June 26, 2026 |
Share on

മെഴ്‌സിഡസ് എഎംജിയുടെ ജി 65 എസ് യു വി: പുതിയ മോഡല്‍ വിപണിയില്‍

2.38 കോടി രൂപയാണ് വില. ജി 65ഉടേത് 6.0 ലിറ്റര്‍ വി 12 എഞ്ചിനാണ്.

മെഴ്‌സിഡസ് – എഎംജിയുടെ ജി 65 എന്ന ഫൈനല്‍ എഡിഷന്‍ പുറത്തിറക്കി. മെഴ്‌സിഡസ് ബെന്‍സ് ജി സീരീസ് എസ് യു വികള്‍ 1979 മുതല്‍ വിപണിയിലുണ്ട്. ലോകത്ത് വിറ്റഴിക്കപ്പെടുന്ന ജി ക്ലാസ് എസ് യു വികളില്‍ 33 ശതമാനവും എഎംജി മോഡലുകളാണ്. 2.38 കോടി രൂപയാണ് വില. മെഴ്‌സിഡസ് ബെന്‍സിന്‍റെ വാഹനങ്ങളില്‍ ഏറ്റവുമധികം വിറ്റുപോയതും ഉല്‍പ്പാദിപ്പിക്കേണ്ടി വന്നിട്ടുള്ളതും ജി ക്ലാസ് മോഡല്‍ വാഹനങ്ങളാണ്. ജി 65ഉടേത് 6.0 ലിറ്റര്‍ വി 12 എഞ്ചിനാണ്. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വരെ വേഗത ലഭിക്കും. ഏഴ് ലെവലുകളുള്ള ഓട്ടോമാറ്റിക് ഗിയര്‍. കറുപ്പ്, ചെമ്പ് നിറങ്ങളിലാണ് എക്സ്ട്ടീരിയര്‍. ഓസ്ട്രിയയിലെ ഗ്രാസിലുള്ള മേഴ്‌സിഡസ് പ്ലാന്റിലായിരിക്കും ജി 65 നിര്‍മ്മിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×