June 06, 2026 |
Share on

എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് മൂന്നു മാസത്തെ തടവ് ശിക്ഷ

അഴിമുഖം പ്രതിനിധി പൊലീസിനെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചു എന്ന കേസില്‍ തലശേരി എംഎല്‍എ എംഎന്‍ ഷംസീറിനെ മൂന്നൂ മാസത്തെ തടവ് ശിക്ഷയ്ക്കു വിധിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നു തവണ സമന്‍സ് അയച്ചിട്ടും വിചാരണക്ക് ഹാജരാകാത്തതിന് ഷംസീറിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. നവംബര്‍ 24നകം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു വാറന്റ്.  2012 ല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഷംസീര്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പൊലീസിനെ […]

അഴിമുഖം പ്രതിനിധി

പൊലീസിനെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചു എന്ന കേസില്‍ തലശേരി എംഎല്‍എ എംഎന്‍ ഷംസീറിനെ മൂന്നൂ മാസത്തെ തടവ് ശിക്ഷയ്ക്കു വിധിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

മൂന്നു തവണ സമന്‍സ് അയച്ചിട്ടും വിചാരണക്ക് ഹാജരാകാത്തതിന് ഷംസീറിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. നവംബര്‍ 24നകം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു വാറന്റ്. 

2012 ല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഷംസീര്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പൊലീസിനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ വാക്കുകള്‍ പ്രയോഗിച്ചത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×