ആടുജീവിതത്തിനും അറബിക്കടലിന്റെ സിംഹത്തിനും ഒക്കെ ചെലവഴിച്ചതിന്റെ പകുതി, ബറോസിന്റെ ബജറ്റിന്റെ മൂന്നിലൊന്ന്, ബാഹുബലി, ആര്‍.ആര്‍.ആര്‍ സിനിമകളുടെ പത്തിലൊന്ന് എന്നിങ്ങനെയൊക്കെ ‘അറോറ’യുടെ ബജറ്റിനെ കണക്കാക്കാം. ആയിരക്കണക്കിന് കോടി ഡോളര്‍ ചെലവാക്കി നിര്‍മ്മിക്കുന്ന ബോളിവുഡ് ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ക്കിടയിലെ ഈ കുഞ്ഞ് ചിത്രമാണ് ആറ് നോമിനേഷനില്‍ അഞ്ചും വിജയിച്ച് ഈ അക്കാദമി അവാര്‍ഡ് ചടങ്ങിലെ താരമായത്. കഴിഞ്ഞദിവസം ‘ഛാവ’ എന്ന ബോളിവുഡ് സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടയില്‍ മൂവായിരത്തോളം പേരായിരുന്നു ചിത്രത്തിന്റെ ക്രൂ-അണിയറ പ്രവര്‍ത്തകര്‍ എന്ന് സംവിധായകന്‍ പറയുന്നത് കേട്ടു. അനോറയുടെ പിന്നണി പ്രവര്‍ത്തകര്‍ 40 പേരാണ്. മലയാള സിനിമയ്ക്ക് പോലും നൂറ് ദിവസത്തെ ചിത്രീകരണം. എന്നാല്‍ വളരെ സ്വഭാവികമായി മാറിയ സമയത്താണ് ഒരു മാസത്തിനുള്ളില്‍ തങ്ങളുടെ ഷൂട്ടിങ് തീര്‍ത്തതായി അനോറയുടെ സംവിധായകനും പ്രൊഡ്യൂസറും പറഞ്ഞത്.Anora bagged five awards including best actress
അമേരിക്കയിലെ വലിയ സ്റ്റുഡിയോകളിലല്ല, ന്യൂയോര്‍ക്കിന്റെ പരിസരങ്ങളില്‍ തന്നെയാണ് അവര്‍ സിനിമ ചിത്രീകരിച്ചത്. ടാന്‍ജെറിന്‍, ഫ്‌ളോറിഡ പ്രൊജക്ട്, റെഡ് റോക്കറ്റ് എന്നിങ്ങനെ വിഖ്യാതങ്ങളായ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷോണ്‍ ബെക്കര്‍ ഒരേ ചിത്രത്തിന് നാല് ഓസ്‌കര്‍ നേടുന്ന ആദ്യത്തെ വ്യക്തിയായി. സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, എഡിറ്റര്‍ എന്നീ നിലകളില്‍ ഷോണ്‍ ബെക്കര്‍ തിളങ്ങിയപ്പോള്‍ 25 വയസ് മാത്രം പ്രായമുള്ള മിക്കീ മാഡിസണ്‍ ‘അനോറ’യെ അവതരിപ്പിച്ച് മികച്ച നടിയായി മാറി.
ന്യൂയോര്‍ക്ക് നഗരത്തിന്റെ തെക്ക് ഭാഗത്ത്, റഷ്യന്‍ വംശജര്‍ ധാരാളമായി താമസിക്കുന്ന ബ്രൈറ്റന്‍ ബീച്ചിലെ ഒരു സ്ട്രിപ് ക്ലബ്ബില്‍ ഡാന്‍സറാണ് അനോറ മിഖീവ ജോലി ചെയ്യുന്നത്. റഷ്യന്‍ സുഗമമായി സംസാരിക്കുമെങ്കിലും അവള്‍ താത്പര്യപ്പെടുന്നത് ഇംഗ്ലീഷില്‍ സംസാരിക്കാനാണ്. അനോറ എന്നാണ് പേരെങ്കിലും അനി എന്ന് വിളിക്കപ്പെടാനാണ് അവള്‍ക്ക് താത്പര്യം. ശരിയാണ്, അവള്‍ ഇടയ്ക്ക് ലൈംഗിക തൊഴില്‍ ചെയ്യാറുണ്ട്. പക്ഷേ ലൈംഗിക തൊഴിലാളിയെന്ന് വിളിക്കപ്പെടാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല. അവള്‍ ഡാന്‍സറാണ്. ഇടയ്ക്ക് ചില രാത്രികള്‍ ഉപഭോക്താക്കള്‍ക്ക് ഒപ്പം ചെലവഴിക്കുമ്പോഴും, അവരെ തിരഞ്ഞെടുക്കുന്നതില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യവും നിബന്ധനകളും അവള്‍ക്കുണ്ട്. താന്‍ ജോലി ചെയ്യുന്ന സട്രിപ് ക്ലബ്ബില്‍ അവകാശങ്ങളുള്ള തൊഴിലാളിയായാണ്, അടിമയായല്ല അവളുടെ ജീവിതം.
‘അനോറ’യുടെ കഥയാണ് ആദ്യം കാന്‍ ചലച്ചിത്രോത്സത്തിലെ മികച്ച സിനിമയായും പിന്നീട് ലോകവ്യാപകമായി ചലച്ചിത്ര മേളകളിലും തിയേറ്ററുകളിലും ആഘോഷിക്കപ്പെട്ടു ഈ ചിത്രം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് റഷ്യയില്‍ ഉണ്ടായി വന്ന, ഭരണകൂടവുമായി ബന്ധപ്പെട്ട് നില്‍ക്കുകയും, പലപ്പോഴും ഭരണകൂടത്തേക്കാളും വലിയ അധികാരങ്ങള്‍ ആസ്വദിക്കുകയും, ആയുധക്കടത്തും മയക്കുമരുന്നും മുതല്‍ പല അന്തരാഷ്ട്ര വ്യാപാരങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്ന ധനാഢ്യവര്‍ഗ്ഗത്തെ റഷ്യല്‍ ഓളിഗാഖ്സ എന്നാണ് വിളിക്കുന്നത്. അത്തരമൊരു റഷ്യന്‍ ഓളിഗാര്‍ഖിന്റെ അനുസരണകെട്ട പയ്യന്‍, വാനിയ എന്ന ഇവാന്‍ സഖറോവ്, സ്ട്രിപ് ക്ലബ്ബില്‍ നിന്ന് അനോറയെ പരിചയപ്പെടുന്നതും അവരുടെ ബന്ധം വളരുകയും ചെയ്യുന്നതാണ് സിനിമയുടെ അടിസ്ഥാന പ്രമേയം.
മിക്കി മാഡിസന്റെ അസാധ്യവും ചടുലവുമായ പെര്‍ഫോമന്‍സില്‍ വിരിയുന്ന അനോറയുടെ വിവിധ ഭാവങ്ങളും ജീവിതവഴികളുമാണ് ഈ സിനിമയെ ശ്രദ്ധേയമാക്കിയത്. പണമെന്ത് ചെയ്യണമെന്ന് അറിയാത്ത, ബ്രൈറ്റന്‍ ബീച്ചിലെ കൊട്ടാരത്തില്‍ താമസിക്കുന്ന വാനിയയ്ക്ക് അനോറയുമായുള്ള ബന്ധം സെക്സും അവന്റെ മാതാപിതാക്കളോടുള്ള അനിഷ്ടവും എല്ലാം കലര്‍ന്ന ഒരു ആഘോഷമാണ്. അനോറയ്ക്കും അങ്ങനെ തന്നെ. ബീച്ച് മാന്‍ഷനിലെ പാര്‍ട്ടികളും തുടര്‍ന്ന് ലാസ്വേഗാസിലേയ്ക്കും മറ്റും നീളുന്ന സുഹൃത്തുക്കളും സംഘങ്ങളും ചേര്‍ന്നുള്ള നിലയ്ക്കാത്ത ആഘോഷങ്ങള്‍ക്കും ഒടുവില്‍ ചില തീരുമാനങ്ങളിലെത്തും. അനാഥയും ദരിദ്രയുമായ ഒരുവള്‍ക്ക് അതൊരു വലിയ ജീവിതവഴിത്തിരിവായിരുന്നു. അതില്‍ അവള്‍ ഒന്ന് മതി മറന്നു.
കോമഡിയും സ്ളാപ്സ്റ്റിക് മുഹൂര്‍ത്തങ്ങളും എല്ലാം ചേര്‍ത്ത് വച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സിനിമ അതിന്റെ രാഷ്ട്രീയ, സിനിമാറ്റിക് ബ്രില്യന്‍സിലേയ്ക്ക് കടക്കുന്നത് അവസാനത്തെ പത്ത് മിനുട്ടുകളിലാണ്. അഭിമാനി എന്ന നിലയില്‍ അനോറയെ ചിത്രീകരിച്ചുകൊണ്ട് ഷോണ്‍ ബെക്കര്‍ തന്റെ സിനിമയുടെ ലക്ഷ്യമെന്താണെണ് വിശദീകരിക്കുന്നു. അവിടെ മിക്കി മാഡിസണിന്റെ അവിശ്വസനീയമായ പ്രകടനത്തിന്റെ തെളിച്ചവും നമുക്ക് കാണാം.Anora bagged five awards including best actress
Content Summary: Oscar award 2025; Anora bagged five awards including best actress