July 09, 2026 |
Share on

അര്‍ണാബ് ഗോസ്വാമിയുടെ ബനാന റിപ്പബ്ലിക്

അര്‍ണാബിന്‌റെ ചാനല്‍ പ്രഖ്യാപനത്തോടെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രതീക്ഷിച്ച പോലെ ട്രോള്‍ മഴ തുടങ്ങി.

അര്‍ണാബ് ഗോസ്വാമിയുടെ പുതിയ ചാനല്‍ വരുന്നു. റിപ്പബ്ലിക് എന്നാണ് പേര്. ടൈംസ് നൗ ചീഫ് എഡിറ്ററായിരുന്ന അര്‍ണാബ് കഴിഞ്ഞ മാസമാണ് രാജി വച്ചത്. അര്‍ണാബ് ഗോസ്വാമി തന്നെയാണ് പുതിയ ചാനലിന്‌റെ പേര് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി അര്‍ണാബ് പറഞ്ഞു. അതേസമയം വിശദാംശങ്ങളിലേയ്ക്ക് കടക്കാന്‍ അര്‍ണാബ് തയ്യാറായില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ കാര്യങ്ങള്‍ വിശദമായി അറിയിക്കാം എന്നാണ് അര്‍ണാബ് പറയുന്നത്.

മുംബയ് കേന്ദ്രീകരിച്ചായിരിക്കും ചാനലിന്‌റെ പ്രവര്‍ത്തനം. 2017 ആദ്യം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ ലോഞ്ച് ചെയ്‌തേക്കും. ഏതായാലും അര്‍ണാബിന്‌റെ ചാനല്‍ പ്രഖ്യാപനത്തോടെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രതീക്ഷിച്ച പോലെ ട്രോള്‍ മഴ തുടങ്ങി. രസകരമായ നിരവധി ട്വീറ്റുകളാണ് അര്‍ണാബിന്‌റെ പുതിയ ചാനലിനെ പറ്റി വരുന്നത്. കാര്‍ട്ടൂണിസ്റ്റ് മഞ്ജുള്‍ അടക്കമുള്ളവര്‍ ട്വീറ്റുകളുമായി രംഗത്തെത്തി. റിപ്പബ്ലിക് ഫ്രം പ്ലേറ്റോ ടു അര്‍ണാബ് എന്നാണ് മഞ്ജുളിന്‌റെ ട്വീറ്റ്. മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കാത്ത അര്‍ണാബ് ഗോസ്വാമിയുടെ ചാനലിന് റിപ്പബ്ലിക്ക് എന്നല്ല ഡിക്‌റ്റേറ്റര്‍ഷിപ്പ് എന്നാണ് പേരിടേണ്ടതെന്ന് ഷാന്‍ ഹൈദര്‍ എന്നയാള്‍. ബനാന റിപ്പബ്ലിക് എന്ന പരിഹാസവുമുണ്ട്.

tweetarnab

Leave a Reply

Your email address will not be published. Required fields are marked *

×