July 18, 2026 |
Share on

കോഴ വിവാദം; ബാറുടമകളുടെ യോഗം ഇന്ന് കൊച്ചിയില്‍

അഴിമുഖം പ്രതിനിധി കോഴ വിവാദത്തില്‍ ബാര്‍ ഉടമകളുടെ യോഗം ഇന്ന്. കൊച്ചിയിലാണ് യോഗം ചേരുന്നത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് ഇന്ന് യോഗം ചേരുന്നത്. ബാര്‍കോഴ കേസിനെ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനാണ് ബിജു രമേശ് യോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍ ബിജു രമേശിന് യോഗം വിളിക്കാന്‍ നിയമപരമായി സാധിക്കില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. അതെസമയം വിളിച്ചു ചേര്‍ത്തിരിക്കുന്നത് അടച്ചു പൂട്ടിയ 418 ബാറുകളുടെ ഉടമകളുടെ യോഗമാണെന്നും സംഘടന ഇത്തരമൊരു […]

അഴിമുഖം പ്രതിനിധി

കോഴ വിവാദത്തില്‍ ബാര്‍ ഉടമകളുടെ യോഗം ഇന്ന്. കൊച്ചിയിലാണ് യോഗം ചേരുന്നത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് ഇന്ന് യോഗം ചേരുന്നത്. ബാര്‍കോഴ കേസിനെ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനാണ് ബിജു രമേശ് യോഗം വിളിച്ചിരിക്കുന്നത്.

എന്നാല്‍ ബിജു രമേശിന് യോഗം വിളിക്കാന്‍ നിയമപരമായി സാധിക്കില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. അതെസമയം വിളിച്ചു ചേര്‍ത്തിരിക്കുന്നത് അടച്ചു പൂട്ടിയ 418 ബാറുകളുടെ ഉടമകളുടെ യോഗമാണെന്നും സംഘടന ഇത്തരമൊരു യോഗത്തിന് തയാറാകാത്ത പശ്ചാത്തലത്തിലാണ് യോഗം വിളിച്ചതെന്നും ബിജു രമേശ് പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×