June 26, 2026 |
Share on

റോഡില്‍ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നു; അറ്റ കൈ റോഡില്‍ കണ്ടപ്പോള്‍ ഞെട്ടി

വീട്ടില്‍ നിന്ന് തീജ്വാലകള്‍ ഉയരുന്നത് കണ്ടു

”എന്റെ വീട്ടില്‍ നിന്ന് തീജ്വാലകള്‍ ഉയരുന്നത് ഞാന്‍ കണ്ടു. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ താഴേക്ക് വന്നു. ഒരു വലിയ സ്‌ഫോടനമായിരുന്നു. ഞാന്‍ അടുത്താണ് താമസിക്കുന്നത്,’ പ്രദേശവാസിയായ രാജ്ധര്‍ പാണ്ഡെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

‘എന്റെ ജീവിതത്തില്‍ ഇത്രയും വലിയൊരു സ്‌ഫോടനം ഞാന്‍ ഒരിക്കലും കേട്ടിട്ടില്ല. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഞാന്‍ മൂന്ന് തവണ വീണുപോയി. ഞങ്ങള്‍ എല്ലാവരും മരിക്കാന്‍ പോവുകയാണെന്ന് തോന്നി…’ ഒരു പ്രാദേശിക കടയുടമ പറഞ്ഞു.

‘ഞങ്ങള്‍ അടുത്തെത്തിയപ്പോള്‍, റോഡില്‍ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല. നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.’ മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു. ‘റോഡില്‍ ഒരാളുടെ കൈ കണ്ടപ്പോള്‍ ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി. എനിക്ക് അത് വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയില്ല.

ഡല്‍ഹി സ്‌ഫോടനത്തിന്റെ തീവ്രത വിവരിക്കുകയാണ് ദൃക്‌സാക്ഷികള്‍. അപ്രതീക്ഷിതമായുണ്ടായ സ്‌ഫോടനത്തില്‍ തലസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ്. രാജ്യത്തെ ഒന്നടങ്കം നടുക്കിയ സ്‌ഫോടനമാണ് ഉണ്ടായിരിക്കുന്നത്.

സ്‌ഫോടനത്തെ തുടര്‍ന്ന് ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍, ജില്ലാ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Summary: Delhi explosion; body parts scattered on the road

Leave a Reply

Your email address will not be published. Required fields are marked *

×