പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിലെ അമില ബസാറിനടുത്തുള്ള റോഡരികിൽ അലഞ്ഞുതിരിഞ്ഞ മുൻ ചലച്ചിത്ര-ടെലിവിഷൻ നടി, സുമി ഹർ ചൗധരിയെ രക്ഷപെടുത്തി നാട്ടുകാർ. ഷോർട്ട്സും കറുത്ത ഫുൾസ്ലീവ് ഷർട്ടുമായിരുന്നു വേഷം. ബംഗാളിയിലും ഇംഗ്ലീഷിലും പരസ്പരവിരുദ്ധമായി സംസാരിച്ച ഇവരെ ആദ്യം ആരും തിരിച്ചറിഞ്ഞിരുന്നില്ല.
ബർദ്ധമാൻ-അരംബാഗ് സംസ്ഥാന പാതയിലാണ് സുമി ഹർ ചൗധരിയെ നാട്ടുകാർ കണ്ടെത്തുന്നത്. നാട്ടുകാരോട് തൻ ഒരു നടിയാണെന്നും, സീരിയലിൽ അഭിനയിച്ചിട്ടുണ്ടെന്നും സുമി ഹർ ചൗധരി അവർത്തിക്കുണ്ടായിരുന്നു. ആദ്യം ആരും ഇത് മുഖവിലയ്‌ക്കെടുത്തില്ലെങ്കിലും, പിന്നീട് സോഷ്യൽ മീഡിയ പ്രൊഫൈൽ പരിശോധിച്ച് തിരിച്ചറിയുകയായിരുന്നു.
ഇവർ മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. പോലീസെത്തിയാണ് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്. അവരുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ബർദ്ധമാൻ സദർ സൗത്തിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ അഭിഷേക് മണ്ഡൽ അറിയിച്ചു. കൊൽക്കത്തയിലെ ബെഹാല പോലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറിയിട്ടുണ്ട്.
“അവൾ മാനസികമായി അസ്വസ്ഥയാണെന്ന് തോന്നി, പക്ഷേ സീരിയലുകളിൽ അഭിനയിക്കുന്നത് ആവർത്തിച്ചുകൊണ്ടിരുന്നു. ആദ്യം ഞങ്ങൾ അവളെ വിശ്വസിച്ചില്ല. പിന്നീട് അവളുടെ ഫോട്ടോകൾ ഓൺലൈനിൽ കണ്ടെത്തി,”നാട്ടുകാരിൽ ഒരാൾ പറഞ്ഞു. കൊൽക്കത്തയിലെ ബെഹാലയിൽ താമസിച്ചിരുന്ന മുൻ നടി കുറച്ചുകാലം ബിർഭും ജില്ലയിലെ ബോൾപൂരിൽ താമസിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. പുർബ ബർധമാനിൽ നിന്ന് അവർ എങ്ങനെയാണ് ഖണ്ഡഘോഷിൽ എത്തിയതെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല.
ജനപ്രിയ ബംഗാളി ചിത്രങ്ങളായ ദ്വിതിയോ പുരുഷ്, നസീറുദ്ദീൻ ഷാ അഭിനയിച്ച ഖാഷി കഥ: എ ആട് സാഗ എന്നിവയിലും രൂപസാഗോർ മോനേർ മാനുഷ്, തുമി ആഷേ പാഷേ തക്ലെ തുടങ്ങിയ ടിവി സീരിയലുകളിലും ചൗധരി അഭിനയിച്ചിട്ടുണ്ട്.
content summary: Former Bengali actress found wandering on Purba Bardhaman roadside
Leave a Comment