June 07, 2026 |
Share on

ഭര്‍ത്താവിനെ പങ്കിടാം, സ്റ്റേജ് പങ്കുവയ്ക്കാനാവില്ല: കുച്ചിപ്പുഡി നര്‍ത്തകി രാധ റെഡ്ഡി

വിവാഹത്തിന് സമ്മതം നല്‍കിയ രാധ ഒരു ഉപാധി വച്ചു – താനല്ലാതെ മറ്റാരും രാജയോടൊപ്പം നൃത്തവേദി പങ്കിടാന്‍ പാടില്ല.

ഭര്‍ത്താവിന് മറ്റൊരു പങ്കാളിയുണ്ടാകുന്നതില്‍ തനിക്ക് തനിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ നൃത്തം ചെയ്യുമ്പോള്‍ സ്‌റ്റേജില്‍ ഭര്‍ത്താവ് രാജ റെഡ്ഡിക്ക് താനല്ലാതെ മറ്റൊരു പങ്കാളിയുണ്ടാകുന്നത് അംഗീകരിക്കാനികില്ലെന്ന് പ്രശസ്ത കുച്ചിപ്പുഡി നര്‍ത്തകി രാധ റെഡ്ഡി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് രാധ റെഡ്ഡി ഇക്കാര്യം പറയുന്നത്. കുച്ചിപ്പുഡി നൃത്തം ലോകത്താകെ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ത്രികോണ പ്രണയത്തെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഇരുവരും. ഭര്‍ത്താവിന് മറ്റൊരു പങ്കാളിയുണ്ടാകുന്നതില്‍ വിരോധമില്ലെന്ന് രാധ റെഡ്ഡി പറഞ്ഞത് വെറുതെയല്ല.

രാജയും രാധയും വിവാഹിതരാകുന്നത് വളരെ ചെറുപ്പത്തിലാണ്. തന്റെ സഹോദരി കൗസല്യ റെഡ്ഡിയുമായി ഭര്‍ത്താവ് രാജ റെഡ്ഡി പ്രണയത്തിലാണ് എന്നും ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ താല്‍പര്യപ്പെടുന്നതായും മനസിലാക്കിയതിനെ തുടര്‍ന്ന് ഇവരുടെ വിവാഹം രാധ അംഗീകരിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന് സമ്മതം നല്‍കിയ രാധ ഒരു ഉപാധി വച്ചു – താനല്ലാതെ മറ്റാരും രാജയോടൊപ്പം നൃത്തവേദി പങ്കിടാന്‍ പാടില്ല. കൗസല്യ ഒരിക്കലും രാജയോടൊപ്പം നൃത്തം ചെയ്യാന്‍ പാടില്ല.

വായനയ്ക്ക്: https://goo.gl/vqZaku

Leave a Reply

Your email address will not be published. Required fields are marked *

×