Continue reading “ഇനി സിനിമ കാണാന്‍ സര്‍ക്കാര്‍ കാശ് തരും”

" /> Continue reading “ഇനി സിനിമ കാണാന്‍ സര്‍ക്കാര്‍ കാശ് തരും”

">

UPDATES

സിനിമ

ഇനി സിനിമ കാണാന്‍ സര്‍ക്കാര്‍ കാശ് തരും

                       

ആന്‍ഡ്ര്യൂ ഡൌണി (വാഷിങ്ങ്ടണ്‍ പോസ്റ്റ്)

സാവോ പൌലോയിലെ  ലക്ഷക്കണക്കിന്‌ താമസക്കാരെപ്പോലെ തെൽമ റാഡ്രിഗസും തന്റെ സമയത്തിന്റെ ഒരു വലിയ പങ്ക് ജോലി സ്ഥലത്തേക്കുള്ള യാത്രക്കു വേണ്ടിയാണ് ചിലവഴിക്കുന്നത്. അവൾ ഈ യാത്രയെ വെറുക്കുന്നു; അത് പൊതു ഗതാഗതം വേഗത കുറഞ്ഞതും  ഫലപ്രദമല്ലാത്തതും തിരക്കുപിടിച്ചതായതുകൊണ്ടൊന്നുമല്ല.  

അവൾക്കത് ബോറടിച്ച് തുടങ്ങി. 

പക്ഷെ ഇപ്പോൾ ആ തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചം കണ്ടു തുടങ്ങിയിട്ടുണ്ട്, പുതിയ ബസ് പാതയെക്കുറിച്ചോ സബ് വേയെക്കുറിച്ചോ അല്ല ഞാൻ സംസാരിക്കുന്നത്. ഗവണ്മെന്റ്  തെൽമയെപ്പോലുള്ളവർക്ക് ഒരുമാസം 20 ഡോളറിന്റെ “കൾച്ചറൽ കൂപ്പണു”കൾ നൽകാൻ തീരുമാനിച്ചിരിക്കയാണ്, ദിവസേനയുള്ള യാത്രക്ക് ഉത്തേജനം നല്‍കാൻ വേണ്ടി ഒരു പുസ്തകം വാങ്ങാൻ ഈ തുക അധികമാണെന്നാണ് ഇരുപത്താറുകാരിയായ തെൽമ പറഞ്ഞത്. 

പുസ്തകത്തിനും  സിനിമാ ടിക്കറ്റിനും പുറമേ ഈ കാറ്റഗറിയിൽ നൃത്ത പഠനവും, സർക്കസ് കാണലും ഉണ്ടെങ്കിലും സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമേ ഈ മാഗ്നറ്റിക് കാർഡിലുള്ള പണം ഉപയോഗിക്കാൻ പാടുള്ളൂ. 
 

ദാരിദ്ര്യത്തിനെതിരെ ഇപ്പോഴും പടപൊരുതുന്ന രാജ്യത്ത് ഈ സംരംഭം മേന്മയുള്ളതും ചിലവുകുറഞ്ഞതുമായ പദ്ധതിയെന്ന് പേര് സാമ്പാദിച്ചിരിക്കുന്നുവെങ്കിലും പ്രകോപനപരമായ ചോദ്യങ്ങളുമുയർത്തിയിട്ടുണ്ട്.

സംസ്‌കാരത്തെ വളര്‍ത്തല്‍  സർക്കാരിന്റെ പണിയാണോ? പാവപ്പെട്ട ബ്രസീലിയക്കാർ പണം എങ്ങനെ ഉപയോഗിക്കും? ജസ്റ്റിൻ ബീബറിനെക്കാൾ ജൂൾസ് വേർനയിൽ പണമെറിഞ്ഞാലെ വല്ലതും തിരിച്ചു കിട്ടൂ എന്ന് ജനങ്ങളെ എങ്ങനെ പറഞ്ഞു മനസ്സിലാകും?  

“അവർ എന്നും പുതിയ പുതിയ കാര്യങ്ങൾ തെടിപ്പോകണമെന്ന്  ഞങ്ങൾ ആഗ്രഹിക്കുന്നു, അവർക്ക് പോകാൻ പറ്റാത്ത തിയേറ്ററുകളിലേക്ക് അവർ പോകട്ടെ, കാണാനാഗ്രഹിച്ച മ്യൂസിയക്കാഴ്ച്ചകളവർ കാണട്ടെ, വായിക്കാൻ കൊതിച്ച പുസ്തകങ്ങളെയവർ ചുംബിക്കട്ടെ.” സാംസ്ക്കാരിക മന്ത്രി മാര്‍ത്ത സപ്പ്ലിസി ഒരു ടെലിഫോണ്‍ ഇൻറ്റർവ്യൂവിൽ പറഞ്ഞു. 
 

