പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി. ഇന്ത്യൻ വംശജയായ അനിത ആനന്ദടക്കമുള്ളവരാണ് മന്ത്രിസഭയിലെ അംഗങ്ങൾ. ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകളായ അനിത ആനന്ദാണ് കനേഡിയൻ മന്ത്രിസഭയിലെ പുതിയ വിദേശകാര്യ മന്ത്രി. ഈ ചുമതലയേൽക്കുന്ന ആദ്യ ന്യൂനപക്ഷവിഭാഗത്തിൽ നിന്നുള്ള മന്ത്രിയാണ് അനിത.Anita Anand: Canada’s First Hindu Foreign Minister
മുൻപ് അനിത കൈകാര്യം ചെയ്തിരുന്നത് വിദേശകാര്യ വകുപ്പായിരുന്നു. അഭിഭാഷകയായ അനിത, ഓക്‌വിലിൽ നിന്നുള്ള എംപിയാണ്. ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത് ഇന്ത്യയുമായി ഏറ്റുമുട്ടിയിരുന്ന വകുപ്പിലേക്ക് ഇന്ത്യൻ വംശജയായ മന്ത്രി എത്തുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഫ്രാൻസ്വ ഫിലിപ് ഷാംപെയിൻ ധനമന്ത്രിയായി തുടരും. 28 മന്ത്രിമാരും സഹമന്ത്രിമാരുടെ സ്ഥാനത്തിന് തത്തുല്യമായ സെക്രട്ടറി ചുമതലയുള്ള പത്ത് പേരുമാണ് മന്ത്രിസഭയിലുള്ളത്.
ചൊവ്വാഴ്ച്ച രാവിലെ ഒട്ടാവയിലെ റിഡ്യൂ ഹാളിൽ, ഗവർണർ ജനറൽ മേരി സൈമണിനു മുൻപാകെ ഇവരെല്ലാം സത്യപ്രതിജ്ഞ ചെയ്‌തെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അന്താരാഷ്ട്ര വ്യാപാരവകുപ്പിന്റെ ചുമതല, ഇന്ത്യൻ വംശജനായ മണിന്ദർ സിന്ദുവിനാണ്. റൂബി സഹോത്ത, രൺദീപ് സരായ് എന്നിങ്ങനെ സെക്രട്ടറിമാരിൽ രണ്ടുപേരും ഇന്ത്യൻ വംശജരാണ്.
അനിത ആനന്ദ്
1967 മെയ് 20 ന് നോവ സ്‌കോട്ടിയയിലെ കെന്റ്വില്ലിൽ ഇന്ത്യൻ കുടിയേറ്റ ഡോക്ടർ മാതാപിതാക്കളായ സരോജ് ഡി റാമിന്റെയും എസ് വി ആനന്ദിന്റെയും മകളായാണ് അനിത ആനന്ദ് ജനിച്ചത്. 1960 കളുടെ തുടക്കത്തിലാണ് അനിത ആനന്ദിന്റെ കുടുംബം ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് താമസം മാറിയത്. അനിത ആനന്ദിന്റെ അമ്മ പഞ്ചാബിൽ നിന്നാണ്. അച്ഛൻ തമിഴ്‌നാട് സ്വദേശിയാണ്. ഗീത, സോണിയ എന്നി രണ്ട് സഹോദരിമാരുണ്ട്.
1985-ൽ, 18 വയസ്സുള്ളപ്പോൾ, അനിത ആനന്ദ് ഒന്റാറിയോയിലേക്ക് താമസം മാറി. അവിടെ അവർ പൊളിറ്റിക്കൽ സയൻസിൽ അക്കാദമിക് ബിരുദം നേടി. പിന്നീട് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബാച്ചിലർ ഓഫ് ആർട്‌സ് (ഓണേഴ്‌സ്) പൂർത്തിയാക്കി. തുടർന്ന് ഡൽഹൗസി യൂണിവേഴ്‌സിറ്റിയിൽ നിന്നും ടൊറന്റോ യൂണിവേഴ്‌സിറ്റിയിൽ നിന്നും യഥാക്രമം ബിരുദവും നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടി.
1995-ൽ കനേഡിയൻ അഭിഭാഷകനും ബിസിനസ് എക്‌സിക്യൂട്ടീവുമായ ജോൺ നോൾട്ടണെ അനിത ആനന്ദ് വിവാഹം കഴിച്ചു. ഇരുവർക്കും നാല് കുട്ടികളുണ്ട്. 2019-ൽ ആദ്യമായി കാനഡയുടെ ഫെഡറൽ മന്ത്രിസഭയിൽ എത്തിയപ്പോൾ ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഹിന്ദുവായി മാറി. കാനഡ പ്രതിരോധമന്ത്രി എന്ന നിലയിൽ അനിത ആനന്ദിന്റെ പ്രവർത്തനം മികച്ചതായിരുന്നു.Anita Anand: Canada’s First Hindu Foreign Minister
content summary; Anita Anand Becomes Canada’s First Hindu Foreign Minister