June 13, 2026 |
Share on

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം പോപ്പുലര്‍ കാര്‍ റാലി വീണ്ടും എത്തുന്നു

മെയ് 13-ന് ആരംഭിച്ച് 14-ന് അവസാനിക്കുന്ന തരത്തിലാണ് റാലി ക്രമീകരിച്ചിരിക്കുന്നത്

വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം പോപ്പുലര്‍ കാര്‍ റാലി വീണ്ടും എത്തുന്നു. മെയ് 13-ന് കൊച്ചിയിലാണ് കാര്‍ റാലി വീണ്ടും ആരംഭിക്കുന്നത്. പോപ്പുലര്‍ ഓട്ടോമൊബൈല്‍സ് ആന്‍ഡ് സര്‍വീസസിന്റെ ഉടമസ്ഥതയില്‍ സതേണ്‍ ആഡ്വഞ്ചേഴ്‌സ് ആന്‍ഡ് മോട്ടോ സ്‌പോര്‍ട്‌സാണ് റാലി നടത്തുന്നത്. മെയ് 13-ന് ആരംഭിച്ച് 14-ന് അവസാനിക്കുന്ന തരത്തിലാണ് റാലി ക്രമീകരിച്ചിരിക്കുന്നത്.

മറൈന്‍ ഡ്രൈവാണ് സ്റ്റാര്‍ട്ടിംഗ് പോയിന്റ്. കാര്‍ റെയ്‌സ് നടത്തുന്നതിനായി പ്രത്യേക സ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിന്റെ റൂട്ടുമാപ്പുള്‍പ്പടെയുള്ള മറ്റ് അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കികൊണ്ടിരിക്കുകയാണ്. പരിപാടിയുടെ സംഘാടകര്‍ ‘കൂട്ടുകാരന്‍’ ഗ്രൂപ്പാണ്.

റാലിയില്‍ 25 മുതല്‍ 30 ഡ്രൈവര്‍മാര്‍ വരെ പങ്കെടുക്കുന്നുണ്ട്. അഞ്ച് വിഭാഗങ്ങളിലായിട്ടുള്ള മത്സരത്തില്‍ വിജയികള്‍ക്ക് ഏഴു ലക്ഷം രൂപേയാണ് സമ്മാനമായി നല്‍കുന്നത്. മൊബീല്‍, എക്‌സാള്‍ട്ടാ കോട്ടിംഗ് സിസ്റ്റംസ് എന്നിവരാണ് റാലിയുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍.

ഇന്ത്യയില്‍ മാരുതിയുടെ നിലവിലെ ഏറ്റവും വലിയ ഡീലര്‍മാരാണ് പോപ്പുലര്‍ ഓട്ടോമൊബൈല്‍സ്. 1940 മുതല്‍ 1961 വരെയുള്ള 21 വര്‍ഷക്കാലം തുടര്‍ച്ചയായി പോപ്പുലര്‍ കാര്‍ റാലി നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×