UPDATES

വിദേശം

നെറ്റ്ഫ്‌ളിക്‌സിനെ കോടതി കയറ്റി ബേബി റെയിന്‍ഡിയറിലെ യഥാര്‍ത്ഥ മാര്‍ത്ത

41,000 ഇമെയിലും 106 കത്തും സത്യമോ?

                       

2024ല്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ആഗോള തലത്തില്‍ ഹിറ്റായ കോമഡി പരമ്പരകളിലൊന്നാണ് ബേബി റെയിന്‍ഡിയര്‍. സീരിസിന്റെ കഥ ഒരുക്കിയിരിക്കുന്നതും നായകനായി അഭിനയിക്കുന്നതും ഒരാള്‍ തന്നെയാണ്. സ്‌കോട്ടിഷ് എഴുത്തുകാരനും നടനുമായ 35കാരനായ റിച്ചാര്‍ഡ് ഗാഡ്. ഗാഡിന്റെ ജീവിതത്തിലുണ്ടായ യഥാര്‍ത്ഥ സംഭവമാണ് കഥയായി അവതരിപ്പിച്ചിരിക്കുന്നതെന്ന അവകാശവാദം കൊണ്ട് കൂടിയാണ് പരമ്പര ശ്രദ്ധിക്കപ്പെട്ടത്. സീരിസില്‍ ഗാഡ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഡോണി ഡണ്‍ എന്നാണ്. Baby Reindeer: Netflix

ഡോണി താന്‍ ജോലി ചെയ്തിരുന്ന ബാറില്‍ ഒറ്റയ്ക്കിരിക്കുന്ന ഒരു സ്ത്രീയ്ക്ക് കമ്പനി കൊടുക്കുകയും ചായ ഓഫര്‍ ചെയ്യുകയും ചെയ്യുന്നു. അതൊരു പരിചയപ്പെടലിന് അവസരമായി. എന്നാല്‍ ഡോണിയുടെ ഈ പ്രവൃത്തി അയാളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്നു. കാരണം അന്ന് മുതല്‍ മൂന്ന് വര്‍ഷക്കാലമാണ് അയാള്‍ പരിചയപ്പെട്ട മാര്‍ത്ത എന്ന സ്ത്രി ഇയാളെ പിന്തുടരുന്നത്. സ്ത്രി ഡോണിയെ ലൈംഗീക ചൂഷണത്തിന് ഇരയാക്കുന്നത് വരെ പരമ്പരയില്‍ പറയുന്നുണ്ട്. Baby Reindeer: Netflix

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത ചിത്രത്തില്‍ അവതരിപ്പിച്ച മാര്‍ത്ത എന്ന കഥാപാത്രം തന്റെ ജീവിത കഥയാണെന്നും കഥാപാത്രത്തിന്റെ പ്രചോദനം താനായിരുന്നുമെന്നുമുള്ള ഒരു സ്ത്രിയുടെ വെളിപ്പെടുത്തലാണ്. ഗാഡ് പറഞ്ഞ സ്ത്രി കഥാപാത്രം താനാണെന്നും തന്റെ കഥയെ വളച്ചൊടിച്ച് അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നുമാണ് ഫിയോണ ഹാര്‍വി എന്ന വനിത അവകാശപ്പെടുന്നത്. ഒപ്പം പരമ്പരയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് 170 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിലെ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അപകീര്‍ത്തിയ്ക്ക് പുറമെ, മനപൂര്‍വ്വമുള്ള മാനസിക പീഡനം, അശ്രദ്ധ, അന്തസിന് കോട്ടം തട്ടിക്കല്‍ തുടങ്ങിയവയും നെറ്റ്ഫ്‌ളിക്‌സിനെതിരേ കേസില്‍ ആരോപിക്കുന്നുണ്ട്.

നുണകഥകളുണ്ടാക്കി Baby Reindeer: Netflix

തന്റെ ജീവിതത്തെ കുറിച്ച് നുണകഥകളാണ് ഗാഡ് ഉണ്ടാക്കി വച്ചിരിക്കുന്നതെന്ന് ഫിയോണ ഹാര്‍വി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. പരമ്പരയില്‍ പറയുന്നത് താന്‍ ഗാഡിന് 41,000 ഇമെയിലുകളും നൂറുകണക്കിന് വോയ്സ് സന്ദേശങ്ങളും 106 കത്തുകളും അയച്ചുവെന്നാണ്. വിരലിലെണ്ണാവുന്ന ഇ-മെയിലുകള്‍ അയച്ചിട്ടുണ്ട്. അതിനപ്പുറം ഉണ്ടായിട്ടില്ല. തന്റെ കഥ പ്രചോദനമായി ചെയ്യുമ്പോള്‍ അത്തരം കാര്യം ശ്രദ്ധിക്കേണ്ടയെന്നാണ് ഹാര്‍വിയുടെ ചോദ്യം. ഗാഡിനെ ലൈംഗീകമായി ചൂഷണം ചെയ്‌തെന്നും പരമ്പരയിലൂടെ ലോകത്തോട് പറയുന്നു. തന്നെ ഒരു സ്‌റ്റോക്കറായി ചിത്രീകരിച്ചു. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് ഒന്നോ രണ്ടോ ആളല്ല. ലോകമെമ്പാടുമുള്ള 50 മില്യണ്‍ ആളുകളാണ്. ഗാഡ് ഇത്തരത്തില്‍ കള്ളകഥ പറയുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. കാരണം യഥാര്‍ത്ഥ കഥയെക്കാള്‍ ഇതിനാണ് കാഴ്ചക്കാരുണ്ടാവുന്നത്. അതാണ് കൂടുതല്‍ പണം അവര്‍ക്ക് നല്‍കുന്നതും.

എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം വലിയ മാനഹാനിയാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് കേസ് ഫയല്‍ ചെയ്തതെന്നും ഹാര്‍വി പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ഒരു കമ്പനി യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി സീരിസ് ചെയ്യുമ്പോള്‍ അതിന്റെ പശ്ചാത്തലം പരിശോധിക്കേണ്ടതല്ലേ. അത് ഈ പരമ്പരയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും ഹാര്‍വി കൂട്ടിചേര്‍ക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒന്നും ചെയ്തില്ലെന്ന് തന്നെ പറയാം. ചിത്രത്തില്‍ പറയും പോലെ മാര്‍ത്ത എന്ന സ്ത്രി കുറ്റക്കാരിയാണോ എന്ന് പോലും അവര്‍ അന്വേഷിച്ചില്ല, വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നതിലാണ് അതെത്തി നിന്നത്. ഇത് കാരണം നശിച്ചത് തന്റെ ജീവിതമാണെന്നും ഹാര്‍വി പറഞ്ഞു.

 

English Summary: Baby Reindeer: woman who claims to be real-life Martha sues Netflix for $170m Baby Reindeer: sues Netflix for $170m

Share on

മറ്റുവാര്‍ത്തകള്‍