June 04, 2026 |
Share on

ബുക്കിംഗ് ആരംഭിച്ച് ബജാജ് ഡോമിനാര്‍ 400

കെടിഎം 390 ഡ്യൂക്കിലേതിന് സമമായ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ തന്നെയാണ്. പുതിയ ബജാജ് ഡോമിനാറിന്റെ പ്രധാന ആകര്‍ഷണം

2019 ബജാജ് ഡോമിനാര്‍ 400 ഉടന്‍ തന്നെ വിപണിയില്‍ എത്തും. ഡോമിനാറിന്റെ ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ് കമ്പനിയിപ്പോള്‍. 5,000 രൂപയാണ് ഡീലര്‍ഷിപ്പുകളില്‍ ഡോമിനാറിന്റെ ബുക്കിംഗ് ചാര്‍ജ്. വൈകാതെ തന്നെ വിപണിയിലെത്താന്‍ പോവുന്ന ഈ സ്പോര്‍ട്സ് ടൂററെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ‘ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യക്കാരന്‍’ എന്ന പരസ്യചിത്രവും കമ്പനി ഇതിനോടകം പുറത്ത് വിട്ട് കഴിഞ്ഞു. കാര്യമായ മാറ്റങ്ങളോടെ തന്നെയാണ് പുത്തന്‍ ഡോമിനാര്‍ 400 വിപണി തേടിയെത്തുന്നത്.

കെടിഎം 390 ഡ്യൂക്കിലേതിന് സമമായ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ തന്നെയാണ്. പുതിയ ബജാജ് ഡോമിനാറിന്റെ പ്രധാന ആകര്‍ഷണം. ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ഇരട്ട ബാരല്‍ എക്സോസ്റ്റ് സംവിധാനം എന്നിവയാണ് പ്രധാന മാറ്റങ്ങള്‍.

373 സിസി നാലു സ്ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 34.5 bhp കരുത്തും 35 nm torque ഉം സൃഷ്ടിക്കും. സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടുള്ള ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അടിസ്ഥാന ഫീച്ചറായി തന്നെ കാണും.

Leave a Reply

Your email address will not be published. Required fields are marked *

×