കഴിഞ്ഞ വർഷങ്ങളിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ആപേക്ഷികമായി നോക്കിയാൽ ഈ ദക്ഷിണ അമേരിക്കൻ രാജ്യം ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയും ഒട്ടുമിക്ക പാവപെട്ട ബ്രസീലുകാരും ആസ്വാദനക്ഷമത കുറഞ്ഞവരുമാണ്. 

സാവോ പൌലോ സംസ്ഥാന സർക്കാർ പ്രസിദ്ധപ്പെടുത്തിയ പഠനത്തിൽ പറയുന്നത് പാഠപുസ്‌തകങ്ങളുൾപ്പെടെ വർഷത്തിൽ ശരാശരി വെറും നാല് പുസ്തകങ്ങൾ മാത്രം കൈകൊണ്ട് തൊടുന്ന ബ്രസീലുകാർ അതിൽ രണ്ടെണ്ണം മാത്രമേ വായിച്ച് തീർക്കാറുള്ളൂ എന്നാണ്. 

ഗവണ്മെന്റ് സ്റ്റാറ്റിറ്റിക്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ബ്രസീലിലെ 5,570 മുന്‍സിപ്പാലിറ്റികളിൽ ഭൂരിപക്ഷത്തിലും ഒരു ലൈബ്രറിയുണ്ട്, പക്ഷെ നാലിലൊന്നിൽ മാത്രമേ ഒരു പുസ്തകക്കടയോ, സിനിമാ തിയേറ്ററോ അല്ലെങ്കിൽ മ്യൂസിയമോ ഉള്ളൂ, അതിൽ ഒൻപതിൽ ഒന്ന് മാത്രമേ സിനിമ കളിക്കാറുള്ളൂ. 

ഒഴിവു സമയങ്ങളിൽ ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ 85 ശതമാനം ബ്രസീലുകാരും ” ടെലിവിഷൻ കാണൽ ” എന്നാണ് മറുപടി പറഞ്ഞത്. 
 

പോർച്ചുഗീസിൽ “Vale Cultura ” എന്ന് വിളിക്കുന്ന റീച്ചാർജ് ചെയ്യാൻ പറ്റുന്ന ഈ കൂപ്പണ്‍ 300 ഡോളർ അല്ലെങ്കിൽ ബ്രസീലിലെ ഏറ്റവും കുറഞ്ഞ വേതനത്തിന്റെ അഞ്ചു മടങ്ങ്‌ വരെ സമ്പാദിക്കുന്ന ജോലിക്കാർക്കാണ് ലഭിക്കുക.   

ഇതുവരെ 356,000 പേർ ഈ പ്രോഗ്രാമിൽ ഒപ്പുവെച്ചിട്ടുണ്ട്, 42 മില്ല്യൻ ആൾക്കാർ താമസിയാതെ ചേരും എന്നാണ് ഗവണ്മെന്റ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. അനേകം ക്രെഡിറ്റ്‌ കാർഡ് കമ്പനികളും ഈ കാർഡുകൾ ഉണ്ടാക്കുകയും വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. 

പൊതുമേഖലാ  സ്ഥാപനങ്ങൾ ഈ പദ്ധതിയില്‍ പങ്കെടുക്കാൻ ബാധ്യസ്ഥരാണ്, വാർഷിക വേതന ധാരണാ ചർച്ചയിൽ “Vale Cultura ” ആവശ്യപ്പെടാൻ  മന്ത്രിമാർ യൂനിയനുകളെ പ്രേരിപ്പിക്കുകയാണ്.  

” ഇത് പുതുമ നിറഞ്ഞതും ധീരവുമാണ്, ലോകത്ത് മറ്റാരും ഇതുപോലൊരു കാര്യം ചെയ്യുന്നില്ല, സാംസ്ക്കാരിക വിപ്ലവം തന്നെ ഇവിടെ നടക്കും എന്നാണ്‌ എന്റെ പ്രതീക്ഷ. ഒരിക്കലും ഒന്നുമില്ലാതിരുന്നവർക്കൊരു അവസരമാണിത്, അതേ സമയം നല്ല സാസ്കാരിക സൃഷ്ടികളുടെ ഉദയവുമായിരിക്കുമിത്” സപ്ളിസിയുടെ കണ്ണുകളിൽ നല്ല നാളെയുടെ തിളക്കം കാണാം. 

