July 01, 2026 |
Share on

സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകളുമായി പൊളാരിറ്റി എത്തി

സ്‌പോര്‍ട്‌സില്‍ S1K, S2K, S3K എന്നീ മോഡലുകളും എക്‌സിക്യൂട്ടീവില്‍ E1K, E2K, E3K മോഡലുകളുമാണുള്ളത്.

സ്റ്റാര്‍ട്ടപ്പ് കമ്പനിയായ പൊളാരിറ്റി പുതിയ സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ചു. സ്‌പോര്‍ട്‌സ്, എക്‌സിക്യൂട്ടീവ് എന്നീ റേഞ്ചിലായി ആറ് മോഡലുകളാണ് പൊളാരിറ്റി വിപണിയിലേക്കെത്തിച്ചത്.അടുത്ത വര്‍ഷം മുതല്‍ ആറ് മോഡലുകളും ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്ത് തുടങ്ങും.പെഡല്‍ അസിസ്റ്റഡ് ഇലക്ട്രിക് മോട്ടോറാണ് പൊളാരിറ്റി ഇലക്ട്രിക് ബൈക്കിന്റെ പ്രധാന സവിശേഷത. പരമാവധി ഇലക്ട്രിക് റേഞ്ചിന് ശേഷം പെഡല്‍ ചവിട്ടിയും സ്മാര്‍ട്ട് ബൈക്ക് ഓടിക്കാം.

ഒറ്റചാര്‍ജില്‍ 80 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ബാറ്ററി റേഞ്ച്. സ്റ്റാന്റേര്‍ഡ് ഹോം ചാര്‍ജറിന് പുറമേ ഓപ്ഷണലായി ഫാസ്റ്റ് ചാര്‍ജറും ഇതിലുണ്ട്. ഉയര്‍ന്ന മോഡലിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെയാണ് പരമാവധി വേഗത.രൂപംകൊണ്ട് ചെറു സ്മാര്‍ട്ട് ബൈക്കുകളാണ് പുതിയ മോഡലുകള്‍. ലൈറ്റ് വെയ്റ്റ് സ്റ്റീല്‍ ഫ്രെയ്മിലാണ് നിര്‍മാണം. സിംഗിള്‍ സീറ്റ് ഘടനയിലാണ് ഡിസൈന്‍. വലിയ സ്പോക്ക് വീല്‍, ഓഫ് റോഡ് ടയര്‍, എല്‍ഇഡി ലൈറ്റ്, ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ ഇലക്ട്രിക് ബൈക്കുകളെ വ്യത്യസ്തമാക്കും

സ്‌പോര്‍ട്‌സില്‍ S1K, S2K, S3K എന്നീ മോഡലുകളും എക്‌സിക്യൂട്ടീവില്‍ E1K, E2K, E3K മോഡലുകളുമാണുള്ളത്. 38000 രൂപ മുതല്‍ 1.10 ലക്ഷം വരെയാണ് ഇവയുടെ വില. 1001 രൂപ സ്വീകരിച്ച് സ്മാര്‍ട്ട് ബൈക്കിനുള്ള പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ട്.E3K, S3K എന്നിവയില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ജിപിഎസ് സംവിധാനവുമുണ്ട്. എല്ലാ മോഡലിലും മുന്നില്‍ യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. ഡിസ്‌ക് ബ്രേക്ക് സുരക്ഷയുമുണ്ട്. ബാറ്ററിക്ക് മൂന്ന് വര്‍ഷത്തെ വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്.എന്‍ട്രി ലെവല്‍ മോഡലില്‍ 40 കിലോമീറ്ററും. ലിഥിയം അയേണ്‍ ബാറ്ററിക്കൊപ്പം 1-3 kW ബിഎല്‍ഡിസി ഇലക്ട്രിക് ഹബ് മോട്ടോറാണ് പൊളാരിറ്റിയുടെ സ്മാര്‍ട്ട് ബൈക്കുകളിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

×