July 28, 2026 |
Share on

ആദ്യമായി ബ്യൂട്ടി സ്റ്റുഡിയോയില്‍ എത്തിയ ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ താരങ്ങള്‍

ആദ്യത്തെ അവരുടെ അമ്പരപ്പ് കഴിഞ്ഞതിന് ശേഷം സ്റ്റൂഡിയോ ഉടമ വിദ്യ തിക്കാരി അവരെ ഒന്നുകൂടി ഞെട്ടിച്ചു

മിക്ക പെണ്‍കുട്ടികളും തങ്ങളുടെ സൗന്ദര്യത്തെക്കുറിച്ച് ബോധവതികളായിരിക്കും. ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ താരങ്ങളും ഒട്ടും വിത്യസ്തരല്ല. കളിക്കളത്തില്‍ ബൂട്ട് കെട്ടി ഇറങ്ങുന്ന അതേ ആവേശത്തോടെ തന്നെയാണ് ഇന്ത്യന്‍ ടീമിലെ ആറു സുന്ദരികള്‍ ബ്യൂട്ടി സ്റ്റുഡിയോയില്‍ കയറി കൂടുതല്‍ സുന്ദരികളായത്. ഈ ആറുപേരും കളിക്കളത്തിലെ തങ്ങളുടെ കഴിവുകൊണ്ട് ഇന്ത്യന്‍ ടീമിന് അഭിമാനമാണ്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ വുമന്‍സ് ലീഗ് ടൂര്‍ണമെന്റിനായി ഡല്‍ഹിയിലെത്തിയ ഈ കളിക്കാര്‍ക്ക്, തങ്ങളുടെ കഴിവ് മൈതാനത്ത് മാത്രം പ്രകടിപ്പിച്ചാല്‍ പോരെന്ന് തോന്നി. കുറെ ആലോചനകള്‍ക്ക് ശേഷം ഇവര്‍ ഒരു മോഡലിംഗ് സ്റ്റുഡിയോയിലേക്ക് വച്ചു പിടിച്ചു.

ഇവരുടെ ലോകം മുഴുവന്‍ ഫുട്‌ബോള്‍ ആയിരുന്നതുകൊണ്ട് എങ്ങനെയുള്ള വസ്ത്രങ്ങല്‍ വേണമമെന്നും, എങ്ങനെ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കണമെന്നും എങ്ങനെ മേക്കപ്പ് ചെയ്യണമെന്നുമുള്ള കാര്യങ്ങള്‍ താരങ്ങള്‍ക്ക് ഒരു പിടിയുമില്ലായിരുന്നു. ഇത്തരമൊരു ഫാഷന്‍ ലോകത്ത് ഇവര്‍ ആദ്യമായിരുന്നു. കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ആറുപേരും സൗന്ദര്യ വിദഗ്ദ്ധ വിദ്യ തിക്കാരിയുടെ സഹായം തോടി.

ജേഴ്‌സി മാറ്റി ട്രെന്‍ഡിംഗ് ഫാഷന്‍ വസ്ത്രങ്ങളും ബൂട്ട് മാറ്റി ഹൈ ഹീല്‍ ചെരുപ്പുകളും ധരിച്ച ആറു ഫുട്‌ബോള്‍ താരങ്ങളും തനി മോഡലുകളെപോലെയായി. തങ്ങളുടെ പരീക്ഷണം പാളിയോ അതോ വിജയിച്ചോ എന്ന് ആലോചിച്ച് പലരും ആശങ്കയിലായിരുന്നു. അവസാനം ഒരുക്കങ്ങള്‍ എല്ലാം കഴിഞ്ഞ് അവര്‍ സ്വന്തം രൂപം കണ്ട് അന്ധാളിച്ചുപോയി. ആശങ്കകള്‍ എല്ലാം അസ്ഥാനത്തായിരുന്നുവെന്ന് മനസ്സിലായപ്പോള്‍ ആത്മവിശ്വാസം ഇരട്ടിയായി. എതിര്‍ പോസ്റ്റിനുള്ളില്‍ പന്ത് എത്തിച്ച ആവേശത്തോടെ അവര്‍ സ്വയം പറഞ്ഞു ‘ഗോള്‍…’

ആദ്യത്തെ അവരുടെ അമ്പരപ്പ് കഴിഞ്ഞതിന് ശേഷം സ്റ്റുഡിയോ ഉടമ വിദ്യ തിക്കാരി അവരെ ഒന്നുകൂടി ഞെട്ടിച്ചു. അവര്‍ക്കായി ഒരു പ്രത്യേക ഗസ്റ്റിനെ കൂടി വിദ്യ അവിടെ കൊണ്ടുവന്നിരിുന്നു. മറ്റാരുമല്ല, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബെയ്ചിംഗ് ബൂട്ടിയായിരുന്ന ആ അതിഥി. പിന്നെ അവര്‍ ഒരുമിച്ച് ഫോട്ടോഷൂട്ട് എടുത്തതിന് ശേഷമാണ് സംഘം പിരിഞ്ഞത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്-  https://goo.gl/9RpGUe

Leave a Reply

Your email address will not be published. Required fields are marked *

×