June 26, 2026 |
Share on

കരുത്ത് കൂട്ടി സൂപ്പര്‍ സ്‍പ്ലെന്‍ഡര്‍

125 സിസി മോ‌ട്ടോര്‍സൈക്കിള്‍ വിപണിയിലെ ഓഹരി മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് നവീകരിച്ച സൂപ്പര്‍ സ്‍പ്ലെന്‍ഡറിനെ ഹീറോ മോട്ടോ കോര്‍പ് പുറത്തിറക്കി

125 സിസി മോ‌ട്ടോര്‍സൈക്കിള്‍ വിപണിയിലെ ഓഹരി മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് നവീകരിച്ച സൂപ്പര്‍ സ്‍പ്ലെന്‍ഡറിനെ ഹീറോ മോട്ടോ കോര്‍പ് പുറത്തിറക്കി.

പുതിയ ഗ്രാഫിക്സ്, ടെയ്ല്‍ലാംപ്, ക്രോം ഫിനിഷുള്ള സൈലന്‍സര്‍, വീതി കൂടിയ ടയറുകള്‍, സീറ്റിനടിയില്‍ വലുപ്പം കൂടിയ സ്റ്റോറേജ് സ്ഥലം എന്നിവയാണ് നവീകരിച്ച സൂപ്പര്‍ സ്‍പ്ലെന്‍ഡറിനുണ്ട്. കൊച്ചി എക്സ്‍ഷോറൂം വില 58,565 രൂപ.

പുതിയ 125 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്ട്രോക്ക് എന്‍ജിനാണ് സൂപ്പര്‍ സ്‍പ്ലെന്‍ഡറിന്. പഴയതിലും 24 ശതമാനം കരുത്തും ആറ് ശതമാനം ടോര്‍ക്കും അധികമുണ്ട് ഇതിന്. 11.13 ബിഎച്ച്പി – 11 എന്‍എം ആണ് എന്‍ജിന്‍ ശേഷി. മണിക്കൂറില്‍ 94 കിമീ വരെ വേഗമെടുക്കാന്‍ കഴിവുണ്ട്. നാല് സ്പീഡാണ് ഗീയര്‍ബോക്സ്. സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, അലോയ് വീലുകള്‍, സെല്‍ഫ് സ്റ്റാര്‍ട്ട് എന്നിവ സൂപ്പര്‍ സ്‍പ്ലെന്‍ഡറിനുണ്ട്. ഹോണ്ട ഷൈനുമായാണ് ഹീറോയുടെ 125 സിസി ബൈക്ക് മത്സരിക്കുന്നത്.

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×