April 20, 2025 |
Praveen Vattapparambath
Praveen Vattapparambath
Share on

പാലില്ലാത്ത ഐസ്ക്രീം ഡാൻസില്ലാത്ത കല്ല്യാണം പോലെ

ആദി നാരായണന്‍, മാളവിക ശര്‍മ (ബ്ലൂംബര്‍ഗ്) “പാലില്ലാത്ത ഐസ്ക്രീം ഡാൻസില്ലാത്ത കല്ല്യാണം പോലെയാണ്, അല്ലെങ്കിൽ സച്ചിനില്ലാത്ത ക്രിക്കറ്റ്‌ പോലെ”, ഗുജറാത്ത് ക്ഷീര വിപണന സഹകരണ സംഘം അമുൽ ബ്രാൻഡിന് വേണ്ടി പ്രക്ഷേപണം ചെയ്യുന്ന റേഡിയോ പരസ്യ വാചകമാണിത്. ഇന്ത്യൻ ഉപഭോക്താക്കൾ പാമോയിൽ പോലുള്ള വില കുറഞ്ഞ വസ്തുക്കളില്‍ നിന്നും ലഭിക്കുന്ന കൊഴുപ്പ് ഉപയോഗിച്ചുണ്ടാക്കുന്ന ഡസർട്ടുകളിൽ തൃപ്തരാകാൻ തീരുമാനിച്ചിരിക്കുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഫ്രോസണ്‍ ട്രീട്സ് വിപണിയിൽ യൂണിലിവറിൽ നിന്നും ഭീഷണി നേരിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരോത്പാദകരായ അമുൽ എതിരാളിയുടെ ഉല്പന്നങ്ങളിൽ ക്രീമോ […]

ആദി നാരായണന്‍, മാളവിക ശര്‍മ (ബ്ലൂംബര്‍ഗ്)

“പാലില്ലാത്ത ഐസ്ക്രീം ഡാൻസില്ലാത്ത കല്ല്യാണം പോലെയാണ്, അല്ലെങ്കിൽ സച്ചിനില്ലാത്ത ക്രിക്കറ്റ്‌ പോലെ”, ഗുജറാത്ത് ക്ഷീര വിപണന സഹകരണ സംഘം അമുൽ ബ്രാൻഡിന് വേണ്ടി പ്രക്ഷേപണം ചെയ്യുന്ന റേഡിയോ പരസ്യ വാചകമാണിത്.

ഇന്ത്യൻ ഉപഭോക്താക്കൾ പാമോയിൽ പോലുള്ള വില കുറഞ്ഞ വസ്തുക്കളില്‍ നിന്നും ലഭിക്കുന്ന കൊഴുപ്പ് ഉപയോഗിച്ചുണ്ടാക്കുന്ന ഡസർട്ടുകളിൽ തൃപ്തരാകാൻ തീരുമാനിച്ചിരിക്കുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഫ്രോസണ്‍ ട്രീട്സ് വിപണിയിൽ യൂണിലിവറിൽ നിന്നും ഭീഷണി നേരിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരോത്പാദകരായ അമുൽ എതിരാളിയുടെ ഉല്പന്നങ്ങളിൽ ക്രീമോ പാൽക്കൊഴുപ്പൊ ഇല്ല എന്ന കാര്യം എടുത്തുകാട്ടിയാണ് ഇതിനെ നേരിടുന്നത്.

“വെജിറ്റബിള്‍ എണ്ണയുള്ള ഫ്രോസണ്‍ ഡസർട്ട് വാങ്ങണോ എന്ന കാര്യം ഉപഭോക്താക്കൾ തീരുമാനിക്കട്ടെ” 32 ലക്ഷം ക്ഷീര കർഷകർ അംഗങ്ങളായുള്ള ഗുജറാത്ത് സഹകരണ സംഘത്തിന്‍റെ മാനേജിങ് ഡയറക്ടറായ ആർ എസ് സോധി പറഞ്ഞു.

യൂറോമോണിറ്ററിന്‍റെ കണക്കു പ്രകാരം 2012 വരെയുള്ള വർഷങ്ങളിൽ ഫ്രോസണ്‍ ഡസേർട്ട് വിപണിയിലെ അമുലിന്‍റെ പങ്ക് 35 ശതമാനത്തിൽ നിന്നും 31 ലേക്ക് താഴ്ന്നപ്പോള്‍ യൂണിലിവറിന്‍റെ പങ്ക് 17 ൽ നിന്നും 21ലേക്ക് ഉയരുകയാണുണ്ടായത്.
 

