June 26, 2026 |
Share on

ബിഎംഡബ്ല്യു അഡ്വഞ്ചര്‍ സ്‌പോര്‍ട് ബൈക്ക് സ്വന്തമാക്കി ; സൗരവ്ഗാംഗുലി

അഡ്വഞ്ചര്‍ സ്പോട്ട്സ് ബൈക്കായ ജി 310യുടെ വില 3.49 ലക്ഷം രൂപയാണ്

ബിഎംഡബ്ല്യുവിന്റെ ചെറു ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ സൂപ്പര്‍താരം. ബിഎംഡബ്ല്യുവിന്റെ ചെറു അഡ്വഞ്ചര്‍ സ്‌പോര്‍ട് ബൈക്കായ ജി 310 ജിഎസാണ് ക്രിക്കറ്റ് ഇതിഹാസം സൗരവ്ഗാംഗുലി. കളി നിര്‍ത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ആരാധകര്‍ക്ക് ഒരു കുറവുമില്ലത താരമാണ് സൗരവ്ഗാംഗുലി.

ബിഎംഡബ്ല്യു മോട്ടറാഡ് നിരയിലെ ഏറ്റവും ചെറിയ ബൈക്കുകളിലൊന്നാണ് ജി 310 ജിഎസ്. യൂറോപ്പിനു പുറത്ത് ബിഎംഡബ്ല്യു മോട്ടോറാഡ് നിര്‍മിക്കുന്ന ആദ്യ ബൈക്കുകളിലൊന്നും ജിഎസ്് ജി 310 തന്നെ. അഡ്വഞ്ചര്‍ സ്പോട്ട്സ് ബൈക്കായ ജി 310 ജിഎസില്‍ 313 സി സി, സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഉപയോഗിക്കുന്നത്. 34 ബി എച്ച് പി വരെ കരുത്തും 28 എന്‍ എം വരെ ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. 3.49 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

ബിഎംഡബ്ല്യു മോട്ടറാഡ് ഇന്ത്യയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ വിവരം ആരാധകരെ അറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×