July 18, 2026 |
Share on

ബാര്‍ കോഴകേസ്: കെഎം മാണിക്കെതിരായ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണം

അഴിമുഖം പ്രതിനിധി ബാര്‍ കോഴകേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരായ അന്വേഷണത്തിന്റെ ഇതുവരെയുള്ള വിവരങ്ങള്‍ ഇന്ന് സമര്‍പ്പിക്കണമെന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നത്. നേരത്തെ എല്ലാം വിവരങ്ങളും അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്‍ സുകേശന്‍ കോടതിയെ അറിയിച്ചിതിനെ തുടര്‍ന്നാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിയാണ് കേസ് അട്ടിമറിച്ചതെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനെ മാനസികമായി തകര്‍ക്കാന്‍ ശങ്കര്‍ റെഡ്ഡി […]

അഴിമുഖം പ്രതിനിധി

ബാര്‍ കോഴകേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരായ അന്വേഷണത്തിന്റെ ഇതുവരെയുള്ള വിവരങ്ങള്‍ ഇന്ന് സമര്‍പ്പിക്കണമെന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നത്. നേരത്തെ എല്ലാം വിവരങ്ങളും അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്‍ സുകേശന്‍ കോടതിയെ അറിയിച്ചിതിനെ തുടര്‍ന്നാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിയാണ് കേസ് അട്ടിമറിച്ചതെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനെ മാനസികമായി തകര്‍ക്കാന്‍ ശങ്കര്‍ റെഡ്ഡി ശ്രമിച്ചതായും ശങ്കര്‍ റെഡ്ഡി ആവശ്യപ്പെട്ടതുപോലെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടതായും വിജിലന്‍സ്, കോടതിയെ അറിയിച്ചിരുന്നു.
.

 

 

 

 

 

 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×