June 17, 2026 |
Avatar
Share on

ആന്തൂര്‍ നഗരസഭയില്‍ 10 സീറ്റുകളില്‍ എല്‍ഡിഎഫിന് എതിരാളികളില്ല

കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ 10 സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി വിഭജിച്ച് പുതുതായി രൂപീകരിച്ചതാണ് ആന്തൂര്‍ നഗരസഭ. മുന്‍തളിപ്പറമ്പ് നഗരസഭാ ചെയര്‍മാനായ പികെ ശ്യാമള മൊറാഴ ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം സിപിഐഎം സ്ഥാനാര്‍ത്ഥികളാണ്. 28 ഡിവിഷനുകളാണ് ആന്തൂരിലുള്ളത്. എം പ്രീത(മുണ്ടപ്രം), എം സതി(മൈലാട്), ടി യു സുനിത(തളിവയല്‍), ഒ പ്രീത(മൊറാഴ സി എച്ച് നഗര്‍), എം വി സരോജം (അഞ്ചാംപീടിക), എ പ്രിയ(വേണിയില്‍), ടി ലത(പാളിയത്ത് വളപ്പ്), പി പി […]

കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ 10 സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി വിഭജിച്ച് പുതുതായി രൂപീകരിച്ചതാണ് ആന്തൂര്‍ നഗരസഭ. മുന്‍തളിപ്പറമ്പ് നഗരസഭാ ചെയര്‍മാനായ പികെ ശ്യാമള മൊറാഴ ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം സിപിഐഎം സ്ഥാനാര്‍ത്ഥികളാണ്. 28 ഡിവിഷനുകളാണ് ആന്തൂരിലുള്ളത്. എം പ്രീത(മുണ്ടപ്രം), എം സതി(മൈലാട്), ടി യു സുനിത(തളിവയല്‍), ഒ പ്രീത(മൊറാഴ സി എച്ച് നഗര്‍), എം വി സരോജം (അഞ്ചാംപീടിക), എ പ്രിയ(വേണിയില്‍), ടി ലത(പാളിയത്ത് വളപ്പ്), പി പി ഉഷ (കോടല്ലൂര്‍), കെ പി ശ്യാമള(പറശ്ശിനി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

×