June 08, 2026 |
Share on

ബിഹാറിലെ തോല്‍വിയുടെ ഉത്തരവാദി മോദിയെന്ന് ശിവസേന

അഴിമുഖം പ്രതിനിധി നിതീഷ് കുമാറിന് അഭിനന്ദനം അറിയിച്ച് ശിവസേന. രാജ്യത്തിന്റെ രാഷ്ട്രീയഭാവയില്‍ നിര്‍ണായകമാണ് ബിഹാറിലെ വിജയമെന്ന് ശിവസേന അറിയിച്ചു. അതേസമയം ബിഹാറിലെ തോല്‍വി മോദിയുടെ ഉത്തരവാദിത്വമാണെന്ന് കുറ്റപ്പെടുത്താനും ശിവസേന തയ്യാറായിട്ടുണ്ട്. കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം സോണിയ ഗാന്ധിയുടെതാകുന്നതുപോലെ ബിഹാറിലെ തോല്‍വി മോദിയുടെതാണെന്ന് ബിജെപി തിരിച്ചറിയണമെന്നും ശിവസേന വക്താവ് സഞ്ജയ് റൗട്ട് ചൂണ്ടിക്കാട്ടി. അതേസമയം നിതീഷ് കുമാറിനെയും ലാലു പ്രസാദ് യാദവിനെയും അഭിനന്ദിച്ച് വിവിധ രാഷ്ട്രീയനേതാക്കള്‍ രംഗത്തെത്തി. ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുന്നതാണ് ബിഹാറിലെ […]

അഴിമുഖം പ്രതിനിധി

നിതീഷ് കുമാറിന് അഭിനന്ദനം അറിയിച്ച് ശിവസേന. രാജ്യത്തിന്റെ രാഷ്ട്രീയഭാവയില്‍ നിര്‍ണായകമാണ് ബിഹാറിലെ വിജയമെന്ന് ശിവസേന അറിയിച്ചു. അതേസമയം ബിഹാറിലെ തോല്‍വി മോദിയുടെ ഉത്തരവാദിത്വമാണെന്ന് കുറ്റപ്പെടുത്താനും ശിവസേന തയ്യാറായിട്ടുണ്ട്. കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം സോണിയ ഗാന്ധിയുടെതാകുന്നതുപോലെ ബിഹാറിലെ തോല്‍വി മോദിയുടെതാണെന്ന് ബിജെപി തിരിച്ചറിയണമെന്നും ശിവസേന വക്താവ് സഞ്ജയ് റൗട്ട് ചൂണ്ടിക്കാട്ടി.

അതേസമയം നിതീഷ് കുമാറിനെയും ലാലു പ്രസാദ് യാദവിനെയും അഭിനന്ദിച്ച് വിവിധ രാഷ്ട്രീയനേതാക്കള്‍ രംഗത്തെത്തി. ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുന്നതാണ് ബിഹാറിലെ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദമ്പംരം പറഞ്ഞു. അസഹിഷ്ണുതയെ തോല്‍പ്പിച്ച ജനങ്ങള്‍ക്ക് അഭിനന്ദനം എന്നായയിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നിതീഷ് കുുമാറിന് അഭിനന്ദനം അറിയിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×