എന്താണ് പേര്? ബാല്യത്തിന്റെ എല്ലാ നിഷ്കളങ്കതയോടെയും അവള് ചോദിച്ചു.
അയാള്‍ അവളോട് പറഞ്ഞു; മമ്മൂട്ടി….
മഹാനടനൊപ്പമുള്ള അവിസ്മരണീയമായൊരു സായ്ഹനത്തെ കുറിച്ച് ബേസില്‍ ജോസഫ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് മനോഹരമായ ഈ ഇടപഴകലിനെക്കുറിച്ച് പറയുന്നത്.
ബേസിലിന്റെ മകളാണ്, ഒരു കുഞ്ഞിന്റെ മനസോടെ തനിക്കൊപ്പം കൂടിയ മമ്മൂട്ടിയോട് പേര് ചോദിച്ചത്.
തന്റെ മകളുടെ കൗതുകത്തിന് ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹം നല്കിയ ലളിതമായ മറുപടി ജീവിതകാലം മുഴുവന്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിഞ്ഞി കിടക്കുമെന്നാണ് ബേസില്‍ കുറിക്കുന്നത്.

മമ്മുക്കയും ഹോപ്പിയും(ബേസിലിന്റെ മകള്‍) അവരുടെ ഒരുപാട് സെല്‍ഫികള്‍ എടുത്തുവെന്നും നടനും സംവിധായകനുമായി ബേസില്‍ ആഹ്ലാദത്തോടെ പങ്കുവയ്ക്കുന്നു.
ബേസിലിന്റെ കുറിപ്പിന്റെ ഏകദേശ മലയാള പരിഭാഷ
ഒരു ഇതിഹാസത്തോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കാനുള്ള അപൂര്‍വ ഭാഗ്യം ലഭിച്ചു. ഏറ്റവും സൗമ്യവും സ്വര്‍ഗ്ഗീയവുമായ ഒരു നിമിഷത്തില്‍, ഞങ്ങളുടെ കുടുംബം എന്നേക്കും ഓര്‍ത്തുവയ്ക്കുന്ന നിമിഷങ്ങള്‍.
എന്റെ കൊച്ചു മകള്‍ അദ്ദേഹത്തെ നോക്കി നിഷ്കളങ്കമായി ചോദിച്ചു; ‘നിങ്ങളുടെ പേരെന്താണ്?’ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു; ‘മമ്മൂട്ടി’
ആ മറുപടി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഓര്‍മ്മയായി ഞങ്ങളുടെ ഹൃദയങ്ങളില്‍ പതിഞ്ഞു. അദ്ദേഹം സ്വന്തം ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തി. ഹോപ്പിയും മമ്മൂക്കയും ഒരുമിച്ച് നിരവധി സെല്‍ഫികള്‍ എടുത്തു.

ലോകത്തിന് മുന്പില് അദ്ദേഹം ആരാണോ അതു മറന്നാണ് രണ്ടു മണിക്കൂറോളം ഞങ്ങള്‍ അദ്ദേഹത്തിനൊപ്പം ചെലവഴിച്ചത്. അദ്ദേഹം ആരാണെന്നതും എങ്ങനെയാണെന്നും മറക്കാന്‍ അദ്ദേഹം തന്നെയാണ് ഞങ്ങളെ പ്രേരിപ്പിച്ചത്. ഏറ്റവും അടുത്ത സുഹൃത്തിനൊപ്പം ഇരിക്കുന്നതുപോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. അദ്ദേഹത്തിന്റെ പെരുമാറ്റം വാക്കുകള്‍ക്ക് അതീതമാണ്.
മമ്മൂക്ക, നിങ്ങളുടെ ദയയ്ക്കും ഊഷ്മളതയ്ക്കും, ഞങ്ങള്‍ എന്നേക്കും വിലമതിക്കുന്ന ഒരു സായാഹ്നം ഞങ്ങള്‍ക്ക് നല്‍കിയതിനും ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി.
Content Summary; Basil Joseph shares a beautiful note about spending a lovely evening with legendary actor Mammootty and his family