സൗമ്യ വധക്കേസ് പ്രതി ഗോവിന്ദസ്വാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ ഏകദേശം ഏഴ് മണിയോടെയാണ് ഗോവിന്ദസ്വാമിയെ വൻ സുരക്ഷയിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോയത്. കൊടുകുറ്റവാളികളെ പാർപ്പിക്കുന്ന കേരളത്തിലെ ഏറ്റവും സുരക്ഷയുള്ള ജയിൽ എന്ന നിലയ്ക്കാണ് വിയ്യൂർ തിരഞ്ഞെടുത്തിരിക്കുന്നത്. ഏകാന്ത സെല്ലിലാണ് ഗോവിന്ദസ്വാമിയെ പാർപ്പിക്കുക. 4.2 മീറ്ററാണ് സെല്ലിന്റെ ഉയരം. കൂടാതെ സിസിടിവി നിരീക്ഷണത്തിന് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമണ്ട്.
സെല്ലുകളിലുള്ള പ്രതികൾക്ക് പരസ്പരം കാണാനോ സംസാരിക്കാനോ കഴിയില്ല. ഭക്ഷണം കഴിക്കാൻ പോലും സെല്ലിന് പുറത്തേക്കിറക്കില്ല. സെല്ലുകളിലേക്ക് ഭക്ഷണം എത്തിച്ച് നൽകുകയാണ് ചെയ്യുക. 6 മീറ്റര്‍ ഉയത്തിലുള്ള മതില്‍ക്കെട്ടിന് അകത്താണ് സെല്ലുകള്‍ സ്ഥിതിചെയ്യുന്നത്. 700 മീറ്റര്‍ ചുറ്റളവിലുള്ള മതിലിന് മുകളില്‍ പത്തടി ഉയരത്തില്‍ വൈദ്യുതി വേലിയുമുണ്ട്.
ഗോവിന്ദസ്വാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച അടിയന്തിര യോഗം ഇന്ന് നടക്കും. ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ഉന്നത തലയോഗത്തിന് മുന്നോടിയായി കണ്ണൂര്‍ റേഞ്ച് ഡിഐജി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും.
അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് ഗോവിന്ദസ്വാമി ജയിൽ ചാടിയത്. പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.
Content Summary: Govindachami is now being held in solitary confinement at Viyyur prison.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.