ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് സെഷന്‍സ് കോടതി അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യവും നിഷേധിച്ചിരുന്നു. ഇതോടെ ആറ് ദിവസമായി ജയിലില്‍ തുടരുകയാണ് മലയാളികളായ ഇവര്‍. കന്യാസ്ത്രീകള്‍ക്കെതിരായ ഛത്തീസ്ഗഡ് പോലീസിന്റെ നടപടിക്കെതിരെ ഫാ. പോള്‍ തേലക്കാട്ട് അഴിമുഖത്തോട് പ്രതികരിക്കുന്നു.
കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്നവരെയും ക്രൂരമായി പീഡിപ്പിക്കുന്ന തരത്തിലുള്ള ചോദ്യം ചെയ്യലും അപഹാസ്യങ്ങളുമാണ് ദുര്‍ഗ് പോലീസ് സ്‌റ്റേഷനകത്ത് നടന്നത്. സ്‌റ്റേഷനകത്ത് പോലീസുകാര്‍ അല്ലാത്ത തീവ്രവാദി സംഘടനകള്‍ക്ക് പ്രവേശനം കൊടുക്കുകയും, അറസ്റ്റ് ചെയ്യപ്പെട്ട ആളുകളെ പുറത്ത് നിന്നുള്ളവര്‍ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു.
ജോലിക്ക് കൊണ്ടുവരുന്നതിനായാണ് കന്യാസ്ത്രീകള്‍ മൂന്ന് കുട്ടികളെയും കൂട്ടി റെയില്‍വേ സ്‌റ്റേഷനില്‍ വന്നത്. ഇതിനെല്ലാം പുറമെ ആ കുട്ടികള്‍ നേരത്തെ തന്നെ ക്രിസ്ത്യാനികളുമായിരുന്നു. ഇല്ലാത്ത കുറ്റം ആരോപിച്ച് ഒരാളെ കുടുക്കുക എന്ന ഹീനമായ നടപടിയാണ് അവിടെ നടന്നത്.
2014 ല്‍ ഹിന്ദു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നടന്നപ്പോള്‍ ഹൈ മനീഷ്യസ് എം എന്ന് പറഞ്ഞ് മാര്‍ക്‌സിസ്റ്റ് മെക്കോളജിസ്റ്റ് മിഷണറിമാര്‍ രൂപംകൊണ്ടു. ഇതിലൂടെ മിഷണറിമാരെ അവരുടെ ശത്രുപക്ഷമായി പ്രഖ്യാപിച്ചതാണ്. അതിന്റെ നടത്തിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഇതൊരു ഭരണകൂട തീവ്രതയാണ്. എന്തും ചെയ്യാന്‍ മടിയുമില്ലാത്ത ഫാസിസ്റ്റ് ഭരണമാണ് രാജ്യത്ത്. ഇത് ഹിന്ദുത്വ രാഷ്ട്രം ഉണ്ടാക്കുന്നതിന്റെ നടപടികളുടെ ഭാഗമായാണ് നടക്കുന്നത്.
ഇവിടുത്തെ ക്രിസ്ത്യാനികളുടെ വോട്ട് വാങ്ങിച്ചാണ് തൃശൂര്‍ നിന്ന് മത്സരിച്ച സുരേഷ് ഗോപി എംപിയായത്. അദ്ദേഹം പോലും ഈ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇതിലൊക്കെ ക്രൈസ്തവര്‍ ചിന്തിക്കേണ്ട പല കാര്യങ്ങളുണ്ട്. കേരളത്തിലെ പല മെത്രാന്‍മാരും അച്ചന്മാരുമൊക്കെ ബിജെപിയോട് ചാഞ്ഞുനിന്ന് ക്രിസ്മസ് കേക്ക് കൊടുക്കുകയും അരമനയില്‍ വരികയുമൊക്കെ ചെയ്തപ്പോള്‍ എന്തായിരുന്നു അവരുടെ ലക്ഷ്യമെന്ന് കേരളത്തിലെ ക്രൈസ്തവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. അതൊന്നുമല്ല അവര്‍ ആഗ്രഹിച്ചിരുന്നതെന്നും കൃത്യമായി ഹിന്ദുരാഷ്ട്രം നടപ്പാക്കലായിരുന്നു അവരുടെ ലക്ഷ്യമെന്നും വ്യക്തമാണ്. അതിനായി ന്യൂനപക്ഷങ്ങളെയും ക്രിസ്ത്യാനികളെയും വേട്ടയാടുന്നതിനുള്ള നടപടിയായേ അതിനെ കാണാന്‍ കഴിയൂ. അത് കൃത്യമായി കേരളത്തില്‍ പ്രകടമാകുകയും ചെയ്തു.
മുസ്ലീം വിരോധം ക്രൈസ്തവരുടെ ഇടയില്‍ പ്രചരിപ്പിച്ചത് ആര്‍എസ്എസുകാരും ബിജെപിക്കാരുമായിരുന്നു. അത് അങ്ങനെതന്നെ സ്വീകരിക്കാന്‍ തയ്യാറായ കുറെ മെത്രാന്‍മാരും അച്ചന്മാരും കാസ പോലുള്ള സംഘടനയുമുണ്ടായി. ഇതിന്റെയൊക്കെ പ്രതിഫലനവും പ്രത്യാഘാതവുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഒരു തെറ്റും ചെയ്യാത്തവര്‍ക്ക് എതിരെ പോലും ജാമ്യം നിഷേധിക്കുന്ന വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടയ്ക്കാം. സര്‍ക്കാരിന് ചെയ്യാവുന്ന ഭീകരതയാണിത്. പണ്ട് ജര്‍മനിയിലൊക്കെ ഇതേ നടപടികള്‍ ഉണ്ടായിട്ടുണ്ട്. ഇതാണ് ഫാസിസ്റ്റ് മനോഭാവത്തിന്റെ തലങ്ങള്‍. സര്‍ക്കാരിന്റെ നിയമങ്ങള്‍ അനുസരിച്ച് ഏത് വ്യാജ ആരോപണങ്ങളും ചുമത്തി ആരേയും ജയിലില്‍ അടയ്ക്കാനും മോചനം കിട്ടാതെ വര്‍ഷങ്ങളോളം തടവില്‍ പാര്‍ക്കേണ്ട സ്ഥിതിയും ഉണ്ട്. ഇതൊക്കെ നമ്മുടെ രാജ്യത്ത് കൂടി നടപ്പിലാക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി എന്നതാണ് കന്യാസ്ത്രീമാരുടെ നിലവിലെ അറസ്റ്റും ഫാ. സ്റ്റാന്‍ സ്വാമിയെ മരണംവരെ തടങ്കലില്‍ പാര്‍പ്പിച്ചതിലൂടെയും വ്യക്തമാകുന്നത്.
രാജ്യത്ത് ഏറ്റവും വലിയ അഴിമതി നടന്നത് ഇലക്ഷന്‍ ബോണ്ട് കച്ചവടം ആയിരുന്നല്ലോ. ഇതിനെയാണ് ബിജെപി നിയമമാക്കി മാറ്റിയത്. വേറൊരു രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യാത്ത കാര്യമാണല്ലോ ബിജെപി ചെയ്തത്. സുപ്രീംകോടതി പോലും അതില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നല്ലോ. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് ഇപ്പോള്‍ ക്രൈസ്തവ സഭയ്ക്ക് നേരെയും നടക്കുന്നത്. Arrest of malayali nuns; BJP’s goal is Hindu nation, fr paul thelakkat
Content Summary: Arrest of malayali nuns; BJP’s goal is Hindu nation, fr paul thelakkat
Leave a Comment