരുണമായ സംഭവം നടന്നത്.
എഎയുടെ പ്രസ്താവന പ്രകാരം, 15-നും 21-നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന രണ്ട് സ്വകാര്യ സ്‌കൂളുകള്‍ക്ക് നേരെയാണ് വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ രാജ്യത്തെ സൈനിക ഭരണകൂടമാണെന്ന് എഎ ആരോപിച്ചു. സൈനിക ഭരണകൂടം ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും, ഒരു സൈനിക വിമാനം 500 പൗണ്ട് ഭാരമുള്ള രണ്ട് ബോംബുകള്‍ സ്‌കൂളിന് നേരെ വര്‍ഷിച്ചതായി പ്രാദേശിക മാധ്യമമായ മ്യാന്‍മര്‍ നൗ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തെ യുഎന്‍ ശിശു ഏജന്‍സിയായ യുണിസെഫ് ശക്തമായി അപലപിച്ചു. ഇത് ഒരു ‘ക്രൂരമായ ആക്രമണമാണെന്നും’ റാഖൈന്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളുടെ ഭാഗമാണിതെന്നും യുണിസെഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. കുട്ടികളും കുടുംബങ്ങളുമാണ് ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2021-ലെ സൈനിക അട്ടിമറിക്ക് ശേഷം മ്യാന്‍മര്‍, രാഷ്ട്രീയ അസ്ഥിരതയിലും സായുധ പോരാട്ടങ്ങളിലുമാണ്. സൈന്യം സാധാരണക്കാര്‍ക്കെതിരെ വ്യോമാക്രമണങ്ങളും പീരങ്കിയാക്രമണങ്ങളും നടത്തുന്നുണ്ടെന്ന ആരോപണങ്ങളും ശക്തമാണ്. അതേസമയം, മേഖലയില്‍ ഇന്റര്‍നെറ്റും ഫോണ്‍ സൗകര്യങ്ങളും പരിമിതമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. Air strike in Myanmar; 19 students killed
Content Summary: Air strike in Myanmar; 19 students killed
Leave a Comment