ഇത്തരത്തിലുള്ള തത്വശാസ്‌ത്രപരമായ ഭാവപ്രകടനങ്ങൾ ബ്രസീലിൽ പുതുമയുള്ളതല്ല, പ്രത്യേകിച്ചും കഴിഞ്ഞ 11 വർഷമായി ഭരിക്കുന്ന വർക്കേർസ്  പാർട്ടിയിൽ നിന്നും.  ഗർഭ പരിരക്ഷാ സഹായങ്ങളും കുട്ടികൾ സ്കൂളിൽ പോകുന്ന കാലത്തോളം 15 ഡോളർ മുതൽ 125 ഡോളർ വരെയും മാസാമാസം നൽകി വരുന്ന ഭരണകൂടത്തിന്റെ “കാഷ് ട്രാൻസ്ഫർ പ്രോഗ്രാം” ചുരുങ്ങിയത് 20 മില്ല്യൻ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും ഉയർത്തിയിട്ടുണ്ട്. 
 

പദ്ധതികൾ ചില സമയം ഭിന്നിപ്പുണ്ടാക്കും. “കാഷ് ട്രാൻസ്ഫർ പ്രോഗ്രാം” വികസിത ലോകത്താകമാനം പകർത്തപ്പെടുകയും വർക്കേർസ്  പാർട്ടിക്ക് തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പ് വിജയം സമ്മാനിക്കുകയും ചെയ്തെങ്കിലും പാവപ്പെട്ടവനു വേണ്ടിയുള്ള  സ്വർണ്ണക്കെണിയായാണ്  ചിലർ കാണുന്നത്.   

” Vale Cultura ” യിൽ ഒഴുകുന്ന പണത്തിൽ ഭൂരിഭാഗം ബ്രസീൽ തന്നെ നിന്ന് സ്വദേശി ഉല്പാദകർക്ക് വളമായി മാറുമെന്നാണ് സപ്ലിസി ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങളുടെ  അഭിരുചികൾ മാറാൻ സമയമെടുക്കുമെന്ന കാര്യം ഊന്നിപ്പറയാനും അവർ മടികാട്ടിയില്ല.   

” അവരെ സമൂഹത്തിന്റെ അകത്തേക്ക് കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്‌ഷ്യം, ഇത് വളരെ പെട്ടെന്ന് സംഭവിക്കുമെന്നൊന്നും ഞാൻ കരുതുന്നില്ല, ഇതൊരു വലിയ ഭീഷണിയാണ്,സമയം ധാരാളം ആവശ്യമുള്ളതും.” 

ഇപ്പോൾ ആയിരക്കണക്കിനു സിനിമകളും, നാടകങ്ങളും , പുസ്തകങ്ങളും സംഗീത വിരുന്നുകളും കോർപ്പറേറ്റ് കുത്തകകളുടെ സ്പോണ്‍സർഷിപ്പിലാണ് സഹായത്താലാണ്  ശ്വസിക്കുന്നത്,  ഒരു വർഷത്തിൽ  800 മില്ല്യൻ ഡോളറാണ് വലിയ ബ്രസീലിയൻ കമ്പനികൾ ടാക്സ് ബ്രേക്കിനു പകരമായി സാംസ്കാരിക പരിപാടികളിൽ ചിലവഴിക്കുന്നത്.  

” പക്ഷെ ഈ പണം മിക്കവാറും വിരസവും സുരക്ഷിതവുമായ ചിന്തകൾക്കാണ്  ചെന്നെത്തുക,  Vale Cultura അധികാരം നേരിട്ട് ജനങ്ങളിലേക്കേത്തിക്കുന്നു”  മുൻ പ്രസാധകരും ഇപ്പോൾ പ്രമുഖ ബ്രസീൽ ചാനലുകളിലെ സാസ്കാരിക നിരീക്ഷകനുമായ ആന്ദ്രേ ഫോറെസ്റ്റിയേരി അഭിപ്രായപ്പെട്ടു.  

” വലിയൊരു മാറ്റമെന്ന രീതിയിൽ കൊട്ടിഘോഷിക്കേണ്ട കാര്യമൊന്നുമല്ല  The Vale Cultura , പക്ഷെ ഉദ്യോഗസ്ഥന്മാരും മാർക്കറ്റിംഗ് ഡയറക്ടർമാരും മുടക്കിയ പണം കൈയിൽ വെക്കുന്നതിനേക്കാൾ നല്ലതാണ് ഇത്.” ഫോറെസ്റ്റിയേരി കൂട്ടിച്ചേർത്തു. 
 

