June 26, 2026 |
Share on

കോഹ്‌ലിക്കെതിരേ ഗുരുതര ആരോപണവുമായി ഓസ്‌ട്രേലിയന്‍ പത്രം

കോഹ്‌ലിയോടുള്ള ബഹുമാനം നഷ്ടമായെന്നു മുന്‍താരം ഇയാന്‍ ഹീലിയും പറഞ്ഞിരുന്നു

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കെതിരേ ഗുരുതരമായ ആരോപണവുമായി ഓസ്‌ട്രേലിയന്‍ പത്രം. ഓസീസ് ടീമിലെ ഒരു ഒഫീഷ്യലിനുനേരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വെള്ളക്കുപ്പി വലിച്ചെറിഞ്ഞെന്നാണു ദി ഡയ്‌ലി ടെലിഗ്രാഫ് എന്ന പത്രം എഴുതിയിരിക്കുന്നത്. ബെംഗളൂരുവില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇടയിലായിരുന്നു ഇതു നടന്നതെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫീഷ്യലുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്നു കൈയില്‍ ഇരുന്ന സ്‌പോര്‍ട്‌സ് ഡ്രിങ്കിന്റെ ബോട്ടില്‍ ഓസ്‌ട്രേലിയന്‍ ഓഫീഷ്യലിനു നേരെ വലിച്ചെറിയുകയായിരുന്നു കോഹ്‌ലി ചെയ്തതെന്നുമാണ് ഓസ്‌ട്രേലിയന്‍ പത്രം പറയുന്നത്.

നേരത്തെ ഓസീസ് ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഹാന്‍ഡ്‌സോകമ്പിനു നേരെ കഴുത്തറക്കും എന്ന തരത്തില്‍ ആംഗ്യം കാണിച്ചതായും ഓസ്‌ട്രേലിയന്‍ പത്രം േേകാഹ്‌ലിക്കെതിരേ എഴുതുന്നു.
വിരാട് കോഹ്ലിയോടുള്ള ബഹുമാനം നഷ്ടമായതായി നേരത്തെ മുന്‍ ഓസീസ് വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ഇയാന്‍ ഹീലിയും പറഞ്ഞിരുന്നു.

എന്നാല്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ സ്ലെഡ്ജിംഗിനും വിമര്‍ശനങ്ങള്‍ക്കും ചുട്ടമറുപടിയാണ് കോഹ്ലിയും ടീം ഇന്ത്യയും നല്‍കി കൊണ്ടിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×