ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷൻ
ജോ ബൈഡൻ തന്റെ രണ്ടാം ഊഴത്തിൽ നിന്ന് പിന്മാറി, കമല ഹാരീസിന് ടിക്കറ്റ് നൽകി ഒരു മാസം പിന്നിടുമ്പോൾ ചിക്കാഗോയിൽ ഡെമോക്രാറ്റിക് ദേശീയ കൺവെൻഷൻ നടന്നു കൊണ്ടിരിക്കുകയാണ്. കൺവെൻഷൻ്റെ ആദ്യ ദിവസം രാത്രി ബൈഡൻ, ഹിലരി ക്ലിൻ്റൺ, അലക്‌സാൻഡ്രിയ ഒകാസിയോ-കോർട്ടെസ് തുടങ്ങിയ പ്രമുഖരുടെ പ്രസംഗങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. Democratic national convention stands for kamla Harris
അമേരിക്കക്ക് ഏറ്റവും മികച്ചത് നൽകി
ഏകദേശം 10:30 യോടെ പ്രസിഡൻ്റ് ബൈഡൻ വേദിയിലെത്തി. തടിച്ചു കൂടിയിരുന്ന ജനക്കൂട്ടത്തിനിടയിൽ ആഹ്ലാദാരവം മുഴങ്ങി കൊണ്ടിരുന്നു. ഇതോടെ ബൈഡന്റെ പ്രസംഗം പലതവണ തടസ്സപ്പെട്ടു. ജനുവരി 6 ലെ കലാപം ഉൾപ്പെടെ ട്രംപ് ഭരണകൂടത്തിൻ്റെ ഇരുണ്ട അധ്യായങ്ങളിൽ ചിലത് ബൈഡൻ വീണ്ടും പരാമർശിച്ചു. അമേരിക്കയെക്കുറിച്ചുള്ള ട്രംപിൻ്റെ വീക്ഷണത്തെ കുറിച്ചും അദ്ദേഹം വിമർശിച്ചു. “ഞങ്ങൾ തോൽക്കുമെന്ന് അദ്ദേഹം പറയുന്നു. ശരിക്കും അദ്ദേഹമല്ലേ പരാജിതൻ ?” കമലാ ഹാരിസിനെ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തത് തന്റെ കരിയറിലെ ഏറ്റവും മികച്ച തീരുമാനമാണെന്ന് ബൈഡൻ പറഞ്ഞതോടെ വീണ്ടും ശക്തമായി കയ്യടികൾ ഉയർന്നു.
ശിക്ഷിക്കപ്പെട്ട കുറ്റവാളിക്കു പകരം ഒരു പ്രോസിക്യൂട്ടർ അധികാരത്തിലിരിക്കുമ്പോൾ കുറ്റകൃത്യങ്ങൾ കുറയുമെന്ന് അദ്ദേഹം പരിഹസിച്ചു. രാത്രി മുഴുവൻ നിരവധി പ്രഭാഷകർ പ്രസിഡൻ്റ് ബൈഡനെ പ്രശംസിച്ചു. പ്രഥമവനിത ഡോ ജിൽ ബൈഡൻ തൻ്റെ ഭർത്താവിനെ മത്സരത്തിൽ നിന്നുള്ള പിന്മാറ്റത്തെ കുറിച്ചും സംസാരിച്ചു. അദ്ദേഹം തീരുമാനമെടുത്തപ്പോൾ അത് ആത്മാവിൽ ആഴത്തിൽ കുഴിച്ചിടുന്നത് ഞാൻ കണ്ടു. “ഞാൻ എന്റെ ജോലിയെ സ്നേഹിക്കുന്നു, അതിനുമുപരി ഞാൻ എൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു” തൻ്റെ പ്രസംഗത്തിനൊടുവിൽ അദ്ദേഹം പറഞ്ഞു, “അമേരിക്ക, ഞാൻ നിങ്ങൾക്ക് എൻ്റെ ഏറ്റവും മികച്ചത് തന്നു.”
കമലയെ പ്രശംസിച്ച് ഒകാസിയോ-കോർട്ടെസ്
പ്രമുഖ അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകൻ ഒകാസിയോ-കോർട്ടെസ് നടത്തിയ പ്രസംഗം കൺവെൻഷനിൽ വലിയ ശ്രദ്ധ നേടി. ബാർടെൻഡർ ആയി ജോലി നോക്കിയ തന്റെ കഴിഞ്ഞ കാലത്തെ കുറിച്ചും അവർ സംസാരിച്ചു. തങ്ങളെ പോലുള്ള മധ്യവർഗത്തിന്റെ വേണ്ടി കമല നിലകൊള്ളുമെന്ന് തനിക്ക് നിസംശയം പറയാനാകുമെന്ന് അവർ പറയുന്നു. “അമേരിക്കയ്ക്ക് കമല ഹാരിസിൽ അപൂർവവും വിലപ്പെട്ടതുമായ ഒരു അവസരമുണ്ട്. മധ്യവർഗത്തിന് വേണ്ടിയുള്ള ഒരു പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ ഞങ്ങൾക്ക് അവസരമുണ്ട്, കാരണം അവർ മധ്യവർഗത്തിൽ നിന്നാണ്.” പൗരാവകാശങ്ങളോടുള്ള കമലയുടെ സമർപ്പണത്തിനും കോർപ്പറേറ്റ് അത്യാഗ്രഹത്തിനെതിരെ നിലകൊണ്ടതിനും ഒകാസിയോ-കോർട്ടെസ് അവരെ പ്രശംസിച്ചു. ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കാനും ബന്ദികളെ നാട്ടിലെത്തിക്കാനും കമല ഹാരിസ് കഠിനമായി പരിശ്രമിക്കുകയാണെന്ന് തന്റെ പ്രസംഗത്തിൽ ഒകാസിയോ-കോർട്ടെസ് ഊന്നിപറഞ്ഞു, ഇതോടെ വലിയ കരഘോഷമാണ് ഇവരെ തേടിയെത്തിയത്.
