അക്ഷയ തൃതീയയ്ക്ക് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ, വെള്ളി നാണയങ്ങള്‍ എത്തിക്കാന്‍ മുന്‍നിര ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാമാര്‍ട്ട് കല്യാണ്‍ ജൂവലേഴ്സുമായി സഹകരിക്കുന്നു. അക്ഷയ തൃതീയക്ക് തൊട്ടുമുമ്പ്, ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റാമാര്‍ട്ടില്‍ നേരിട്ട് സര്‍ട്ടിഫൈഡ് സ്വര്‍ണ, വെള്ളി നാണയങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും മിനിറ്റുകള്‍ക്കുള്ളില്‍ അവ അവരുടെ വീട്ടില്‍ എത്തിക്കാനും കഴിയും. രാജ്യത്തെമ്പാടുമായുള്ള 100 നഗരങ്ങളിലെ ഇന്‍സ്റ്റാമാര്‍ട്ട് ഉപയോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
പുഷ്പം, അയോധ്യ, ഗണപതി, സ്വസ്തിക്, ലക്ഷ്മി ദേവി തുടങ്ങിയ രൂപങ്ങള്‍ ആലേഖനം ചെയ്ത അര ഗ്രാം, 1 ഗ്രാം 24 കാരറ്റ്, ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ നാണയങ്ങളും ഗണപതി, ലക്ഷ്മി, ഗണേശ ലക്ഷ്മി രൂപങ്ങള്‍ ആലേഖനം ചെയ്ത 5 ഗ്രാം, 10 ഗ്രാം, 20 ഗ്രാം സര്‍ട്ടിഫൈഡ് 999 പ്യൂവര്‍ വെള്ളി നാണയങ്ങളും ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.
അക്ഷയ തൃതീയയ്ക്ക് ശേഷവും കല്യാണ്‍ ജൂവലേഴ്സിന്റെ സ്വര്‍ണ, വെള്ളി നാണയങ്ങള്‍ ഇന്‍സ്റ്റാമാര്‍ട്ടില്‍ ലഭ്യമാകും. Akshaya Tritiya, Kalyan Jewellers has partnered with quick commerce platform Swiggy InstaMart and will be delivering gold and silver coins in 10 mins
Content Summary; Akshaya Tritiya, Kalyan Jewellers has partnered with quick commerce platform Swiggy InstaMart and will be delivering gold and silver coins in 10 mins
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.