കേരളത്തിലേക്കും മെസിയും സംഘവും വരുമെന്ന കാര്യത്തില്‍ ഒടുവില്‍ അര്‍ജീന്റയില്‍ നിന്നു തന്നെ സ്ഥിരീകരണം. നവംബറില്‍ അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കുമെന്നാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍(എഎഫ്എ) ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വേദിയും എതിരാളികളും ഇപ്പോള്‍ തീരുമാനമായിട്ടില്ല.
അര്‍ജന്റീന ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ ആണ് കേരളത്തിലും കളിക്കുമെന്ന കാര്യം അറിയിച്ചിരിക്കുന്നത്. നവംബര്‍ 10 നും 18 നും ഇടയിലുള്ള ദിവസങ്ങളിലായിരിക്കും മെസിയും സംഘവും കേരളത്തില്‍ കളിക്കുക. ആദ്യം അംഗോളയിലും അതിനുശേഷം കേരളത്തിലും എന്നാണ് വിവരം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമെന്ന് വിവിധ മാധ്യമങ്ങള്‍ സൂചന നല്‍കുന്നുണ്ട്.
അര്‍ജന്റീന ടീം കേരളത്തില്‍ വരുമെന്നത് സംസ്ഥാനത്ത് വലിയ ചര്‍ച്ചകളാണ് ഉണ്ടാക്കിയത്. ടീം വരുന്ന കാര്യത്തില്‍ തുടര്‍ന്ന അനിശ്ചിതത്വം സംസ്ഥാന സര്‍ക്കാരിനെതിരായ രാഷ്ട്രീയാരോപണമായും ഉപയോഗപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്തകള്‍ കേരളത്തില്‍ കളിക്കില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചുവെന്നായിരുന്നു. ഇതോടെ കായിക മന്ത്രിക്കും സര്‍ക്കാരിനും എതിരേ ആരോപണങ്ങളും പരിഹാസങ്ങളും ശക്തമായി. അതിനിടയില്‍ വന്നിരിക്കുന്ന ഈ വാര്‍ത്ത കേരളത്തിലെ കായിക പ്രേമികള്‍ക്കൊപ്പം സര്‍ക്കാരിനും ഏറെ ആഹ്ലാദം നല്‍കുന്നതാണ്. The Argentina national football team, led by Lionel Messi, is scheduled to play a friendly match in Kerala
Content Summary; The Argentina national football team, led by Lionel Messi, is scheduled to play a friendly match in Kerala
Leave a Comment