June 03, 2026 |
Share on

ഹാർലി ഡേവിസന്റെ 250 സിസി ബൈക്ക്?

ഏഷ്യയിൽ പ്രവർത്തിക്കുന്ന ഒരു ടൂ വീലർ കമ്പനിയുമായി ചേർന്നാണ് ഹാർലി ഈ നീക്കം നടത്തുക.

അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാവായ ഹാർലി ഡേവിസന്റെ 250 സിസി ബൈക്ക് പുറത്തിറങ്ങിയാലോ? വാഹനപ്രേമികളുടെ തിക്കും തിരക്കുമായിരിക്കും ഷോറൂമുകൾ എന്ന കാര്യത്തിൽ‌ സന്ദേഹിക്കേണ്ടതില്ല. മാസ്സ് വിപണിയെ ലക്ഷ്യമാക്കാൻ ഹാർലിക്ക് പദ്ധതിയുണ്ടെന്നാണ് പുതിയ വാർത്തകൾ പറയുന്നത്.

ഏഷ്യൻ രാജ്യങ്ങൾക്കായി, പ്രത്യേകിച്ച് ഇന്ത്യക്കായി ഹാർലി 250 സിസിയുടെയും 300 സിസിയുടെയും ബൈക്കുകൾ വിപണിയിലിറക്കുമെന്നാണ് വിവരം.

ഏഷ്യയിൽ പ്രവർത്തിക്കുന്ന ഒരു ടൂ വീലർ കമ്പനിയുമായി ചേർന്നാണ് ഹാർലി ഈ നീക്കം നടത്തുക. ഈ കമ്പനി ആരാണെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടില്ല.

നിലവിൽ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യൻ കമ്പനികളുമായി ചേർന്ന് ബൈക്കുകൾ പുറത്തിറക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×