June 15, 2026 |
Share on

ശരീരഭാഗങ്ങള്‍ 360 ഡിഗ്രി തിരിക്കുന്ന പാലസ്തീനിലെ ‘സ്‌പൈഡര്‍ ബോയ്’ വൈറലാകുന്നു

ഒരു മിനിറ്റില്‍ 38 തവണ ശരീരം കറക്കിയാണ് മുഹമ്മദ് ഗിന്നസ്ബുക്കില്‍ പേരു ചേര്‍ത്തത്.

പാലസ്തീനിലെ പതിമൂന്നുകാരനായ ‘സ്‌പൈഡര്‍ ബോയ്’ആണ് ഇപ്പോള്‍ ലോകം മുഴുവന്‍ വൈറലായികൊണ്ടിരിക്കുന്നത്. ശരീരം യഥേഷ്ടം അവിശ്വസിനീയമായ രീതിയില്‍ വളയ്ക്കുന്നതാണ് മുഹമ്മദ് അല്‍ഷെയ്ക് അക്കയെന്ന് കൗമാരക്കാരന്റെ ഇഷ്ടവിനോദം. ഇപ്പോള്‍ കക്ഷി അതില്‍ ഗിന്നസ് റിക്കോര്‍ഡും സ്ഥാപിച്ചു കഴിഞ്ഞു.

കൈയും തലയും നിലത്ത് ഉറപ്പിച്ച് ബാക്കി ശരീരഭാഗങ്ങള്‍ 360 ഡിഗ്രി തിരിക്കുകയാണ് മുഹമ്മദ് ചെയ്യുന്നത്. മുഹമ്മദിന്റെ പ്രകടനം കാണുമ്പോള്‍ നമ്മള്‍ കരുതും റബറുകൊണ്ടാണോ ഈ പയ്യന്റെ നട്ടെല്ല് ഉണ്ടാക്കിയിരിക്കുന്നതെന്ന്. അത്രയ്ക്ക് അനായസമായിട്ടാണ് ശരീരം മുഹമ്മദിന് വഴങ്ങികൊടുക്കുന്നത്.

ഒരു മിനിറ്റില്‍ 38 തവണ ശരീരം കറക്കിയാണ് മുഹമ്മദ് ഗിന്നസ്ബുക്കില്‍ പേരു ചേര്‍ത്തത്. ബ്രട്ടീഷുകാരന്‍ ലെയില്‍ലാനി ഫ്രാങ്കോയുടെ റിക്കോര്‍ഡ് തകര്‍ത്താണ് മുഹമ്മദ് ഇപ്പോള്‍ ലിംകബുക്കില്‍ തന്റെ പേരു കുറിച്ചിട്ടത്. മുഹമ്മദിന്റെ പ്രകടനം കണ്ടു നോക്കൂ-

Leave a Reply

Your email address will not be published. Required fields are marked *

×