മുംബൈയിലെ എ.സി ചോക്സി ഷെയർ ബ്രോകേഴ്സിലെ അനലിസ്റ്റായ സ്വാതി ഗുപ്തയുടെ അഭിപ്രായ പ്രകാരം ഉപഭോക്താക്കൾക്കിടയിൽ ഫ്രോസണ്‍ ഡസർട്ടിൽ പാലില്ല എന്ന അവബോധം ഉണ്ടാക്കിയില്ലെങ്കിൽ യൂണിലിവർ വളർച്ച തുടരുക തന്നെ ചെയ്യും.

യൂറോമോണിറ്ററിന്‍റെ പ്രവചന പ്രകാരം  2012 ൽ 2007 ലേതിനേക്കാൻ ഇരട്ടിച്ച ഡസേർട്ടിന്റെ വിൽപ്പന വരുന്ന അഞ്ചു വർഷങ്ങളിൽ ഇത് തുടർന്ന് 2017 ആകുമ്പോള്‍ 68.6 ബില്യണ്‍ രൂപയിലെത്തും ($1.1 ബില്ല്യണ്‍). വർഷത്തിൽ ഏകദേശം 14 ലിറ്റർ ഐസ് ക്രീം കഴിക്കുന്ന അമേരിക്കക്കാരനേയും 2.2 ലിറ്റർ കഴിക്കുന്ന ചൈനക്കാരെയും വെച്ച് നോക്കിയാൽ 200 മില്ലീ ലിറ്റർ മാത്രം കഴിക്കുന്ന ഇന്ത്യക്കാരിൽ വളർച്ചക്കുള്ള സാധ്യത വളരെ കൂടുതലാണ്. 

വെളിച്ചെണ്ണയിൽ നിന്നും പാമോയിലിൽ നിന്നും ലഭിക്കുന്ന കൊഴുപ്പിനേക്കാൾ അഞ്ചു മടങ്ങ്‌ വിലയുള്ളതാണ് പാൽക്കൊഴുപ്പ്. ബ്ലൂംബെർഗിൽ നിന്നുള്ള വിവര പ്രകാരം ശുദ്ധീകരിക്കാത്ത പാമോയിലിന്‍റെ വില മലേഷ്യയിൽ 6.5 ശതമാനം കുറഞ്ഞപ്പോൾ  മൂന്നു വർഷത്തിനുള്ളിൽ പാലിന്‍റെ മൊത്തക്കച്ചവട വില 23 ശതമാനം കൂടി. 

ഒണ്ടാറിയോയിലെ ഗുലെഫ് യൂണിവേർസിറ്റിയിലെ ഫുഡ്‌ സയിന്‍റിസ്റ്റായ ഡാഗ് ഗോഫ് പറയുന്നതു ഇപ്രകാരമാണ് “കൃത്രിമ മാർഗങ്ങളുപയോഗിച്ച്  ഓയിലിൽ നിന്നുമുണ്ടാകിയ ഫ്രോസണ്‍ ഡസേർട്ട്  ഐസ് ക്രീമിനെക്കാള്‍ പതുക്കെ അലിയുന്ന രീതിയിലെത്തിക്കാം” .ഇന്ത്യയെപ്പോലുള്ള ഉഷ്ണ മേഖലാ രാജ്യത്തിലിത് വളരെ പ്രധാനമാണ്. 

മാർച്ച്‌ മുതൽ ഗുജറാത്ത് സഹകരണ സംഘം ഉപഭോക്താക്കളെ ഉൽപന്നങ്ങൾ വാങ്ങുന്നതിന് മുന്‍പ് ലേബലിൽ ‘ഐസ് ക്രീം’ എന്ന വാക്ക് ഉണ്ടോ എന്നകാര്യത്തിൽ ശ്രദ്ധ പുലർത്താൻ നിർദ്ദേശിക്കുന്നു. 
യൂണിലിവർ ഡെൽഹിയിൽ വിൽക്കുന്ന ഡബിൾ ചോക്കലേറ്റ് കോർനെറ്റൊവിൽ നിങ്ങൾക്കിത് കാണാൻ സാധിക്കില്ല. വെജിറ്റബിൾ പ്രോട്ടീൻ, വെള്ളം, പഞ്ചസാര, വെജിറ്റബിൾ ഓയിൽ , പാൽ കട്ടി , ലിക്വിഡ് ഗ്ലുക്കോസ് തുടങ്ങിയവയാണ് ഇതിലുള്ളതെന്നു കൂട്‌ പരിശോധിച്ചാൽ മനസ്സിലാകും, പാൽക്കൊഴുപ്പ് തീരെയില്ലയിതിൽ. 

