ഡാൻസ് ക്ലാസിലെ വിലക്ക് കുട്ടിയെ മാനസികമായി തളർത്തി; 16കാരന്റെ ആത്മഹത്യയിൽ അധ്യാപകർക്ക് സസ്പെൻഷൻ

അധ്യാപകരുടെ പീഡനം മൂലമാണ് കുട്ടി ജീവനൊടുക്കിയത്

ഡൽഹിയിൽ 16 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിന് പുറത്ത് വൻ പ്രതിഷേധം. അധ്യാപകരുടെ പീഡനം മൂലമാണ് കുട്ടി ജീവനൊടുക്കിയത് എന്ന് ആരോപിക്കുന്ന കുറിപ്പ് കണ്ടെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്.

സ്കൂളിൽ ഒരു ഡാൻസ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കണങ്കാലിന് പരിക്കേറ്റ ശൗര്യ ഡാൻസ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിച്ചു. എന്നാൽ, അന്ന് രാവിലെ അധ്യാപകരിൽ നിന്ന് ലഭിച്ച മുന്നറിയിപ്പ് കുട്ടിയെ മാനസിക സമ്മ‌‍‍ർദ്ദത്തിലാക്കിയിരുന്നു.

ശൗര്യ സ്കൂളിലെ പിൻവാതിൽ വഴി പുറത്തിറങ്ങുകയും, പതിവായി തന്നെ കൂട്ടാൻ വരുന്ന സ്ഥലത്തേക്ക് പോകാതെ മെട്രോ സ്റ്റേഷനിൽ എത്തുകയും ചെയ്തു. മെട്രോ സ്റ്റേഷനിൽ നിന്ന് അവൻ ചാടി എന്ന് മാത്രമാണ് പിന്നീട് ഞങ്ങൾ കേട്ടത്,” ഒരു ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ ചില അധ്യാപകരുടെ പേരുകൾ ശൗര്യ പരാമർശിച്ചിട്ടുണ്ട്. ഈ അധ്യാപകർ തന്നെ ദീർഘകാലമായി മാനസികമായി പീഡിപ്പിക്കുന്നു എന്നും അതിന്റെ ഫലമായി താൻ വളരെയധികം തളർന്നു എന്നും കുറിപ്പിൽ ആരോപിക്കുന്നു.

ശൗര്യയുടെ പിതാവ് ഉൾപ്പെടെയുള്ളവർ, കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ മകൻ സ്കൂളിൽ പീഡനങ്ങളും അവഹേളനങ്ങളും നേരിട്ടിരുന്നുവെന്ന് ആരോപിക്കുന്നു. ഡാൻസ് പരിശീലനത്തിനിടെ വീണപ്പോൾ അധ്യാപകർ പരസ്യമായി കളിയാക്കുകയും “നിനക്ക് എത്ര വേണമെങ്കിലും കരയാം, എനിക്കൊരു പ്രശ്‌നവുമില്ല” എന്ന് പറയുകയും ചെയ്തതായി പിതാവ് ആരോപിച്ചു. ആത്മഹത്യാക്കുറിപ്പിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും ബന്ധപ്പെട്ട അധ്യാപകരിൽ നിന്നും സ്കൂളിൽ നിന്നും വിവരങ്ങൾ തേടുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. അധ്യാപകരുടെ പീഡനമാണ് മരണകാരണമെന്ന് ആരോപിച്ചതിനെ തുടർന്ന്, സ്കൂളിന് പുറത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ വലിയ പ്രതിഷേധം സംഘടിപ്പിച്ചു.

ശൗര്യയുടെ സ്കൂൾ ബാഗിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് തൻ്റെ മരണത്തിന് കാരണം അധ്യാപകരാണെന്ന് എഴുതിയിരുന്നത്.
സ്കൂൾ ജീവനക്കാർ എന്നോട് അത്രയധികം മോശമായി സംസാരിച്ചു, എനിക്ക് ഇത് ചെയ്യേണ്ടിവന്നു… എൻ്റെ അവസാന ആഗ്രഹമിതാണ്, അവർക്കെതിരെ നടപടിയെടുക്കണം. എന്നോട് ക്ഷമിക്കണം, അധ്യാപകരാണ് എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത്. കുറിപ്പിൽ കുടുംബാംഗങ്ങളോട് ക്ഷമ ചോദിക്കുകയും ആവശ്യമുള്ളവർക്ക് തൻ്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന്, ഡൽഹി പോലീസ് നാല് അധ്യാപകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇവരെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു പോലീസ് സംഘം സ്കൂളിൽ എത്തി വിദ്യാർത്ഥികളുമായി സംസാരിക്കുകയും, സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. എഫ്ഐആറിൽ പേരുള്ള അധ്യാപകരെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചു കഴിഞ്ഞു. അന്വേഷണത്തിനായി ഹാജരാകാൻ ആവശ്യപ്പെട്ട് അവർക്ക് സമൻസ് അയയ്ക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. ശൗര്യയുടെ ഒരു സുഹൃത്ത് നൽകിയ മൊഴിപ്രകാരം, കുട്ടി കുറേക്കാലമായി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടായിരുന്നു. ശൗര്യക്ക് ഒരു നർത്തകൻ ആകാനായിരുന്നു ആഗ്രഹം. അതിനായി അവൻ തൻ്റെ പോർട്ട്ഫോളിയോ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഡ്രാമ ക്ലബ്ബിൽ സജീവമായിരുന്നു. എന്നാൽ ഡ്രാമ ടീച്ചർ അവനെ കളിയാക്കുകയും തുടർച്ചയായി അപമാനിക്കുകയും ചെയ്യുമായിരുന്നുവെന്ന് സുഹൃത്ത് കൂട്ടിച്ചേർത്തു.

content summary: A ban on a school dance team allegedly left the child mentally distressed, teachers have been suspended following the 16-year-old’s suicide in Delhi

This post was last modified on November 21, 2025 2:57 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment