June 26, 2026 |
Share on

അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ഇന്ത്യക്ക് കിരീടം

തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ഏഷ്യ കപ്പ് ജേതാക്കളാകുന്നത്

അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ കിരീടം. ആതിഥേയരായ ശ്രീലങ്കയെ 34 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടാസ് നേടിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 273 റണ്‍സായിരുന്നു അടിച്ചത്. ഓപ്പണര്‍മാരായ പ്രിഥ്വി ഷാ (39), ഹിമാന്‍ഷു റാണ (71) എന്നിവരുടെയും രണ്ടാം വിക്കറ്റില്‍ ഷുബ്മാന്‍ ഗില്ലിന്റെയും(70) പ്രകടനത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. മധ്യനിരയില്‍ നായകന്‍ അഭിഷേക് ശര്‍മയും 29-ഉം, സല്‍മാന്‍ ഖാനും 26-ഉം റണ്‍സടിച്ചു.

മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയുടെ പോരാട്ടം 239 റണ്‍സിന് അവസാനിക്കുകയായിരുന്നു. ലങ്കയ്ക്കു വേണ്ടി റീവന്‍ കെല്ലി 62ഉം കമിന്‍ഡു മെന്‍ഡിസ് 53-ഉം നേടി. ഇന്ത്യക്കായി അഭിഷേക് ശര്‍മ നാലും രാഹുല്‍ ചഹര്‍ മൂന്നും വിക്കറ്റുകള്‍ നേടി.

തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ഏഷ്യ കപ്പ് ജേതാക്കളാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×