July 14, 2026 |
Share on

വ്യാജ വോട്ട് തടയാൻ തിരിച്ചറിയൽ കാർഡിൽ ക്യുആർ കോഡ്; വോട്ടർ ഐഡി കാർഡ് പരിഷ്കരണവുമായി ബിഹാർ

ഈ കാർഡുകൾ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുമെന്നാണ് പ്രതീക്ഷ

ബിഹാറിൽ വോട്ടർ ഐഡി കാർഡിലും പരിഷ്കരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായ ശേഷമായിരിക്കും പുതിയ കാർഡുകൾ വിതരണം ചെയ്യുക. ഇത്തരം സാങ്കേതികവിദ്യകൾ വോട്ടർ ഐഡി കാർഡുകൾ കൂടുതൽ സുരക്ഷിതമാക്കുകയും വോട്ടെടുപ്പ് പ്രക്രിയ സുതാര്യമാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തലുകൾ. ഈ കാർഡുകൾ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുമെന്നാണ് പ്രതീക്ഷ. പുതിയ കാർഡുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം. ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പ്രകാരം ബിഹാറിൽ 7.24 കോടി വോട്ടർമാരുണ്ട്. പോളിങ് ബൂത്തുകളിൽ വോട്ടർമാരെ തിരിച്ചറിയുന്ന പ്രക്രിയ കൂടുതൽ എളുപ്പത്തിലാക്കാനും, കള്ളവോട്ട് തടയാനും, വോട്ടർ പട്ടിക കൂടുതൽ കൃത്യമാക്കാനും പുതിയ വോട്ടർ ഐഡി കാർഡുകൾ സഹായിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ കാർഡുകളിലെ ക്യുആർ കോഡും ഡിജിറ്റൽ സംവിധാനങ്ങളും വഴി വോട്ടർമാരുടെ വിവരങ്ങൾ വേഗത്തിൽ പരിശോധിക്കാൻ കഴിയും.

നിലവിൽ ഉപയോഗിച്ച് വരുന്ന വോട്ടർ തിരിച്ചറിയൽ കാർഡുകളുടെ പരിഷ്കരിച്ച രൂപമാണ് സാങ്കേതികവിദ്യയോടു കൂടിയ വോട്ടർ ഐഡി കാർഡുകൾ. വോട്ടർപട്ടിക പുതുക്കൽ സമയത്ത് വോട്ടർമാർ സമർപ്പിച്ച പുതിയ ഫോട്ടോകൾ ആയിരിക്കും ഈ കാർഡുകളിൽ ഉപയോഗിക്കുക.
വ്യാജ വോട്ടർ ഐഡി കാർഡ് നിർമ്മാണം തടയാൻ പരിഷ്കരിച്ച കാർഡുകളിൽ ക്യു ആർ കാർഡുകളും കാണും. വോട്ടർമാരുടെ വിവരങ്ങൾ വേഗത്തിൽ പരിശോധിക്കാൻ ഇവ സഹായിക്കും. ഈ കാർഡുകൾ ഫിസിക്കൽ രൂപത്തിലും ഡിജിറ്റൽ രൂപത്തിലും ലഭ്യമാകും.
ഡിജിറ്റൽ പതിപ്പിനെ ഇലക്ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് അഥവാ ഇ-ഇപിഐസി എന്ന് വിളിക്കും. ഇത് മൊബൈൽ ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഡിജിറ്റൽ രേഖയാണ്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇ-ഇപിഐസി എന്നത് വോട്ടർ ഐഡി കാർഡിന്റെ സുരക്ഷിതവും എഡിറ്റ് ചെയ്യാൻ സാധിക്കാത്തതുമായ പിഡിഎഫ് പതിപ്പാണ്. ഇത് ഒരുപിഡിഎഫ് ഫയലായതിനാൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ല. വോട്ടറുടെ സീരിയൽ നമ്പർ, ഭാഗം നമ്പർ, മറ്റ് വ്യക്തിവിവരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ക്യുആർ കോഡ് ഇതിൽ ഉണ്ടാകും. ഈ കോഡ് സ്കാൻ ചെയ്താൽ വോട്ടറെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. വോട്ടർമാർക്ക് ഇത് സ്മാർട്ട്‌ഫോണുകളിലോ കമ്പ്യൂട്ടറുകളിലോ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. ഇ-ഇപിഐസി, ഫിസിക്കൽ കാർഡിന് പുറമെ ഉപയോഗിക്കാനുള്ള ഒരു ഓപ്ഷനാണ്. വോട്ടർമാർക്ക് ഇതിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. ഈ സംവിധാനം വോട്ടർ ഐഡി കാർഡ് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കുന്നു.

content summary: Bihar to roll out QR-coded voter ID cards to curb fake voting

 

Leave a Reply

Your email address will not be published. Required fields are marked *

×