July 18, 2026 |
Share on

മുഖ്യമന്ത്രി വിരട്ടുന്നുവെന്ന് ചെന്നിത്തല; തന്റെ പിടിവാശിയല്ല ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് പിണറായി

അഴിമുഖം പ്രതിനിധി മുഖ്യമന്ത്രി പിണറായി വിജയന്‍ വിരട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചര്‍ച്ച പരാജയപ്പെടാന്‍ കാരണം പിണറായിയാണ്. പ്രശ്‌നപരിഹാരത്തിന് വേണ്ടി പരിശ്രമിക്കേണ്ട മുഖ്യമന്ത്രി എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്നും മാനേജ്‌മെന്റുകളെയും ആരോഗ്യമന്ത്രിയെയും പിണറായി വിരട്ടിയോടിച്ചെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും പിണറായി നട്ടാല്‍ കുരുക്കാത്ത നുണയാണ് പറയുന്നതെന്നും ചെന്നിത്തല പറയുന്നു. അതേസമയം സ്വാശ്രയ പ്രശ്‌നത്തില്‍ തന്റെ നിലപാട് ന്യായീകരിച്ച് പിണറായി വിജയന്‍ രംഗത്തെത്തി. സ്വാശ്രയ കരാറില്‍ നിര്‍ദേശങ്ങളില്ലെന്ന് മാനേജ്‌മെന്റുകളാണ് പറഞ്ഞതെന്നും സര്‍ക്കാരിനു നിര്‍ദേശങ്ങളില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി […]

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി പിണറായി വിജയന്‍ വിരട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചര്‍ച്ച പരാജയപ്പെടാന്‍ കാരണം പിണറായിയാണ്. പ്രശ്‌നപരിഹാരത്തിന് വേണ്ടി പരിശ്രമിക്കേണ്ട മുഖ്യമന്ത്രി എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്നും മാനേജ്‌മെന്റുകളെയും ആരോഗ്യമന്ത്രിയെയും പിണറായി വിരട്ടിയോടിച്ചെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും പിണറായി നട്ടാല്‍ കുരുക്കാത്ത നുണയാണ് പറയുന്നതെന്നും ചെന്നിത്തല പറയുന്നു.

അതേസമയം സ്വാശ്രയ പ്രശ്‌നത്തില്‍ തന്റെ നിലപാട് ന്യായീകരിച്ച് പിണറായി വിജയന്‍ രംഗത്തെത്തി. സ്വാശ്രയ കരാറില്‍ നിര്‍ദേശങ്ങളില്ലെന്ന് മാനേജ്‌മെന്റുകളാണ് പറഞ്ഞതെന്നും സര്‍ക്കാരിനു നിര്‍ദേശങ്ങളില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ തന്റെ പിടിവാശിയല്ല ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്നും കരാറില്‍ നിന്നു പിന്മാറാനാവില്ലെന്ന് മാനേജ്‌മെന്റുകളാണ് നിലപാടെടുത്തതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×