അഴിമുഖം ബുക്‌സ് പുറത്തിറക്കുന്ന, മുതിര്‍ന്ന മലയാളം മാധ്യമ പ്രവര്‍ത്തകന്‍ പി. രാംകുമാര്‍ രചിച്ച ‘ ന്യൂസ് റൂമിലെ ഏകാകികള്‍’ ജൂണ്‍ 25 ബുധനാഴ്ച്ച പ്രകാശാനം ചെയ്യും. കോട്ടയം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 11 മണിക്ക് മുന്‍ എംപി സുരേഷ് കുറുപ്പ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. പോള്‍ മണലിന് നല്‍കി പ്രകാശനം നിര്‍വഹിക്കും. മലയാള മനോരമ അസി.എഡിറ്റര്‍ എസ്. ഹരികൃഷ്ണന്‍, അഴിമുഖം എഡിറ്റര്‍ ശ്രീജിത്ത് ദിവാകരന്‍, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ പ്രകാശഗോപുരങ്ങളായ ചില ഐതിഹാസിക മനുഷ്യരുടെ ജീവിതവും നിലപാടുകളും മാധ്യമ ലോകത്ത് അവര്‍ നല്‍കിയ അമൂല്യ സംഭാവനകളും രേഖപ്പെടുത്തിയ പുസ്തകമാണ് ‘ ന്യൂസ് റൂമിലെ ഏകാകികള്‍’. ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ അവിസ്മരണീയമായ സംഭവവികാസങ്ങള്‍ ചിലത് ഇതില്‍ ചുരുളഴിയുന്നുണ്ട്.
തൃശൂര്‍ സ്വദേശിയായ രാംകുമാര്‍ കേരളകൗമുദിയിലാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. 1994 മുതല്‍ കോട്ടയത്ത് മലയാള മനോരമയില്‍ ജോലി ചെയ്തു വരുന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ അവിസ്മരണീയനായ എടത്തട്ട നാരായണന്റെ ജീവചരിത്രമായ ‘എടത്തട്ട നാരായണന്‍ – പത്രപ്രവര്‍ത്തനവും കാലവും’ ആണ് ആദ്യ പുസ്തകം. 2022 ലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലും, ആനുകാലികങ്ങളിലും എഴുതാറുണ്ട്.
അഴിമുഖം ബുക്‌സ് പുറത്തിറക്കുന്ന ഏഴാമത്തെ പുസ്തകമാണ് ‘ ന്യൂസ് റൂമിലെ ഏകാകികള്‍’. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ ‘ കഴുകന്മാരുടെ വിരുന്ന്, നിശബ്ദ അട്ടിമറികള്‍, മുതിര്‍ന്ന മാധ്യമപ്രര്‍ത്തകന്‍ ജോര്‍ജ് കള്ളിവയല്‍ രചിച്ച മണിപ്പൂര്‍ എഫ് ഐ ആര്‍, വി.ആര്‍ അജിത്കുമാര്‍ രചിച്ച അംബേദ്കറും ഇന്ത്യ വിഭജനവും, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിന്റെ തൃക്കാക്കര സ്‌കെച്ചസ്, കെ വി മോഹന്‍ കുമാര്‍ എഴുതിയ അഴല്‍മൂടിയ കന്യാവനങ്ങള്‍ എന്നിവയാണ് അഴിമുഖം മുന്‍പ് പ്രസിദ്ധീകരിച്ച ബുക്കുകള്‍. Azhimukham Books releasing P. Ramkumar’s book, ‘Newsroomile Ekakikal’, on June 25th
Content Summary; Azhimukham Books releasing P. Ramkumar’s book, ‘Newsroomile Ekakikal’, on June 25th
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.