വരുന്നത് എഐ വിപ്ലവമോ ?
ജോലി നഷ്ടമാകില്ലെന്ന് ഉറപ്പ് നൽകണമെന്ന ആവശ്യവുമായി അറ്റ്ലാന്റിക് മാഗസിൻ മാധ്യമപ്രവർത്തകർ. ഓപ്പൺ എഐയുമായി അറ്റ്ലാന്റിക് മാഗസിൻ ലൈസൻസിംഗ് കരാർ ഒപ്പിട്ട് രണ്ട് മാസത്തിന് ശേഷമാണ് ജീവനക്കാരുടെ ഈ നീക്കം. atlantic writers push back ai
പണം സമ്പാദിക്കുന്നതിനു പകരം അറ്റ്‌ലാൻ്റിക് മാഗസിനോട് പത്രപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട്
ആദം സെർവർ, കെയ്‌റ്റ്‌ലിൻ ഫ്ലാനഗൻ ഉൾപ്പെടെയുള്ള പ്രശസ്തരായ 60-ഓളം പത്രപ്രവർത്തകർ, കത്തയച്ചു. തങ്ങളുടെ യൂണിയൻ കരാറിൽ എ ഐക്കെതിരായ പരിരക്ഷകൾ ഉൾപ്പെടുത്തണമെന്നും ഇവർ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. അറ്റ്ലാൻ്റിക് മാഗസിൻ മനുഷ്യർ മനുഷ്യർക്കായി, നിർമ്മിച്ചതാണെന്നും അവർ കത്തിൽ വ്യക്തമാക്കി.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനികളുമായി എങ്ങനെ പങ്കാളികളാകണമെന്ന് ആലോചിച്ച് മാധ്യമ മേധാവികൾ നെട്ടോട്ടമോടുമ്പോൾ, സാങ്കേതികവിദ്യ തങ്ങളുടെ ജോലിയിൽ തടസവുമാവുകയോ ജോലിയെ തരംതാഴ്ത്തുകയോ ചെയ്യുമെന്ന കാര്യത്തിൽ ഓരോ മാധ്യമപ്രവർത്തകരും ആശങ്കാകുലരാണ്.
ഓപ്പൺ എഐയുമായുള്ള അറ്റ്ലാൻ്റിക്കിൻ്റെ പുതിയ കരാർ പ്രകാരം, എ ഐ ടൂളുകൾ പരിശീലിപ്പിക്കുന്നതിന് മാഗസിൻ്റെ ആർക്കൈവുകളിലേക്ക് കമ്പനിക്ക് അനുവാദം നൽകുന്നതാണ്. പകരമായി, ഓപ്പൺ ഐ പരീക്ഷണങ്ങളിൽ അറ്റ്ലാൻ്റിക്കിന് പ്രത്യേക അനുമതിയും നൽകും. എങ്കിലും, സൃഷ്ടികളിൽ എ ഐ ഉപയോഗിക്കില്ലെന്നും അറ്റ്ലാൻ്റിക്ക് വ്യക്തമാക്കി.
പത്രപ്രവർത്തകരും മാധ്യമ വിദഗ്ധരും എ ഐ ഉപകരണങ്ങൾ തങ്ങളുടെ സൃഷ്ടികൾ തെറ്റായി കൈകാര്യം ചെയ്യുകയോ വ്യാഖ്യാനിക്കുകയോ ചെയ്‌തേക്കുമെന്ന കാര്യത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്. യഥാർത്ഥ ലിങ്കുകൾ കാണിക്കുന്നതിന് പകരം ചാറ്റ്ജിപിടി പലപ്പോഴും വ്യാജ വെബ് വിലാസങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓപ്പൺഎഐ നിലവിൽ ന്യൂയോർക്ക് ടൈംസുമായുള്ള പകർപ്പവകാശ പോരാട്ടത്തിലാണ്. ഓപ്പൺ എ ഐയുമായി സഹകരിക്കുന്നതിന് പകരം കമ്പനിയെ വെല്ലുവിളിക്കാൻ തീരുമാനിച്ച ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണ് ന്യൂയോർക്ക് ടൈംസ്.
പ്രതിരോധത്തിന്റെ ഭാഗമായി , ഓപ്പൺ എഐ ന്യൂയോർക് ടൈംസിന്റെ പത്രപ്രവർത്തകർ എഴുതിയ കുറിപ്പുകളും അഭിമുഖത്തിന്റെ മെമ്മോകളും മറ്റ് റിപ്പോർട്ടിംഗ് മെറ്റീരിയലുകളും കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റ്ലാൻ്റിക്കിലെ ജീവനക്കാർ ഓപ്പൺ എ ഐ യുടെ ഈ നീക്കം അത്യന്തം വിഷമിക്കുന്നതായാണ് കണക്കാക്കുന്നത്.
യൂണിയൻ പ്രകടിപ്പിക്കുന്ന പൊതു ആശയങ്ങളോട് കമ്പനിയുടെ നേതാക്കൾ യോജിക്കുന്നുവെന്ന് അറ്റ്ലാൻ്റിക്കിന്റെ വക്താവ് അന്ന ബ്രോസ് വ്യക്തമാക്കി. എ ഐ ഉള്ളടക്കങ്ങൾ മേൽനോട്ടമില്ലാതെ പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പ് നൽകുമ്പോഴും അറ്റലാന്റിക് ജീവനക്കാരെ എ ഐ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കില്ലെന്ന് വാഗ്ദാനം ചെയ്യാൻ കമ്പനി ഇപ്പോഴും വിസമ്മതിക്കുന്നതായി അറ്റ്ലാൻ്റിക് യൂണിയൻ കമ്മിറ്റി പ്രതിനിധികൾ ദി വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.
ലേഖന സംഗ്രഹങ്ങൾ എഴുതാനും വായനക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ദ പോസ്റ്റ് ഉൾപ്പെടെയുള്ള നിരവധി മാധ്യമ കമ്പനികൾ എ ഐ ഉപയോഗിക്കുന്നുണ്ട്. ഇനി വരും കാലങ്ങളിൽ എ ഐ വിപ്ലവം ആയിരിക്കുമെന്നും,എന്തിനും സജ്ജമാക്കണമെന്നും തങ്ങൾ പിന്നിലാകരുതെന്നുമാണ് പല മീഡിയ അധികൃതരും കരുതുന്നത്.
‘ വരും വർഷങ്ങളിൽ എ ഐ വേഗത്തിൽ തന്നെ എല്ലായിടവും കീഴടക്കും. ആ പരിവർത്തനം നല്ലതോ ചീത്തയോ ആകട്ടെ, അതിൽ പങ്കാളികളാകുന്നത് പത്രപ്രവർത്തനത്തിനും അറ്റ്ലാൻ്റിക്കിൻ്റെ പ്രവർത്തനത്തിനും മികച്ചതായിരിക്കുമെന്നും ഞാൻ വിശ്വസിക്കുന്നുവെന്നാണ് ‘ അറ്റ്ലാൻ്റിക് സിഇഒ നിക്ക് തോംസൺ അഭിമുഖത്തിൽ പറഞ്ഞത്.
content summary; Atlantic writers push back on AI k k k k k k k k k k k k k k k k k k k k k