കമലാ ഹാരിസ് ഗ്ലാസ് സീലിംഗ് തകർക്കുമെന്ന് ഹിലരി ക്ലിൻ്റൺ
മുൻ സ്റ്റേറ്റ് സെക്രട്ടറിയും 2016 ലെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഹിലരി ക്ലിൻ്റണും കമല ഹാരിസിൻ്റെ നാമനിർദ്ദേശത്തെ കുറിച്ച് കൺവെൻഷനിൽ ആവേശഭരിതമായ പ്രസംഗം നടത്തി. കമല ഹാരിസിൻ്റെ നാമനിർദ്ദേശം എത്രത്തോളം ചരിത്രപരമാണെന്ന് അവർ പ്രസംഗത്തിൽ ഉടനീളം പരാമർശിച്ചു. അമേരിക്കയിൽ കഠിനാധ്വാനം ചെയ്താൽ ആർക്കും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുമെന്നാണ് ഹാരിസിൻ്റെ വിജയം കാണിക്കുന്നതെന്ന് ഹിലരി ക്ലിൻ്റൺ പറഞ്ഞു. കമല തടസ്സങ്ങൾ തകർത്ത് 47-ാമത് പ്രസിഡൻ്റാകുന്ന ദിവസത്തിനു വേണ്ടി കാത്തിരിക്കുകയാണെന്ന് ക്ലിൻ്റൺ പറയുന്നു. ഒരാൾ ഒരു തടസ്സം ഭേദിക്കുമ്പോൾ അത് മറ്റെല്ലാവരെയും സഹായിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ബൈഡനോട് നന്ദി പറഞ്ഞ കമല ഹാരിസ്
ജോ ബൈഡൻ്റെ സേവനത്തിന് നന്ദി പറയാൻ എത്തിയ കമലാ ഹാരിസ് കൺവെൻഷനിലെ അപ്രതീക്ഷിത സാന്നിധ്യമായി. “ജോ, നിങ്ങളുടെ ചരിത്രപരമായ നേതൃത്വത്തിനും, രാജ്യത്തിനായുള്ള ജീവിതകാലം മുഴുവൻ നീണ്ടു നിന്ന സേവനത്തിനും, നിങ്ങൾ ഇനി തുടർന്നും ചെയ്തേക്കാവുന്ന എല്ലാത്തിനും നന്ദി, ഞങ്ങൾ നിങ്ങളോട് എന്നേക്കും നന്ദിയുള്ളവരാണ്. നന്ദി, ജോ! ” കമല പറഞ്ഞു. ഔപചാരിക പ്രസംഗത്തിനായി കമല വേദിയിൽ എത്തിയതും ജനങ്ങൾ ഇളകി മറഞ്ഞു. ബിയോൺസിൻ്റെ ഫ്രീഡം പശ്ചാത്തലത്തിൽ പ്ലേ ചെയ്തിരുന്നു. നമ്മുടെ രാജ്യത്തിൻ്റെ മഹത്തായ സൗന്ദര്യം എനിക്ക് ഇവിടെ കാണാം. രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും ജീവിതത്തിൻ്റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകൾ, ഭാവിയെക്കുറിച്ചുള്ള സമാന കാഴ്ചപ്പാടിലൂടെ ഇവിടെ ഐക്യപ്പെട്ടിരിക്കുന്നു,” വൈസ് പ്രസിഡൻ്റ് പറഞ്ഞു.
ഗാസയ്ക്ക് വേണ്ടി ഉയർന്ന ശബ്ദം
ഡെമോക്രാറ്റിക് നാഷണൽ പാർട്ടിയുടെ കൺവെൻഷന് നടക്കുന്ന വേദിക്ക് പുറത്ത് ആയിരക്കണക്കിന് ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ ഒത്തുകൂടിയിരുന്നു. ഇസ്രയേൽ വെടിനിർത്തലിനും ആയുധ ഉപരോധത്തിനും തയ്യാറാവണമെന്ന് പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു. ഡസൻ കണക്കിന് വരുന്ന പ്രതിഷേധക്കാർ കൺവെൻഷൻ സൈറ്റിന് സമീപമുള്ള ഒരു സുരക്ഷാ വേലി ഭേദിച്ചതോടെ നിരവധി പ്രകടനക്കാരെ താത്കാലിക തടവിൽ വയ്ക്കുകയും ചെയ്തു. ബൈഡൻ്റെ പ്രസംഗത്തിനിടെ, പ്രകടനക്കാർ “സ്റ്റോപ്പ് ആർമിംഗ് ഇസ്രയേൽ” എന്ന ബാനർ ഉയർത്തിയിരുന്നു, പക്ഷേ പ്രസംഗം തടസ്സമില്ലാതെ തുടർന്നു. കൺവെൻഷൻ ഫ്ലോറിൽ ഗാസയെക്കുറിച്ച് പരിമിതമായ സംസാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നിരുന്നാലും വെടിനിർത്തൽ ഉറപ്പാക്കാനുള്ള തൻ്റെ ശ്രമങ്ങൾ ബൈഡൻ ആവർത്തിച്ചു. “തെരുവിലെ പ്രതിഷേധക്കാർ, പറയുന്നതിൽ ഗുരുതരമായ കാര്യമുണ്ട്. കാരണം ഇരുവശത്തും ധാരാളം നിരപരാധികൾ കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. Democratic national convention stands for kamla Harris
Content summary; Biden, Hillary Clinton and AOC boost Harris on Democratic national convention