ഫ്രോസണ്‍ ഡസർട്ട് കാഴ്ചയിലും രുചിയിലും ഐസ്ക്രീമിനെ പോലെത്തന്നെയാണ്, മൾട്ടി നാഷണൽ കന്പനിയുടെ ലോക്കൽ യൂണിറ്റായ ഹിന്ദുസ്ഥാൻ യുണിലിവർ ഇമെയിൽ സന്ദേശത്തിൽ പറഞ്ഞു. ചില പ്രതിയോഗികൾ ഫ്രോസണ്‍ ഡസർട്ടിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി ഉപഭോക്താകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നുള്ള കാര്യം നിർഭാഗ്യകരമാണ്, കമ്പനി പറഞ്ഞു.

ഐസ് ക്രീമിൽ ഉണ്ടായിരിക്കേണ്ട പാൽ കൊഴുപ്പിന്‍റെയും പ്രോട്ടീനിന്‍റെയും കുറഞ്ഞ അളവ് ഫുഡ്‌ സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡേർഡ്സ് നിർദ്ദേശിച്ചിട്ടുണ്ട്. ഗുജറാത്ത് സഹകരണ സംഘം കഴിഞ്ഞ വർഷം യൂണിലിവറിന്‍റെ ഫ്രോസണ്‍ ഡസർട്ടുകൾ ഐസ്ക്രീമാണെന്നു പറഞ്ഞുള്ള പരസ്യത്തിനെതിരെ കേസ് കൊടുത്തു. സെൽഫ് റെഗുലേറ്ററി ബോഡി ഈ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു വിധിയെഴുതി. 

പക്ഷെ ഈ വിധി യൂണിലിവറിനെയും അഹമ്മദാബാദ് അടിസ്ഥാനമായുള്ള വാദിലാല്‍ ഇന്‍ഡസ്ട്രീസിനെയോ അവരുടെ പാലില്ലാത്ത ഫ്രോസണ്‍ ഡസർട്ടുകളുപയോഗിച്ച് മാർക്കറ്റ് പിടിച്ചടക്കുന്നതിൽ നിന്നും തടഞ്ഞില്ല.  കഴിഞ്ഞ വർഷം  യൂണിലിവർ  ഫ്രൂറ്റെയര്‍ ഐസ് കാൻഡി  വിപണിയിലിറക്കി, മെയ്‌ മാസത്തിൽ കുട്ടികളെ ലക്ഷ്യം വെച്ച് വാഡിലാൽ അവരുടെ ഐസ് ട്രൂപ്പര്‍ ഫ്രോസണ്‍ ട്രീറ്റുകൾ വിൽക്കാൻ തുടങ്ങി.
 


 

“ഗുജറാത്ത് സഹകരണ സംഘത്തിന്‍റെ ചുരുക്കം ചില നഗരങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള പരസ്യം കാര്യമായ മാറ്റമൊന്നുമുണ്ടാക്കിയില്ല ” കൊൽകത്തയിലെ മൈക്രോസെക്  ക്യാപിറ്റലിലെ നലിസ്റ്റായ നവീൻ വ്യാസ് പറഞ്ഞു. സ്കൂൾ ടീച്ചറിന്‍റെ ഉപദേശം പോലെ തോന്നി ആ പരസ്യം, “ഇതു തിന്നുക കാരണം ഇതിൽ പാലടങ്ങിയിട്ടുണ്ട്”. ചെറുപ്പക്കാരെ ഇത് പോലുള്ള കാര്യങ്ങൾ കൊണ്ട് സ്വാധീനിക്കാനാവില്ല. 

“ഉപഭോക്താക്കൾ പലപ്പോഴും ഐസ് ക്രീമും ഫ്രോസണ്‍ ഡസർട്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയില്ല”, കമ്പനിയുടെ 40 ശതമാനം വരുമാനവും വെജിറ്റബിൾ ഓയിൽ അടങ്ങിയ ഉത്പന്നങ്ങളിൽ നിന്നും ലഭിക്കുന്ന വാഡിലാലിന്‍റെ മാനേജിംഗ് ഡയറക്റ്റർ രാജേഷ്‌ ഗാന്ധി പറഞ്ഞു. വില കുറഞ്ഞ ചേരുവകൾ ഉത്പന്നത്തിന്‍റെ വിലയിലും നല്ല കുറവ് വരുത്തും. 

ന്യു ഡെൽഹിയിലെ കൊണാട്ട് പ്ലേസിൽ കൈ വണ്ടിയിൽ  ഐസ്ക്രീം വിൽക്കുന്ന പ്രസാദിനും പറയാനുള്ളതും ഇതേ  കാര്യമാണ്. “ആളുകള്‍ ഉള്ളിലെന്താണെന്ന് നോക്കില്ല , അവർക്ക് വില കുറഞ്ഞ ഉല്പന്നം കിട്ടിയാൽ മതി”. കഴുകൻ കണ്ണുകളോടെ ഡസർട്ടുകളെ നോക്കി പ്രസാദ് പറഞ്ഞു നിർത്തി. 

 

Leave a Reply

Your email address will not be published. Required fields are marked *

×