June 26, 2026 |
Share on

ട്വന്റി-20 മതിയാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്

ടെസ്റ്റ് മത്സരങ്ങള്‍ക്കും വരുന്ന ഏകദിന ലോകകപ്പിനും വേണ്ടിയാണ് ഈ തീരുമാനമെന്നാണ് സ്റ്റാര്‍ക്ക് പറയുന്നത്

ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ട്വന്റി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ടെസ്റ്റ് ത്സരങ്ങള്‍ക്ക് പ്രധാന്യം നല്‍കാനാണ് സ്റ്റാര്‍ക്കിന്റെ തീരുമാനം. അടുത്ത വര്‍ഷം അവസാനം മുതല്‍ ഓസ്‌ട്രേലിയയുടെ തിരക്കേറിയ ടെസ്റ്റ് ഷെഡ്യൂളിനും 2027 ലെ ഏകദിന ലോകകപ്പിനും മുന്‍ഗണന നല്‍കുന്നതിനായി ടി20യില്‍ നിന്ന് വിരമിക്കുകയാണെന്നാണ് സ്റ്റാര്‍ക്ക് അറിയിച്ചത്.

35 കാരനായ സ്റ്റാര്‍ക്ക് ഓസ്‌ട്രേലിയയ്ക്കായി 65 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2021 ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിന്റെ ഭാഗമായിരുന്നു. 2024 ല്‍ കരീബിയനില്‍ നടന്ന ലോകകപ്പിലാണ് അദ്ദേഹം അവസാനമായി ഈ ഫോര്‍മാറ്റില്‍ കളിച്ചത്. 2022 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 20 ന് 4 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 79 ടി20 വിക്കറ്റുകള്‍ നേടിയിട്ടുള്ള സ്റ്റാര്‍ക്ക് നിലവില്‍ ഓസ്ട്രേലിയന്‍ നിരയിലെ രണ്ടാമനാണ്.

ടെസ്റ്റ് ക്രിക്കറ്റാണ് എന്റെ ഏറ്റവും വലിയ മുന്‍ഗണന, എന്നും അങ്ങനെ തന്നെയായിരുന്നു, ഓസ്‌ട്രേലിയയ്ക്കുവേണ്ടി കളിച്ച ഓരോ ടി20 മത്സരത്തിലെയും ഓരോ മിനിറ്റും ഞാന്‍ ആസ്വദിച്ചിരുന്നു. പ്രത്യേകിച്ച് 2021 ലോകകപ്പ്, കാരണം ഞങ്ങള്‍ വിജയിച്ചതുകൊണ്ടു മാത്രമല്ല, അവിശ്വസനീയമായ യാത്രയായിരുന്നു അതെന്നതുകൊണ്ടാണ്, സ്റ്റാര്‍ക്ക് വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറയുന്നു.

2026 പകുതി മുതല്‍ ഓസ്‌ട്രേലിയയ്ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ വളരെ തിരക്കേറിയ സീസണ്‍ ആണ്. ബംഗ്ലാദേശിനെതിരായ ഹോം പരമ്പര, ദക്ഷിണാഫ്രിക്കന്‍ പര്യടനം, ന്യൂസിലന്‍ഡിനെതിരായ നാല് മത്സരങ്ങളുടെ പരമ്പര, 2027 ജനുവരിയില്‍ ഇന്ത്യയില്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പര, ഇംഗ്ലണ്ടിനെതിരെ എംസിജിയില്‍ 150-ാം വാര്‍ഷിക മത്സരം, തുടര്‍ന്ന് 2027 മധ്യത്തില്‍ എവേ ആഷസ് എന്നിവയാണ് ഈ കാലയളവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2017 ഒക്ടോബറില്‍ ഏകദിന ലോകകപ്പ് തുടങ്ങും. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങള്‍ വേദിയാകുന്ന ലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ തന്നെയാണ് ഓസീസിന്റെ തീരുമാനം. അതിന് സ്റ്റാര്‍ക്കിന്റെ സേവനം അവര്‍ക്ക് അത്യാവശ്യമാണ്. വരുന്ന നിര്‍ണായക ടെസ്റ്റ്, ഏകദിന പോരാട്ടങ്ങള്‍ക്ക് പുതുമയോടെയും ഫിറ്റ്‌നസോടെയും ഇരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഇതാണെന്നാണ് സ്റ്റാര്‍ക്ക് പറയുന്നത്.

2012 സെപ്തംബറില്‍ പാകിസ്താനെതിരെയാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ടി20 അരങ്ങേറ്റം നടക്കുന്നത്. 2024 ഇന്ത്യക്കെതിരെയാണ് അവസാന ട്വന്റി20 കളിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു സ്റ്റാര്‍ക്ക്.  Australian fast bowler Mitchell Starc announces retirement from T20 format

Content Summary; Australian fast bowler Mitchell Starc announces retirement from T20 format

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×