May 22, 2025 |

കമല ഹാരിസിനു വേണ്ടി എആര്‍ റഹ്മാന്റെ മ്യൂസിക് കണ്‍സേര്‍ട്ട്

കമല ഹാരിസിനു വേണ്ടി എആര്‍ റഹ്മാന്റെ സംഗീത പരിപാടി

കമല ഹാരിസിന്റെ ചരിത്രപരമായ സ്ഥാനാര്‍ത്ഥിത്വം ആഘോഷിക്കുന്നതിനായി എര്‍ ആര്‍ റഹ്മാന്റെ തത്സമയ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. വരാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചുകൊണ്ട് ഏഷ്യന്‍ അമേരിക്കന്‍ പസഫിക് ഐലന്‍ഡേഴ്‌സ് (എഎപിഐ) വിക്ടറി ഫണ്ട് ഒരു വാര്‍ത്ത പോസ്റ്റ് പങ്കുവച്ചിരുന്നു. arr to do music concert

എആര്‍ റഹ്മാനുമൊത്തുള്ള ഒരു മനോഹര സായാഹ്നം. കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം ആഘോഷിക്കുന്നതിനായി നടത്തുന്ന ഈ ലോകോത്തര സംഗീത പരിപാടിയില്‍ എല്ലാവരും പങ്കാളികളാവണം. എഎപിഐ പറഞ്ഞു. arr to do music concert

പരിപാടിയുടെ തിയതി നിശ്ചയിക്കുകയോ, റഹ്മാന്‍ പരിപാടിയെ കുറിച്ച് ഇതുവരെ യാതൊന്നും സോഷ്യല്‍ മീഡിയയില്‍ പങ്ക് വക്കുകയോ ചെയ്തിട്ടില്ല.

ഇതിഹാസ സംഗീത സംവിധായകന്റെ പരിപാടിയുടെ തത്സമയ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനുള്ള സൈന്‍ അപ്പ് ഷീറ്റ് എക്‌സിലെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ എഎപിഐ വിക്ടറി ഫണ്ട് കമല ഹാരിസിനും മറ്റു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

content summary; ar rahman to do live music concert for kamala harris.

 

Leave a Reply

Your email address will not be published. Required fields are marked *

×