പണത്തിന്റെ ഭൂരിഭാഗവും “Low Culture” എന്ന് അരുമയോടെ വിളിക്കുന്ന –  കൊട്ടിപ്പാടുന്ന പാതിരിമാരുടെ  “സ്വയം സഹായി” പുസ്തകങ്ങളിലും, കാമാര്‍ത്തനായ പോപ്പ് സ്റ്റാറിന്റെ മോങ്ങലുകളിലും, അശ്ലീലത വിളിച്ചു പറയുന്ന റാപ്പർമാരിലുമാണ് എത്തിച്ചേരുക എന്ന സത്യം എല്ലാവരും സമ്മതിക്കും. 

ജനങ്ങൾ കാലക്രമേണ നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്ന സാംസ്കാരിക മന്ത്രിയെപ്പോലുള്ളവർ ചെയ്യേണ്ട കാര്യം പരിപാടികളിൽ ജനങ്ങളെ കൂടുതൽ പങ്കെടുപ്പിക്കുക എന്നതാണ്.  

” റാപ്പ് അമേരിക്കൻ സംസ്ക്കാരത്തിന്റെ ഭാഗമാണെന്നാണ്  കരുതിയിരുന്നത്, പക്ഷെ 30 വർഷങ്ങൾക്ക് മുന്‍പ് അവരത് നിരോധിക്കാൻ ശ്രമിച്ചു. എല്ലാ പണവും ഒരുപോലെ ചിലവഴിക്കപ്പെടുമെന്ന്  വിചാരിക്കുന്നത് മണ്ടത്തരമാണ്. ജനങ്ങളുടെ കൈയിൽ  പണം അവർക്ക് വേണ്ട വിധം ഉപയോഗിക്കാൻ കൊടുക്കുന്നതിനേക്കാൾ  ജനാധിപത്യപരമായ മറ്റൊരു മാർഗവും ഇല്ല.”  

ജനങ്ങൾ ഈ അവസരം വേഗത്തിൽ കൈക്കലാക്കുകയാണ്. പ്രോത്സാഹനം നൽകുന്ന മറ്റൊരു കാര്യം എന്താണെന്നു വെച്ചാൽ ഈ പരിപാടിയുടെ മുഖ്യ പിന്തുണക്കാർ ബഹുരാഷ്ട്ര കുത്തകകളല്ല-  സ്വകാര്യ ബാങ്കുകളും  സ്വദേശി കമ്പനികളുമാണ്.  

ആദ്യം ഒപ്പുവെച്ച കമ്പനികളിൽ പലതും ജോലിക്കാരുടെ താല്പര്യ പ്രകാരം മുന്നോട്ടു വന്ന ചെറിയ കുടുംബ ബിസിനസ്സുകളാണ്. 

” എന്റെ ജോലിക്കാരാണ് എന്നോടിതിനെക്കുറിച്ച് പറഞ്ഞത്, കേട്ടപ്പോൾ നല്ലൊരു കാര്യമായി തോന്നി, എന്റെ നാല് ജോലിക്കാർക്കും ഇത് ലഭിക്കും. അവർക്കിതൊരു നല്ല സഹായമായിരിക്കും. സാവോ പൌലോയിലെ ഒരു പറ്റീസെറി ഉടമയായ  മേറാ റ്റൊലേഡോ അഭിമാനത്തോടെ  പറഞ്ഞു. 

 ” ഈ പണം ചിലവഴിക്കാൻ പല മാർഗങ്ങളുമുണ്ട്, സിനിമാ ടിക്കറ്റുകൾ വാങ്ങാൻ സാധിക്കുമായിരുന്നെങ്കിലും കലാ പ്രദർശനങ്ങളും നാടകങ്ങളും എത്താ ദൂരത്തായിരുന്നു, ഈ പണം  നല്ലൊരവസരമാണ് എനിക്ക് നൽകാൻ പോകുന്നത്” 26 വയസ്സുള്ള ഓഫീസ് ജോലിക്കാരനായ കാത്ത് ഡോസ് സാന്‍ഡോസിന്‍റെ വാക്കുകളിൽ സ്വർഗ്ഗ വാതിൽപ്പടിയിലെത്തി നിലക്കുന്നവന്റെ സന്തോഷമുണ്ട്  . 

Share on

മറ്റുവാര്‍ത്തകള്‍